Image

ഗര്‍ഭിണികള്‍ സുഗന്ധതൈലങ്ങള്‍ ഉപയോഗിച്ചാല്‍

Published on 17 October, 2019
ഗര്‍ഭിണികള്‍ സുഗന്ധതൈലങ്ങള്‍ ഉപയോഗിച്ചാല്‍
സുഗന്ധതൈലങ്ങള്‍ ഗര്‍ഭിണികള്‍ ഉപയോഗിച്ചാല്‍ കുഴപ്പമുണ്ടോ നാച്വറല്‍ ആണ് എന്നതുകൊണ്ടു മാത്രം ഇവ സുരക്ഷിതമാകണമെന്നില്ല. സസ്യങ്ങളില്‍ നിന്നുള്ള ഹെര്‍ബല്‍ ഉല്‍പന്നങ്ങളില്‍ ബയോ ആക്ടീവ് സംയുക്തങ്ങളുണ്ട്. ഇവ ആരോഗ്യത്തിനു ദോഷം ചെയ്യാം. സുഗന്ധതൈലങ്ങള്‍ മിക്കവയും സുരക്ഷിതമാണ്. എന്നാല്‍ കുട്ടികളും ഗര്‍ഭിണികളും ഇവയുടെ ഗന്ധം ശ്വസിക്കുന്നത് ശ്രദ്ധിച്ചു വേണം. ചിലരില്‍ ചൊറിച്ചില്‍, ആസ്മ, തലവേദന, അലര്‍ജി പ്രശ്‌നങ്ങള്‍ ഇവ ഉണ്ടാകാം. ഇവ ശരീരത്തിനുള്ളില്‍ പോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഏതെങ്കിലും രോഗത്തിനു മരുന്ന് കഴിക്കുന്നവര്‍ വൈദ്യസഹായം തേടിയതിനു ശേഷമേ ഇവ ഉപയോഗിക്കാവൂ.

ദോഷങ്ങള്‍ പോലെ തന്നെ ഗുണങ്ങളുമുണ്ട്. ഉത്കണ്ഠയും സമ്മര്‍ദവും അകറ്റാന്‍ സഹായിക്കുന്നു. ലാവന്‍ഡര്‍, റോസ്, മുല്ലപ്പൂ ഫ്‌ലേവറുകളിലുള്ള തൈലങ്ങള്‍ ഏറെ ഗുണം ചെയ്യും.

 തലവേദന, മൈഗ്രേന്‍ ഇവയ്ക്ക് ആശ്വാസമേകുന്നു. കര്‍പ്പൂര തുളസി (pepper mint), ലാവെന്‍ഡര്‍ ഇവയുടെ തൈലം നെറ്റിയില്‍ തടവാം.  ലാവന്‍ഡര്‍ തൈലം മണക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും. ഹൃദ്രോഗികള്‍ക്കും പ്രസവശേഷം സ്ത്രീകള്‍ക്കും ഇത് ഏറെ ഗുണം ചെയ്യും.

 സുഗന്ധതൈലങ്ങള്‍ക്ക് ആന്റി ബയോട്ടിക് ആന്റി മൈക്രോ ബിയല്‍ ഗുണങ്ങള്‍ ഉണ്ട്. ബാക്ടീരിയം അണുബാധ അകറ്റുന്നു. ടീ ട്രീ ഓയില്‍, പെപ്പര്‍മിന്റ് ഓയില്‍ ഇവയ്ക്ക് ആന്റി മൈക്രോബിയല്‍ ഗുണങ്ങളുണ്ട്.  രോഗങ്ങളകറ്റാന്‍ മാത്രമല്ല സുഗന്ധ തൈലങ്ങള്‍. വീടിനു പുതുമയേകാനും തുണികള്‍ക്ക് സുഗന്ധമേകാനും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ക്ക് സ്വാഭാവിക ഗന്ധമേകാനും ഇവ ഉപയോഗിക്കുന്നു. കൊതുകിനെ തുരത്താനും ഇവ സഹായിക്കും.

ഗുണനിലവാരമുള്ളതും ശുദ്ധമായ സസ്യസംയുക്തങ്ങള്‍ അടങ്ങിയതുമായ സുഗന്ധ തൈലങ്ങള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നേര്‍പ്പിച്ച സിന്തറ്റിക് സുഗന്ധങ്ങളും രാസ വസ്തുക്കളും ചേര്‍ന്നവ ഉപയോഗിക്കരുത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക