Image

ബംഗാളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്‌ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം

Published on 12 October, 2019
ബംഗാളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസിന്‌ സോണിയ ഗാന്ധിയുടെ നിര്‍ദ്ദേശം
ഡല്‍ഹി : ബംഗാളില്‍ ഇടതുപക്ഷവുമായി ചേര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ സോണിയ ഗാന്ധിയുടെ നിര്‍ദേശം. 

ഭരണത്തിലിരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ യോജിച്ച്‌ പ്രവര്‍ത്തിക്കാനാണ്‌ പാര്‍ട്ടിയുടെ തീരുമാനമെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ അബ്ദുല്‍ മന്നാന്‍ പറഞ്ഞു .

ബംഗാളില്‍ കോണ്‍ഗ്രസിന്റെ അടിത്തറ ദുര്‍ബലമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ സോണിയ പുതിയ നീക്കം നടത്തുന്നത്‌ . 2016ലെ നിയമസഭാ തെരഞ്ഞടുപ്പിന്‌ ശേഷം സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികള്‍ക്ക്‌ മാറ്റങ്ങള്‍ സംഭവിച്ചു .

 നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയ ശേഷം സഖ്യനീക്കവുമായി മുന്നോട്ട്‌ പോകാനാണ്‌ സോണിയാ ഗാന്ധിയുടെ തീരുമാനമെന്ന്‌ അബ്ദുല്‍ മന്നാന്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക