Image

പോളിങ് മാറ്റേണ്ട സാഹചര്യമില്ല, സമയം നീട്ടിനല്‍കുന്നത്‌ പരിഗണിക്കും: ടിക്കാറാം മീണ

Published on 21 October, 2019
പോളിങ് മാറ്റേണ്ട സാഹചര്യമില്ല, സമയം നീട്ടിനല്‍കുന്നത്‌ പരിഗണിക്കും: ടിക്കാറാം മീണ
തിരുവനന്തപുരം > സംസ്ഥാനത്ത്‌ കനത്ത മഴ തുടരുന്നുണ്ടെങ്കിലും പോളിങ് മാറ്റിവെക്കേണ്ട സാഹചര്യം നിലവിലില്ലെന്ന്‌ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം മണ്ഡലത്തിലെ കൊച്ചി നഗരത്തിലാണ്‌ നിലവില്‍ കാര്യമായ പ്രശ്‌നങ്ങളുള്ളത്‌. എറണാകുളം ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. കാര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

10 ബൂത്തുകളില്‍ വെള്ളം കയറി. അവ മാറ്റിസ്ഥാപിച്ചു. എല്ലായിടത്തും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഇതുവരെ പോളിങ് മാറ്റിവെയ്‌ക്കേണ്ട സാഹചര്യമില്ല. പോളിങ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടില്ല. സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ടാല്‍ അക്കാര്യം ആലോചിച്ച്‌ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോന്നിയിലെ ബൂത്തുകളിലും പോളിങ് സുഗമമായി നടക്കുന്നുണ്ട്‌. വെള്ളം കയറിയതിനെ തുടര്‍ന്ന് കെട്ടിടങ്ങളിലെ മുകള്‍നിലയിലേക്ക് മാറ്റിയ ബൂത്തുകളിലേക്ക് പോകാന്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് പ്രത്യേക സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ടിക്കാറം മീണ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക