Image

വന്ധ്യതയ്ക്ക് തക്കാളി പരിഹാരം

Published on 12 October, 2019
വന്ധ്യതയ്ക്ക് തക്കാളി പരിഹാരം
പുരുഷന്മാരുടെ വന്ധ്യതയ്ക്ക് തക്കാളി പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ഗുണകരമെന്നു പഠനം. തക്കാളിയില്‍ അടങ്ങിയ ഒരു സംയുക്തം ബീജത്തിന്റെ ഗുണം വര്‍ധിപ്പിക്കുകയും വന്ധ്യതാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകുകയും ചെയ്യും.

വന്ധ്യതാ കേസുകളില്‍ ഏതാണ്ട് 40 മുതല്‍ 50 ശതമാനം വരെ കാരണം പുരുഷന്മാരുടെ പ്രശ്‌നങ്ങളാണ്. ഇംഗ്ലണ്ടിലെ ഷെഫീല്‍ഡ് സര്‍വകലാശാല ഗവേഷകയായ അലന്‍ പാസിയുടെ നേതൃത്വത്തില്‍ നടത്തിയ ഒരു പഠനം, ലാക്ടോ ലൈക്കോപീന്‍ എന്ന ഭക്ഷ്യ സംയുക്തം പുരുഷന്മാരില്‍ എന്തു മാറ്റമാണ് ഉണ്ടാക്കുന്നതെന്ന് പരിശോധിച്ചു.

ചില പഴങ്ങളിലും പച്ചക്കറികളിലും ലൈക്കോപീന്‍ ഉണ്ട്. എന്നാല്‍ ഇതിന്റെ പ്രധാന ഉറവിടം തക്കാളിയാണ്. തക്കാളിക്ക് ചുവപ്പുനിറം നല്‍കുന്ന വര്‍ണ വസ്തുവാണ് ലൈക്കോ പീന്‍. എന്നാല്‍ ഭക്ഷണത്തിലൂടെ ലഭിക്കുന്ന ലൈക്കോപീന്‍ ശരീരം വളരെ കുറച്ചു മാത്രമേ ആഗിരണം ചെയ്യൂ. അതുകൊണ്ട് ലാക്ടോലൈക്കോപീന്‍ എന്ന സംയുക്തമാണ് പഠനത്തിനുപയോഗിച്ചത്.

പഠനത്തില്‍ പങ്കെടുത്ത ഒരു ഗ്രൂപ്പിന് ലാക്ടോലൈക്കോപീന്‍ ഗുളികകളും മറ്റൊരു ഗ്രൂപ്പിന് ഡമ്മി ഗുളികകളും നല്‍കി. ഫലം അതിശയകരമായിരുന്നുവെന്ന് ന്യൂട്രീഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷകര്‍ പറയുന്നു.

ആരോഗ്യമുള്ള ബീജത്തിന്റെ വലുപ്പവും ആകൃതിയും മെച്ചപ്പെട്ടിരുന്നു. ബീജത്തിന്റെ  എണ്ണം വര്‍ധിച്ചതോടെ ചലനവേഗത 40 ശതമാനം വര്‍ധിച്ചതായും പഠനത്തില്‍ കണ്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക