Image

കേരള ബാങ്ക്, പ്രവാസികളുടെ സ്വപ്നം: ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍.

പന്തളം ബിജു തോമസ്, പി. ആര്‍. ഓ Published on 10 October, 2019
കേരള ബാങ്ക്, പ്രവാസികളുടെ സ്വപ്നം:  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍.
ഡാളസ്: കേരള സര്‍ക്കാരിന്റെ കേരള ബാങ്കിന്, ബാങ്കിങ് ചട്ടങ്ങളുടെ അനുമതി റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും ലഭിച്ചു. ഇതിനെ ഫോമായും  അമേരിയ്ക്കന്‍  പ്രവാസി മലയാളിസമൂഹവും വലിയ ഒരു അംഗീകാരമായി കാണുന്നുവെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു. അന്തര്‍ദേശീയ നിലവാരത്തിലുള്ള ബാങ്കിങ് അനുഭവങ്ങള്‍ ഇനി മുതല്‍ സാധാരണക്കാര്‍ക്കും, ഇതിലൂടെ ലഭ്യമാക്കുവാന്‍ കേരളം ബാങ്കിന് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. കേരളത്തിലുള്ള ദേശസാല്‍ക്കര ബാങ്കുകളിലെ വന്‍തോതിലുള്ള വിദേശ നിക്ഷേപങ്ങള്‍, ഇതുവരെ  കേരളത്തിലെ പദ്ധതികളില്‍ വിനയോഗിക്കുന്നതിന്  ഒരു വലിയ തടസ്സമായിരുന്നു, കേരള ബാങ്കിന്റെ വരവോടെ ഈ സാങ്കേതിക തടസ്സം അപ്പാടെ മാറിയേക്കും. ഈ നിക്ഷേപങ്ങളുടെ ഉപഭാക്താവായ കേരള സര്‍ക്കാരിന്, ഇതര വകുപ്പുകളിലെ  വിവിധ പദ്ധതികളിലേക്കു നേരിട്ട് വിനിയോഗിക്കാന്‍ സര്‍ക്കാരിന് കഴിയും. ഈ ബാങ്കിന്റെ വരവോടെ, ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്ക് നാടിന്റെ വികസന പ്രക്രീയയില്‍ നേരിട്ട് പങ്കാളികളാവാം.   

കേരളത്തിന്റെ സാമ്പത്തിക സ്രോതസിന്റെ  നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്ന പ്രവാസി നിക്ഷേപങ്ങള്‍, ഇനിമുതല്‍ കേരള ബാങ്കില്‍ കൂടി വിനിമയം ചെയ്യാം. വിദേശനാണയത്തില്‍ ലഭ്യമാകുന്ന വരുമാനങ്ങള്‍ ഇനിമുതല്‍ കേരളത്തിലേക്ക് നേരിട്ട് നിക്ഷേപിക്കാം.  കേന്ദ്ര ദേശസാല്‍ക്കര ബാങ്കുകള്‍ക്കും  ബാധകമാവുന്ന എല്ലാ നിയമങ്ങളും കേരള ബാങ്കിനും ബാധകമായിരിക്കും. കേരള ജനതയുടെ സ്വന്തം ബാങ്ക്, പ്രവാസി മലയാളികളുടെ  സ്വന്തം ബാങ്ക്, നമ്മുടെ സര്‍ക്കാരിന്റെ സ്വന്തം ബാങ്ക് എന്ന് ഏതു രീതിയിലും കേരള ബാങ്കിനെ വിശേഷിപ്പിക്കാം. നമ്മുടെ കേരളം സംസ്ഥാനത്തിന് മാത്രമായി ഒരു ബാങ്ക് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തോടെ  ആ അഭിലാഷം പൂവണിയുകയാണ്. ദ്വിതല ബാങ്കിങ് സംവിധാനമാണ്, കേരള ബാങ്കില്‍ സംസ്ഥാനത്തു നടപ്പിലാക്കുന്നത്. ഒരു വാണിജ്യ ബാങ്കായി രൂപകല്പന  ചെയ്തിരിക്കുന്ന ഇതിന്റെ വരും കാല ആസ്തി അറുനൂറ്റി അമ്പതു ബില്യണ്‍ രൂപയോളം വന്നേക്കും.

കേരള ബാങ്ക്, പ്രവാസികളുടെ സ്വപ്നം:  ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക