Image

മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം

ജോസ് കാടാപുറം Published on 10 October, 2019
മഹനീയമായ മാധ്യമ സൗഹൃദ സംഗമത്തിലേക്കു സ്വാഗതം
ഇന്ത്യ പ്രസ് ക്ലബ്ബിന്റെ തുടക്കം മുതലുള്ള കണ്‍വെന്‍ഷനുകളിലെ ശ്രദ്ധേയമായ കാര്യം രണ്ടു ദിവസത്തെ മികച്ച സെമിനാറുകളാണ്. അവ സജീവമാക്കാന്‍ കേരളത്തിലെ മികച്ച പ്രഭാഷകനായ മന്ത്രി ഡോ. കെ.ടി. ജലീല്‍ എത്തിക്കഴിഞ്ഞു

മാധ്യമ വിദ്യാര്‍ഥികള്‍ക്കു പഠനത്തിനുള്ള മികച്ച അവസരമാണ് ചര്‍ച്ചകളും ചോദ്യോത്തരങ്ങളും. മാധ്യമ, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക, വികസനപരമായ കാര്യങ്ങളില്‍ മലയാളി മനസിന്റെ വര്‍ത്തമാന അവസ്ഥ ചര്‍ച്ചക്കു വിധേയമാകുന്നു. അതിനു അവസരം ഒരുക്കുകയാണ് വടക്കേ അമേരിക്കയിലെ പ്രിയ മാധ്യമ സുഹൃത്തുക്കള്‍.

നുണകള്‍ വേണ്ടക്ക അക്ഷരത്തില്‍ കൊടുക്കും.. ഖേദ പ്രകടനത്തിനു ഞങ്ങള്‍ പുതിയ പംക്തി തുടങ്ങും... ഇതാണു കേരളത്തിലെ അവസ്ഥ. ജനാധിപത്യ  സ്ഥാപനങ്ങളെ പിടിച്ചു നിര്‍ത്തുന്ന തൂണുകളായി മാധ്യമങ്ങളെ കരുതിയിരുന്നു. ആനുകാലിക സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങനെ പറയാന്‍ നിവൃത്തിയില്ല.

കാരണം അസത്യങ്ങള്‍ മാത്രം ഉല്പാദിപ്പിക്കുന്ന ഫാക്ടറികളായി മാധ്യമങ്ങള്‍ മാറിയതായി ആനുകാലിക സംഭവങ്ങള്‍ നിങ്ങളോടു പറയുന്നുണ്ടോ? വരൂ നമുക്ക് ചര്‍ച്ച ചെയ്യാം. എല്ലാ സംവാദങ്ങളിലും പങ്കെടുക്കാം.

പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വറുഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്റ് ട്രഷറാര്‍ ജീമോന്‍ ജോര്‍ജ്, റിസപ്ഷന്‍ ചെയര്‍മാന്‍ രാജു പള്ളത്ത്, ഫിനാന്‍സ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, പബ്ലിസിറ്റി ചെയര്‍മാന്‍സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവര്‍ ചുക്കാന്‍ പിടിക്കുന്ന കോണ്‍ഫ്രന്‍സ് വിജയിപ്പിക്കാന്‍ വിവിധ സ്റ്റേറ്റുകളില്‍ നിന്നും മാധ്യമ പ്രവര്‍ത്തകര്‍ എത്തികഴിഞ്ഞു.

ഈ സ്‌നേഹ സഹൃദ കൂട്ടായിമയിലേക്കു ഏവര്‍ക്കും സ്വാഗതം

കൂടാതെ കേരത്തില്‍ നിന്ന് നിന്ന് ജോണി ലൂക്കോസ് (മനോരമ ടിവി) എം.ജി. രാധാക്രുഷ്ണന്‍ (ഏഷ്യാനെറ്റ്), വേണു ബാലക്രുഷ്ണന്‍ (മാത്രുഭൂമി ടിവി) വെങ്കടേഷ് രാമക്രുഷ്ണന്‍ (ഫ്രണ്ട്‌ലൈന്‍, ദി ഹിന്ദു), ബ്ലോഗര്‍ വിനോദ് നാരായണ്‍ (ബല്ലാത്ത പഹയന്‍) എന്നിവരും സമ്മേളനം നടക്കുന്ന എഡിസണിലെ ഇ-ഹോട്ടലില്‍ എത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക