Image

മട്ടണ്‍ സൂപ്പ്- (രാജു മൈലപ്രാ)

രാജു മൈലപ്രാ Published on 10 October, 2019
മട്ടണ്‍ സൂപ്പ്- (രാജു മൈലപ്രാ)
ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ അവസാന വാക്കാണല്ലോ സുപ്രീം കോടതി- സുപ്രീം കോടതി ഒരു വിധി പ്രസ്താവിച്ചു കഴിഞ്ഞാല്‍ അതിനു പിന്നെ അപ്പീലിലില്ല- വിധി നടപ്പാക്കുക എന്ന ഒരേയൊരു മാര്‍ഗ്ഗമേ സര്‍ക്കാരിനു മുന്നിലുള്ളൂ.
കോടതി മുന്‍പാകെ സമര്‍പ്പിക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും വിധി നിര്‍ണ്ണയിക്കുക.-ശക്തമായ തെളിവുകള്‍ ഉള്ള കുറ്റകൃത്യങ്ങള്‍ പോലും, ശരിയായ രീതിയില്‍ കോടതി സമക്ഷം അവതരിപ്പിച്ചില്ലെങ്കില്‍ തള്ളിപ്പോകാനാണു സാദ്ധ്യത.
ചില കോടതിവിധികള്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുവാന്‍ പറ്റാത്ത അവസ്ഥയുമുണ്ടാകും.

'ശബരിമല സ്ത്രീ പ്രവേശന വിഷയം' തന്നെ അടുത്ത കാലത്തുണ്ടായ ഒരു സംഭവം-കാലകാലങ്ങളായി അവിടെ നിലനിന്നു പോന്നിരുന്ന ചില ആചാരങ്ങള്‍ക്കു വിരുദ്ധമായി, എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും. അവിടെ ആരാധനയ്ക്കായി പ്രവേശിക്കുവാനുള്ള അനുവാദം കൊടുക്കണമെന്നായിരുന്നു വിധി. ഈ ഒരു അവകാശത്തിനു വേണ്ടി മുറവിളി കൂട്ടിയവര്‍ തന്നെ, ജനവികാരം എതിരാണെന്നു കണ്ടപ്പോള്‍ മലക്കം മറിഞ്ഞ് വിശ്വാസികള്‍ക്കൊപ്പമായി. ഏതു മാര്‍ഗ്ഗം ഉപയോഗിച്ചാണെങ്കിലും വിധി നടപ്പാക്കി നവോത്ഥാന നായകരാകുവാന്‍ സര്‍ക്കാരും തിടുക്കം കാട്ടി. അതിന്റെ പരിണിതഫലം നമ്മള്‍ ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. വലിയ കുഴപ്പമൊന്നുമില്ലാതെ പൊയ്‌ക്കൊണ്ടിരുന്ന കേരളത്തിലെ സാമുദായിക മൈത്രിക്ക് ഇളക്കം തട്ടിയെന്നുള്ളത് ഒരു പരമാര്‍ത്ഥമാണ്.

മരടിലെ ഫ്ഌറ്റുകള്‍ 'ഉടന്‍' പൊളിച്ചു മാറ്റണമെന്നുള്ളതാണ് മറ്റൊരുത്തരവ്. തീരദേശ സംരക്ഷണ നിയമം ലംഘിച്ചാണേ്രത ഫഌറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവിടെ ബലിയാടുകളായത് ഈ നിയമത്തെക്കുറിച്ചോ, നിയമലംഘനത്തേക്കുറിച്ചോ അറിവില്ലാതിരുന്ന പ്രവാസികളാണ്- ചോര നീരാക്കി അവര്‍ പണിതുയര്‍ത്തിയ വീടെന്ന സ്വപ്‌നമാണ് ദിവസങ്ങള്‍ക്കുള്ളില്‍ പൊലിഞ്ഞുപോയത്. അവര്‍ക്കു വേണ്ടി കൊടിപിടിക്കുവാനോ, റോഡ് ഉപരോധിക്കാനോ, ബസിനു കല്ലെറിയാനോ ഒരു രാഷ്ട്രീയ പാര്‍ട്ടികളേയും കണ്ടില്ല. പണിതവനും, പണിയുവാന്‍ അനുമതി കൊടുത്തവരുമെല്ലാം സുരക്ഷിതര്‍. നിയമം അനുസരിക്കുന്ന പാവം പ്രവാസികള്‍ പെരുവഴിയില്‍.

ആമുഖമായി രണ്ട് ഉദാഹരണങ്ങള്‍ പറഞ്ഞത്, അടുത്തകാലത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന മറ്റൊരു സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പല കുടുംബ, സുഹൃത്ത് ബന്ധങ്ങളേയും മാറ്റി മറിച്ച ഒരു വിധി.
കാലാകാലങ്ങളായി ഓര്‍ത്തഡോക്‌സ്-യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കത്തിന് വിരാമമിട്ടുകൊണ്ട് എല്ലാ പള്ളികളുടെയും അവകാശം ഓര്‍ത്തഡോക്‌സ് സഭയ്ക്കു നല്‍കികൊണ്ടുള്ള ഒരു വിധി.

ഞങ്ങളുടെ വിവാഹം നടക്കുമ്പോള്‍ സഭകള്‍ തമ്മിലുള്ള തര്‍ക്കം ഇന്നത്തേ നിലയിലേക്കു ഉയര്‍ന്നിരുന്നില്ല. രണ്ടു കൂട്ടരും അവരവരുടെ കാര്യങ്ങള്‍ നോക്കി ചില കാര്യങ്ങളില്‍ സഹകരിച്ചും പോന്നു. പ്രത്യേക വിശ്വാസമൊന്നും കൊണ്ടല്ല, പക്ഷേ ജന്മം കൊണ്ട് ഞാന്‍ ഓര്‍ത്തഡോക്‌സ്‌കാരനും, ഭാര്യ പാത്രീയര്‍ക്കീസ് അനഭാവിയുമാണ്.

പിറവം പള്ളിയുടെ പിടി വിട്ടു പോയന്നറിഞ്ഞപ്പോള്‍ അവളുടെ സിരകളില്‍ക്കൂടി ഓടുന്ന അന്ത്യോക്യ രക്തം തിളച്ചു. ഇതിനിടെ ചില പുരോഹിതന്മാരുടെ പ്രസംഗങ്ങള്‍ ഫേസ്ബുക്കിലൂടെ വൈറലായി. ഓര്‍ത്തഡോക്‌സ് സഭാംഗങ്ങളോടു സംസാരിക്കരുത്- അവരെ വീട്ടില്‍ കയറ്റരുത്. മരിക്കുവാന്‍ കിടന്നാല്‍ പോലും കുടിക്കുവാന്‍ വെള്ളം കൊടുക്കരുത്. മനോരമ പത്രം വായിക്കരുത്'- അങ്ങിനെ പലതു.

എനിക്കാണെങ്കില്‍ രാവിലെ ഒരു കട്ടനും, മനോരമ വായനയും നിര്‍ബന്ധമാണ്. വലിയ മുടക്കമൊന്നുമില്ലാതെ ഇതുവരെ ഈ കാര്യങ്ങളൊക്കെ നടന്നു പോരികയായിരുന്നു. അച്ചന്റെ പ്രസംഗം കേട്ടതില്‍ പിന്നെ 'കാപ്പി വേണേല്‍ തനിയെ ഉണ്ടാക്കി കുടിക്ക്'- എന്നൊരു മനോഭാവമാണു ഭാര്യയ്ക്ക്. മനോരമ ഏജന്റിനേയും ഈ വഴി കാണാറില്ല- അച്ചന്റെ ഉപദേശങ്ങള്‍ അവള്‍ ചെറുതായി ഇംപ്ലിമെന്റു ചെയ്തു തുടങ്ങിയോ എന്ന് എനിക്കൊരു സംശയം.

എന്നാല്‍ ഈ കഴിഞ്ഞ കുറേ ദിവസങ്ങളായി അതിനു ചെറിയൊരു മാറ്റം വന്നിട്ടുണ്ട്. എന്റെ ആരോഗ്യങ്ങളില്‍ അവള്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുന്നുണ്ടെന്നു തോന്നുന്നു.
ഇടയ്ക്കിടെ അവള്‍ മുന്‍പെങ്ങുമില്ലാത്ത സ്‌നേഹത്തോടെ എന്നോടു ചോദിക്കന്നു.
'എന്താ ഈയിടെയായി ഒരു ക്ഷീണം-കുറച്ച് ആട്ടിന്‍ സൂപ്പ് ഉണ്ടാക്കിത്തരട്ടെ?'-യെന്ന്-
സമാധാനത്തോടെ വീട്ടില്‍ നിന്നും ഒരു ആട്ടിന്‍സൂപ്പു പോലും കഴിക്കുവാന്‍ പറ്റാത്ത നിലയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ച സഭാപിതാക്കന്മാരെ, സ്വര്‍ഗ്ഗസ്ഥനായ പിതാവ് അനുഗ്രഹിക്കട്ടെ!

മട്ടണ്‍ സൂപ്പ്- (രാജു മൈലപ്രാ)
Join WhatsApp News
Mathew V. Zacharia, New Yorker 2019-10-10 10:16:00
Raju: missed your writing. humorous but thought provoking. Churches and priests come and go. Bible is same . Have a very blessed and long married life.
Mathew V. Zacharia, New Yorker 
Observer 2019-10-10 11:04:37
ഓർത്തഡോക്സുകാർക്ക് എന്തിനാ വല്ലവരുടെയും പള്ളി എന്ന്  എത്ര ആലോചിച്ചിട്ടും  പിടി കിട്ടുന്നില്ല. അതോ അവർ അവരുടെ വൈദികരെയും ബിഷപ്പുമാരെയും  ഉപേക്ഷിച്ച് കോട്ടയം ബാവായുടെ കീഴിൽ വരണോ?
ആ അധിനിവേശ മനസ്ഥിതി നല്ലതാണോ? അവരെ അവരുടെ സ്വാതന്ത്ര്യത്തിനു വിടുക. അത് അവരുടെ അവകാശമല്ലേ?
മത സ്വാതന്ത്ര്യം തടയുന്നതല്ലേ സുപ്രീഎം കോടതി വിധി?
ടൂ ലേറ്റ് മൈ ടിയര്‍ മയിലപ്ര 2019-10-10 11:27:02
 കഴിഞ്ഞ വെള്ളിയാഴ്ച് മയിലപ്രയുടെ ഭാര്യയെ പോലെ തോന്നിക്കുന്ന ഒരു മഹിളാരത്നം ഇന്ത്യന്‍ കടയില്‍ നിന്നും ഒരു ആട്ടിന്‍ തല വാങ്ങുന്നത് കണ്ടു.
 അതുപോലെ കൂട്ടുകാരന്‍ അയല്‍വാസിയോട് ഒന്ന് ചോദിക്കാമോ പെണ്ണുങ്ങളെ അബ്രഹാം പിതാവ് മടിയില്‍ ഇരുത്തുമോ എന്ന്?
 അബ്രഹാമും യിസ്ഹാക്കും യാക്കോബും ഒക്കെ വിശ്വാസികളെ മടിയില്‍ ഇരുത്തുന്ന പരിപാടി നിറുത്തി എന്ന് കേട്ടു. കാരണം പാത്രിയാര്‍ക്കീസ് കൂട്ടരും കാതോലിക്ക കൂട്ടരും മടിയില്‍ ഇരുന്നു മുട്ടന്‍ അടി.-നാരദന്‍.NY
കരയേണ്ട നാരദ 2019-10-10 12:56:43


നിങ്ങള്‍ക്ക് മുമ്പേ ച്ചുങ്ക്ക്ക്കാരും വേശ്യകളും സോര്‍ഗത്തില്‍ എത്തും എന്നല്ലേ യേശു പറഞ്ഞത്. വേശ്യകള്‍ സോര്‍ഗത്തില്‍ ചെല്ലുമ്പോള്‍ ബെന്ജേല്‍ കയറ്റി നിര്‍ത്തുമോ! ഇല്ല അവര്‍ തീര്‍ച്ചയായും അബ്രഹാം പിതാവിന്‍റെ മടിയില്‍ തന്നെ ഇരിക്കും. അപ്പോള്‍ നാരദന്‍റെ ചോദ്യത്തിന് അര്‍ത്ഥം ഇല്ല.

പക്ഷെ യിസ്ഹാക്ക് പിതാവിന്‍റെ മടിയില്‍ ഇരിക്കാന്‍ പറ്റുമോ എന്ന് തോന്നുന്നില്ല. അങ്ങേര്‍ പണ്ടേ കിടപ്പില്‍ ആണ്. യിസ്ഹാക്കിനെ കൊണ്ട് വിറകു ചുമപ്പിച്ച്‌ മലയുടെ മുകളില്‍ ചെന്നപോള്‍ അബ്രഹാം പിതാവ് യിസഹാക്കിനെ വിറകു കൂനയുടെ മുകളില്‍ കെട്ടി വെച്ചു ബാര്‍ ബെകു ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഞെട്ടി പോയ യിസ്ഹാക്ക് കിടപോട് കിടപ്പ് തന്നെ ചത്തതിനു ഒക്കുമേ ജിവിചിരിക്കിലും എന്ന പോലെ. യാക്കോബ് പിതാവ് രംബിനെ പോലെ വേദ്രന്‍ തന്നെ, ഭാര്യ, ഭാര്യയുടെ അനുജത്തി, രണ്ടു പേരുടെയും ദാസികള്‍ -അവരെ ഒക്കെ അങ്ങേര്‍ മടിയിലും കിടക്കയിലും കിടത്തി. അതുകൊണ്ട് പെണ്ണുങ്ങളുടെ കാര്യത്തില്‍ നാരദന്‍ വിഷമിക്കണ്ട. ഞങ്ങളുടെ യാക്കോബ് പിതാവ് വേണ്ടത് പോലെ ചെയ്യും.

ഒരു വിശ്വാസി സ്ത്രി  

Cherian V. 2019-10-10 13:06:41
കാഴ്ചക്കാരൻ:
"ഭൂമിയിൽ ആരെയും പിതാവ് എന്ന് വിളിക്കരുത്; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവ്. സ്വർഗസ്ഥൻ തന്നെ." (Bible). ഈ കൊച്ചു കേരളത്തിൽ തന്നെ എത്രയെത്ര പിതാക്കന്മാരും, പരിശുത്തന്മാരും.. കഷ്ടം..
Independent Observer 2019-10-10 13:12:02
Did any American Malayalee National organizations show any concern about the Maradu flat issue?
Did any of the foreign Malayalee MLAs contact the govt. to get a decent settlement to those poor flat owners?
Viswasi 2019-10-10 16:42:34
ഓർത്തഡോക്സ്‌ - യാക്കോബായ വഴക്കു ഇത് കൊണ്ടൊന്നും തീരുവാൻ പോകുന്നില്ല. എല്ലാ മെത്രാൻമാർക്കും പുരോഹിതർക്കും "ജോളി ബ്രാൻഡ്" ആട്ടിൻ സൂപ്പ് കൊടുക്കണം.
യാക്കോബക്കാരുടെ പള്ളികൾ അവർക്ക്. ഓർത്തോഡോസ്‌കാരുടെ പള്ളി അവർക്കും. അതല്ലേ ന്യയം.
ORTHODOX VISWASI 2019-10-11 13:38:54
OBSERVER,ഓർത്തഡോൿസ് കാർക്ക് വല്ലവരുടെയും
പള്ളിആവിശ്യമില്ല.മലങ്കരസഭയുടെ പളളികൾ മാത്രം
മതി.അതിനുവേണ്ടിയാണ് കേസ് നടത്തിയതും വിധി
സമ്പാദിച്ചതും.അത് നടത്തിയെടുക്കുക തന്നെ ചെയ്യും.
അധിനിവേശ മനസ്ഥിതി ഉള്ളത് അന്ത്യോഖ്യാ
പാത്രിയര്കിസിനാണ്.അദ്ദേഹത്തിന് എന്തിനാണ് മലങ്കര
സഭയുടെ പള്ളികൾ.കോടതി വിധി അംഗീകരിക്കാൻ
പറ്റാത്തവർക്ക് പുതിയ പള്ളി വെച്ച് ആരാധിക്കാൻ
പൂർണ്ണ സ്വാതന്ദ്ര്യം ഉണ്ട്.     
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക