Image

ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)

Published on 23 October, 2019
ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)
ആരാണ് ജോര്‍ജ്' വാഷിംഗ്ടണ്‍? 1789 മുതല്‍ 1797 വരെ അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റായിരുന്നു. അമേരിക്കന്‍ ഐക്യനാടുകളുടെ രാഷ്ട്രപിതാവാണ്. രണ്ടു തവണ അദ്ദേഹത്തെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 'ബില് ഓഫ് റൈറ്റ്‌സ്' (Bill of rights) നിയമങ്ങള്‍ക്ക് പിന്തുണ നല്‍കി. ആദ്യത്തെ അമേരിക്കയുടെ ക്യാബിനറ്റ് സ്ഥാപിച്ചു. 'ഡോളര്‍', ദേശീയ കറന്‍സിയായി തീരുമാനിച്ചു. അമേരിക്കയില്‍ ആദ്യമായി ബാങ്കിങ്ങ് സമ്പ്രദായം നടപ്പാക്കി. യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നേവി ആരംഭിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കാലത്തുതന്നെ അഞ്ചു സ്‌റ്റേറ്റുകള്‍ കൂടി യൂണിയനോട് ചേര്‍ക്കപ്പെട്ടു. പുതിയതായി ഉദയം ചെയ്ത രാഷ്ട്രത്തിന്റെ ഭരണഘടന രചിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. അദ്ദേഹം നല്‍കിയ നേതൃത്വം ഭാവി പ്രസിഡന്റുമാര്‍ക്ക് മാതൃകയായി മാറി. പിന്നീടുവന്ന പ്രസിഡണ്ടുമാര്‍ വാഷിംഗ്ടന്റെ പൈതൃകം തുടരുകയും ചെയ്തു. അദ്ദേഹം പുലര്‍ത്തിയിരുന്ന  ധര്‍മ്മ നീതിക്കും സത്യനിഷ്ഠക്കും അടിസ്ഥാനമായി രാജ്യം മുമ്പോട്ട് പോവുകയും ചെയ്തു.

1732 ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി 'വെസ്റ്റ്‌മോര്‍ലാന്‍ഡ് കൗണ്ടിയില്‍', വെര്‍ജിനിയായില്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ജനിച്ചു. അഗസ്റ്റിന്റെയും മേരിയുടെയും ആറുമക്കളില്‍ മൂത്ത മകനായിരുന്നു. അഭിവൃദ്ധി പ്രാപിച്ചുകൊണ്ടിരുന്ന ഒരു കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. മുത്തച്ഛന്‍ ജോണ്‍ വാഷിംഗ്ടണ്‍ ഇംഗ്ലണ്ടില്‍ നിന്നും വെര്‍ജിനിയായില്‍ കുടിയേറിയ കുടിയേറ്റക്കാരനായിരുന്നു.  ഇംഗ്‌ളണ്ടിലെ കുടുംബം പേരും പെരുമയുമുള്ളതായിരുന്നതിനാല്‍ ബ്രിട്ടന്റെ ഹെന്റി എട്ടാമന്‍ അവര്‍ക്ക് ഭൂമി ദാനമായി നല്‍കി. വെര്‍ജീനിയായിലെ കോളനിയില്‍ അദ്ദേഹത്തിന്റെ പിതാവ് 'അഗസ്റ്റിന്‍ വാഷിംഗ്ടനു നിരവധി എസ്‌റ്റേറ്റുകളുണ്ടായിരുന്നു. അഗസ്റ്റിന്റെ ആദ്യ ഭാര്യയില്‍ രണ്ടുമക്കളുണ്ടായിരുന്നു. ലാറന്‍സും അഗസ്റ്റിനും.  രണ്ടാം ഭാര്യ മേരി ബെല്ലില്‍'  ജനിച്ച ജോര്‍ജായിരുന്നു ഏറ്റവും മൂത്ത കുട്ടി. മാതാപിതാക്കളുടെ കുടുംബം സ്ഥിരമായി ഒരിടത്തു താമസിച്ചിരുന്നില്ല. കൂടെക്കൂടെ ഭവനങ്ങള്‍ വിവിധ സ്ഥലങ്ങളിലായി മാറിക്കൊണ്ടിരുന്നു. 1735ല്‍ അദ്ദേഹത്തിനു മൂന്നുവയസുള്ളപ്പോള്‍ കുടുംബം ലിറ്റില്‍ ഹണ്ടിങ് ക്രീക്ക് പ്ലാന്റഷനിലേക്ക് മാറി താമസിച്ചു. പിന്നീട് ആ പ്രദേശത്തെ 'മൌണ്ട് വെര്‍നോന്‍' എന്ന് പറയുന്നു. മൂന്നു വയസിനുശേഷം 1738ല്‍ 'റാപ്പഹോന്നൊക്ക' നദിയുടെ തീരത്ത് വെര്‍ജിനിയായില്‍ താമസമാക്കി. അവിടെ ബാക്കിയുള്ള അദ്ദേഹത്തിന്റെ കുട്ടിക്കാലം ചിലവഴിച്ചു.

ജോര്‍ജ് വളരുന്ന സമയത്ത് ഒരു പൂന്തോട്ടത്തിന്റെ കോണില്‍ അദ്ദേഹത്തെ കളിക്കാന്‍ അനുവദിച്ചിരുന്നു. അവിടെ അദ്ദേഹത്തിന്റെതായ ഒരു കൊച്ചു പൂന്തോട്ടവുമുണ്ടായിരുന്നു. മുതിര്‍ന്ന കുട്ടിയായിരുന്നപ്പോള്‍ പിതാവ് അദ്ദേഹത്തിനായി ഒരു ചെറു കുതിരയെ മേടിച്ചു കൊടുത്തു. പെട്ടെന്ന്, അദ്ദേഹം മിടുക്കനായ ഒരു കുതിര സവാരിക്കാരനായി മാറി. വൈകുന്നേരമുള്ള സമയങ്ങളില്‍ ജോര്‍ജിന്റെ 'അമ്മ കുട്ടികളെ ഒന്നിച്ചുകൂട്ടി അവരുടെ മുമ്പില്‍ ബൈബിള്‍ വായിക്കുമായിരുന്നു. ജോര്‍ജ് സമപ്രായക്കാരെക്കാളും പൊക്കം കൂടിയ കുട്ടിയായി വളര്‍ന്നു. താമസിയാതെ അതിവേഗം ഓടിക്കുന്ന കുതിരസവാരിക്കാരനാവുകയും ചെയ്തു. ആരോഗ്യവാനായിരുന്ന അദ്ദേഹം സ്‌പോര്‍ട്‌സിലും കളികളിലും ഓട്ടത്തിലും സമര്‍ത്ഥനായിരുന്നു.

വിദ്യാഭാസം ലഭിച്ചിരുന്നത് വീട്ടില്‍നിന്നായിരുന്നു. കണക്ക്, ഭൂമിശാസ്ത്രം, അസ്‌ട്രോണോമി, കയ്യക്ഷരം, പുസ്തകങ്ങള്‍ സ്വന്തം കൈപ്പടയില്‍ പകര്‍ത്തുക, സാംസ്‌ക്കാരിക നിയമങ്ങള്‍ എന്നെല്ലാം വീട്ടിലെ ശിക്ഷണത്തില്‍ നിന്നും ലഭിച്ചു. ജോര്‍ജിന്റെ അമ്മയ്ക്ക് അദ്ദേഹത്തെ ഉന്നത വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടില്‍ അയക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ 1743ല്‍ അദ്ദേഹത്തിനു പതിനൊന്നു  വയസുള്ളപ്പോള്‍ പിതാവ് മരിച്ചുപോയി. അമ്മയുടെ ആഗ്രഹങ്ങള്‍ അവിടംകൊണ്ട് അവസാനിച്ചു. ബാക്കിയുള്ള വിദ്യാഭ്യാസം കോളനിയ്ക്കുള്ളില്‍ നിന്നും നടത്തി. പിന്നീട് എസ്‌റ്റേറ്റ് മുഴുവന്‍ 'അമ്മയുടെ നിയന്ത്രണത്തില്‍ പരിപാലിച്ചിരുന്നു.

ജോര്‍ജിന്റെ പിതാവ് അഗസ്റ്റിന്‍' ധനികനായിരുന്നെങ്കിലും കുടുംബസ്വത്ത് ഒന്നും തന്നെ പിതാവിന്റെ  വീതത്തില്‍ നിന്നു ലഭിച്ചില്ല. ജോര്‍ജിന്റെ മൂത്ത അര്‍ദ്ധ സഹോദരന്‍ ലാറന്‍സിനു 'ലിറ്റില്‍ ഹണ്ടിങ് ക്രീക്ക് സഹിതം' കുടുംബ സ്വത്തിന്റെ ഭൂരിഭാഗവും ലഭിച്ചു. ഓഗസ്റ്റിന്‍ ജൂനിയറിനും ചെറിയ പങ്ക് സ്വത്ത് കിട്ടി. അപ്പന്‍ മരിച്ച ശേഷം ജോര്‍ജിന്റെ കാര്യങ്ങള്‍ നടത്തിയിരുന്നത് മൂത്ത സഹോദരനായ 'ലാറന്‍സായിരുന്നു. അദ്ദേഹത്തോടൊപ്പം ജോര്‍ജ് താമസിച്ചു. ജോര്‍ജ് സര്‍വേയറായി  ജോലി തുടങ്ങുംവരെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും ലാറന്‍സിന്റെ മേല്‍നോട്ടത്തിലായിരുന്നു. ഇരുപത്തിയാറാം വയസില്‍ ജോര്‍ജ് വാഷിംഗ്ടണ്‍, വിധവയായിരുന്ന മാര്‍ത്ത ഡാന്‍ഡ്രിഡ്ജ് ക്യൂസ്റ്റിസിനെ വിവാഹം ചെയ്തു. മക്കളുണ്ടായില്ല. മാര്‍ത്താക്ക് മുന്‍ഭര്‍ത്താവില്‍നിന്നും ജാക്കിയും പാറ്റ്‌സിയും പേരുകളില്‍ രണ്ടു മക്കളുണ്ടായിരുന്നു.

ജോര്‍ജ് വാഷിങ്ടണ്‍ കൊളോണിയല്‍ വെര്‍ജീനിയായില്‍ താമസിച്ചിരുന്നു. ചെറുപ്പമായിരുന്ന കാലത്ത് ഒരു സര്‍വേയര്‍ ആയി ജോലിചെയ്തു. അതിനുശേഷം ഫ്രഞ്ച് വിപ്ലവത്തില്‍ പങ്കുകൊണ്ടു. 1754മുതല്‍ 1763 വരെ അമേരിക്കന്‍ ഇന്‍ഡ്യന്‍ യുദ്ധത്തിലും പോരാടി. അമേരിക്കന്‍ വിപ്ലവകാലത്ത് 'കോണ്ടിനെന്റല്‍' (ഇീിശേിലിമേഹ) സേനയുടെ കമാണ്ടര്‍ ഇന്‍ ചീഫ് ആയിരുന്നു. വലിയ ഒരു പട്ടാളത്തെ മാതൃരാജ്യമായ ബ്രിട്ടീഷ് സൈന്യത്തിനെതിരെ നയിച്ച സൈന്യാധിപനായിരുന്നു. ബ്രിട്ടീഷുകാരെ തോല്‍പ്പിച്ച് രാജ്യം സ്വതന്ത്രമാക്കി. ഒരു യുദ്ധത്തില്‍ അദ്ദേഹം സഞ്ചരിച്ച കുതിരയെ ശത്രുക്കള്‍ വെടിവെച്ച് വീഴ്ത്തുകയും അദ്ദേഹത്തിന്റെ കോട്ടിനുള്ളില്‍ നാലു ബുള്ളറ്റുകള്‍ പതിച്ചിട്ടും രക്ഷപെടുകയും ചെയ്തു. പട്ടാളക്കാര്‍ക്ക് വസൂരി പ്രതിവിധിക്കുള്ള കുത്തിവെപ്പിനു തുടക്കമിട്ടു.

ജോര്‍ജ് വാഷിംഗ്ടണ്‍  300 അടിമകളുടെയും 7600 ഏക്കര്‍ കൃഷി സ്ഥലത്തിന്റെയും അധിപനായിരുന്നു. ആയിരക്കണക്കിനു റാത്തലുകള്‍ (പൗണ്ട്‌സ്) ഉത്ഭാദിപ്പിക്കുന്ന മത്സ്യ വ്യവസായമുണ്ടായിരുന്നു. 8000 റാത്തല്‍ (പൗണ്ട്‌സ്) ഒരേസമയം ഗോതമ്പു ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലുകളുമുണ്ടായിരുന്നു. 11000 ഗ്യാലന്‍ വിസ്‌ക്കിയുണ്ടാക്കുന്ന വാറ്റുപുര (റശേെശഹഹലൃ്യ)കളുമുണ്ടായിരുന്നു.

1760ല്‍ അമേരിക്കന്‍ കോളനികളില്‍ ബ്രിട്ടീഷുകാര്‍ നികുതി വര്‍ദ്ധിപ്പിച്ചതില്‍ ജോര്‍ജ് വാഷിംഗ്ടനും  അനുയായികളും പ്രതിക്ഷേധിച്ചിരുന്നു. കോളനികളെ സ്വതന്ത്രമാക്കണമെന്നുള്ള ചിന്തകളും വന്നുകൂടിയത് മാതൃരാജ്യമായ ബ്രിട്ടീഷുകാരുടെ നികുതി വര്‍ദ്ധനവുമൂലമായിരുന്നു. 1774ല്‍ ഫിലാഡല്ഫിയായില്‍ വെച്ചു 'കോണ്ടിനെന്റല്‍ കോണ്‍ഗ്രസ്സ്' സമ്മേളിക്കുകയും ജോര്‍ജ് വാഷിംഗ്ടനെ കമാണ്ടര്‍ ഇന്‍ ചീഫ് ആയി തിരഞ്ഞെടുക്കുകയും ചെയ്തു. കൊളോണിയല്‍ പട്ടാളത്തെ നയിക്കാന്‍ സമര്‍ത്ഥനായ ഒരു ജനറലായിരുന്നെങ്കിലും അദ്ദേഹത്തിന്റെ പട്ടാളക്കാര്‍ക്ക് വേണ്ടത്ര പ്രായോഗിക പരിശീലനമുണ്ടായിരുന്നില്ല. ഭക്ഷണമോ, ആവശ്യത്തിന് സൈനിക ഉപകരണങ്ങളോ വെടിമരുന്നുകളോ ഉണ്ടായിരുന്നില്ല. പലപ്പോഴും കാലില്‍ 'ഷൂ' ധരിക്കാതെ പട്ടാളക്കാര്‍ക്ക് യുദ്ധമുന്നണിയില്‍ പോരാടേണ്ടി വന്നു. എന്നിരുന്നാലും അവര്‍ക്കു വേണ്ട ആത്മവീര്യം പകര്‍ന്നുകൊണ്ട്, പട്ടാളക്കാരെ നേരാം വിധം അദ്ദേഹത്തിനു നയിക്കാന്‍ സാധിച്ചു. എട്ടു വര്‍ഷങ്ങള്‍ കഠിന യാതനകള്‍ സഹിച്ചുകൊണ്ട് ബ്രിട്ടീഷുകാര്‍ക്കെതിരെ അദ്ദേഹത്തിന്റെ പട്ടാളം പൊരുതി വിജയിച്ചുകൊണ്ടിരുന്നു. 1781ല്‍ ഫ്രഞ്ചുകാരുടെ സഹായത്തോടെ കോണ്ടിനെന്റല്‍ പട്ടാളക്കാര്‍ക്ക് ബ്രിട്ടീഷ് പട്ടാളക്കാരെയും അവരുടെ ജനറിലിനെയും തോല്‍പ്പിക്കാന്‍ സാധിച്ചു. ബ്രിട്ടീഷ് ട്രൂപ്പിന്റെ കമാണ്ടറായ 'ചാള്‍സ് കോണ്‍വാലിസ് (17381805)' തടവുകാരനായി പിടിക്കപ്പെടുകയും ചെയ്തു. യുദ്ധം നടത്തിക്കൊണ്ടിരുന്നത് 'യോര്‍ക്ടൗണ്‍, വെര്‍ജീനിയ എന്നീ പ്രദേശങ്ങളില്‍ വെച്ചായിരുന്നു. ജോര്‍ജ് വാഷിംഗ്ടണ്‍ ഐക്യനാടുകളുടെ ദേശീയ ഹീറോ ആവുകയും ചെയ്തു.

1783ല്‍ യുദ്ധം അവസാനിച്ചു. ബ്രിട്ടനും അമേരിക്കയുമായി സമാധാന ഉടമ്പടിയുമുണ്ടാക്കി. തന്റെ ജോലികള്‍ പൂര്‍ത്തിയായെന്നു വാഷിംഗ്ടണ്‍ ചിന്തിക്കുകയും ചെയ്തു. 'കമാണ്ടര്‍ ഇന്‍ ചീഫ്' എന്ന ജോലി ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹം തന്റെ നാടായ മൗണ്ട് വെര്‍ണോനില്‍ താമസമാക്കി. ബാക്കിയുള്ള ജീവിതം ശാന്തമായി ഒരു കൃഷിക്കാരനായും കുടുംബ ജീവിതം നയിക്കാനുമാണ്! അദ്ദേഹം ആഗ്രഹിച്ചത്. എന്നിരുന്നാലും 1787ല്‍ ഫിലാഡല്ഫിയായില്‍ കൂടിയ ഭരണഘടനാ സമ്മേളനത്തില്‍ പങ്കുചേരണമെന്ന നിര്‍ദേശം അദ്ദേഹത്തിനു ലഭിച്ചു. പുതിയ ഭരണഘടനയുടെ രൂപകല്‍പ്പന ചെയ്യുവാനായി അതിന്റെ തലവനാകണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ അസാധാരണ നേതൃത്വം മറ്റാര്‍ക്കും വഹിക്കാന്‍ സാധിക്കില്ലെന്നും രാഷ്ട്രത്തിന്റെ ആദ്യത്തെ പ്രസിഡണ്ടാകാന്‍ അദ്ദേഹത്തേക്കാള്‍ യോഗ്യനായ മറ്റൊരാള്‍ ഇല്ലെന്നും കണ്‍വെന്‍ഷന്‍ പ്രതിനിധികള്‍ അറിയിച്ചെങ്കിലും അദ്ദേഹം അവരുടെ ആവശ്യങ്ങളെ ആദ്യം നിഷേധിക്കുകയാണുണ്ടായത്. കുടുംബാംഗങ്ങളോടൊപ്പം ശാന്തവും സമാധാനവുമായ ഒരു ജീവിതമാണ് ആഗ്രഹിച്ചത്. അനുയോജ്യനായ നേതാവായി മറ്റാരെയെങ്കിലും കണ്ടുപിടിക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ രാഷ്ട്രം മുഴുവന്‍ വാഷിംഗ്ടണില്‍ മാത്രം പ്രതീക്ഷകള്‍ അര്‍പ്പിച്ചിരുന്നു.

1789 ജനുവരി ഏഴാം തിയതി അമേരിക്കയുടെ ആദ്യത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നു. വാഷിംഗ്ടന്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിക്കൊണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിയായി. 'ജോണ്‍ ആഡം' (17351826) രണ്ടാം സ്ഥാനത്തും വോട്ടുകള്‍ നേടി. 'ജോണ്‍ ആഡം' അമേരിക്കയുടെ ആദ്യത്തെ വൈസ് പ്രസിഡന്റുമായി തിരഞ്ഞെടുത്തു. 1789 ഏപ്രില്‍ മുപ്പതാംതിയതി 57 വയസുകാരനായ വാഷിംഗ്ടന്‍ ന്യൂയോര്‍ക്കില്‍ വെച്ച് പ്രസിഡന്റ് എന്ന നിലയില്‍ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കയുടെ ഭാവി തലസ്ഥാനമായ വാഷിഗ്ടണ്‍ പട്ടണം അന്ന് പണി കഴിഞ്ഞിട്ടില്ലായിരുന്നു. ഫിലാഡല്‍ഫിയായിലും ന്യൂയോര്‍ക്കിലുമായി പ്രസിഡന്റ് വാഷിംഗ്ടണ്‍' ജീവിച്ചു. നീതിയും സത്യവും ദീര്‍ഘദൃഷ്ടിയും കാര്യപ്രാപ്തിയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. ആത്മാര്‍ത്ഥതയും ധര്‍മ്മബോധവും സ്വയം പ്രവര്‍ത്തനങ്ങളില്‍ക്കൂടി വെളിപ്പെടുത്തിക്കൊണ്ടിരുന്നു.

മറ്റുള്ള രാജ്യങ്ങളുമായി സൗഹാര്‍ദ്ദപരമായ ഒരു നയമാണ് അദ്ദേഹം പിന്തുടര്‍ന്നിരുന്നത്. അതുപോലെ വിദേശരാജ്യങ്ങള്‍ തമ്മില്‍ വഴക്കുകള്‍ ഉണ്ടാവുമ്പോള്‍ ഒരു രാജ്യത്തിന്റെയും പക്ഷം പിടിക്കാതെ നിക്ഷ്പക്ഷമായ രാജ്യതന്ത്രങ്ങളുമായി പ്രശ്‌നങ്ങളെ കൈകാര്യം ചെയ്തിരുന്നു.  'ജോണ്‍ ജേ'യെ (17451829), അമേരിക്കയുടെ ആദ്യത്തെ ചീഫ് ജസ്റ്റിസായി നിയമിക്കുകയും ചെയ്തു. ഫസ്റ്റ് നാഷണല്‍ ബാങ്ക് ഒപ്പിട്ടുകൊണ്ടുള്ള ആദ്യത്തെ ബില്‍ പാസാക്കി. പ്രസിഡന്‍ഡിന്റേതായ ക്യാബിനറ്റ് അംഗങ്ങളെ നിയമിച്ചു. 'വാഷിംഗ്ടണ്‍' പ്രസിഡണ്ടായി ചാര്‍ജ് എടുത്തപ്പോള്‍ 'യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്' (ഡട) അന്ന് ഒരു ചെറിയ രാജ്യമായിരുന്നു. പതിനൊന്ന് സ്‌റ്റേറ്റും നാലുമില്യണ്‍ ജനങ്ങളുമേ അക്കാലങ്ങളില്‍ അമേരിക്കയിലുണ്ടായിരുന്നുള്ളൂ. പുതിയതായി രൂപം കൊണ്ട രാജ്യത്തിന്റെ പ്രസിഡണ്ടിന് വിദേശ കാര്യങ്ങളും ആഭ്യന്തരവും എങ്ങനെ കൈകാര്യം ചെയ്യണമെന്നും അറിയില്ലായിരുന്നു. എല്ലാ കാര്യങ്ങളും വളരെ ശ്രദ്ധയോടെയും സത്യസന്ധമായും പ്രവര്‍ത്തിച്ചകാരണം ഭാവി പ്രസിഡന്റുമാര്‍ക്ക് വാഷിംഗ്ടണ്‍ മാതൃകയാവുകയും ചെയ്തു.

സെക്രട്ടറി ഓഫ് സ്‌റ്റേറ്റ്, തോമസ് ജെഫേഴ്‌സണും (17431826) സെക്രട്ടറി ഓഫ് ട്രഷറി, അലക്‌സാണ്ടര്‍ ഹാമില്‍ട്ടണും ജോര്‍ജ് വാഷിംഗ്ടന്റെ ക്യാബിനറ്റിലെ പ്രമുഖരായ വ്യക്തികളായിരുന്നു. ഫെഡറിലിന്റെ അധികാര വികേന്ദ്രികരണങ്ങളെ സംബന്ധിച്ചുള്ള പരസ്പ്പര വിരുദ്ധങ്ങളായ അഭിപ്രായങ്ങള്‍ ഇരുവരും ഉന്നയിച്ചിരുന്നു. ഹാമില്ട്ടന്‍' ശക്തമായ ഒരു  കേന്ദ്രീകൃത സര്‍ക്കാരായിരുന്നു വിഭാവന ചെയ്തത്. എന്നാല്‍ ജെഫേഴ്‌സണ്‍' കൂടുതല്‍ സ്‌റ്റേറ്റ് അവകാശങ്ങളും ആവശ്യപ്പെട്ടു. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ രാജ്യഭരണം നടത്തുന്നതിന് തടസ്സമാകുമെന്നും അതുകൊണ്ട് ഏകീകൃത അഭിപ്രായം രൂപീകരിക്കണമെന്നും വാഷിംഗ്ടണ്‍ ആവശ്യപ്പെട്ടു.

1796ല്‍ വാഷിംഗ്ടണ്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് വിരമിക്കുകയും വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. മൂന്നാം തവണ പ്രസിഡന്റാകണമെന്ന ആവശ്യം നിരസിക്കുകയും ചെയ്തു. അദ്ദേഹം വിരമിച്ചപ്പോള്‍ വിടവാങ്ങല്‍ പ്രസംഗമദ്ധ്യേ 'രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങള്‍ക്കു കൂടുതല്‍ ശ്രദ്ധ വേണമെന്നും വിദേശരാജ്യങ്ങളുടെ പ്രശ്‌നങ്ങളില്‍ അധികം കൈകടത്തരുതെന്നും നിര്‍ദേശിച്ചു. വാഷിംഗ്ടണ്‍   വിരമിച്ചപ്പോള്‍' പറഞ്ഞ വാക്കുകള്‍ അദ്ദേഹത്തിന്റെ ജന്മദിനമായ ഓരോ ഫെബ്രുവരിയിലും സെനറ്റില്‍ വായിക്കാറുണ്ട്.

വാഷിങ്ടണ്‍, പ്രസിഡന്റ് പദവിയില്‍നിന്ന് വിരമിച്ചശേഷം 'മൗണ്ട് വെര്‍ണ്ണനില്‍' മടങ്ങി വരുകയും  പ്ലാന്റേഷന്‍ കാര്യങ്ങളില്‍ ശ്രദ്ധിച്ചുകൊണ്ട് ശിഷ്ടകാലം ജീവിക്കുകയും ചെയ്തു. നാലു  പതിറ്റാണ്ടുകളുടെ പൊതുജീവിതമൂലം വാര്‍ദ്ധക്യം നേരത്തെ തന്നെ ബാധിച്ചിരുന്നു. 1799 ഡിസംബര്‍ പതിനാലാം തിയതി ജോര്‍ജ് വാഷിംഗ്ടണ്‍ മരണമടഞ്ഞു. മരണസമയം അദ്ദേഹത്തിന്റെ ഭാര്യ മാര്‍ത്തായും ബന്ധുക്കളും സമീപമുണ്ടായിരുന്നു. കൂടാതെ കുടുംബ ഡോക്ടര്‍   ഡോ.ജെയിംസ് െ്രെകക്കും സെക്രട്ടറി തോബിയാസ് ലെയറും സമീപമുണ്ടായിരുന്നു. തൊണ്ടയില്‍ നീര്‍ക്കെട്ടു വന്നത് മരണകാരണമായി കരുതപ്പെടുന്നു. പതിവുപോലെ ഡിസംബര്‍ പന്ത്രണ്ടാം തിയതി കുതിരപ്പുറത്ത് തന്റെ കൃഷി ഭൂമികളില്‍ക്കൂടി കുതിര സവാരി ചെയ്യുകയായിരുന്നു. അവിചാരിതമായി അന്നേ ദിവസം ആ പ്രദേശങ്ങള്‍ മുഴുവന്‍ മഞ്ഞു പെയ്തിരുന്നു. വീട്ടില്‍ മടങ്ങി വന്നിട്ടും അദ്ദേഹം തന്റെ നനഞ്ഞ വസ്ത്രം മാറിയില്ലായിരുന്നു. നേരെ ഡിന്നര്‍ കഴിക്കാന്‍ പോയി. അടുത്ത ദിവസം രാവിലെ തന്നെ അദ്ദേഹത്തിന്റെ തൊണ്ണയ്ക്ക് കടുത്തതായി വേദന തുടങ്ങി. അന്നു വൈകുംന്നേരമായപ്പോള്‍ ആരോഗ്യ നില വളരെ ഗുരുതരമായി തീര്‍ന്നിരുന്നു.

ജോര്‍ജ് വാഷിംഗ്ടന്റെ അവസാന കാലങ്ങളില്‍ സെക്രട്ടറി 'തോബിയാസ് ലെയറിനോട്' 'തന്റെ മരണശേഷം ഭൗതിക ശരീരം എങ്ങനെ മറവു ചെയ്യണമെന്നു'ള്ള നിര്‍ദേശങ്ങളും നല്‍കിയിരുന്നു.   ശവസംസ്‌ക്കാര ചടങ്ങുകള്‍ക്ക് നേതൃത്വം കൊടുത്തത് തോബിയാസായിരുന്നു. മരണാസന്നനായ അദ്ദേഹം പറഞ്ഞത്, 'തന്റെ മരണശേഷം ശവസംസ്‌ക്കാരം വളരെ നന്നായി നടത്തണം. മൂന്നു ദിവസത്തില്‍ കൂടുതല്‍ ഭൗതിക ശരീരം ശവപ്പെട്ടിക്കുള്ളില്‍ വെക്കരുത്'. മരിച്ചയുടന്‍ ശവമടക്കുകയെന്ന ആചാരം പതിനെട്ടാം നൂറ്റാണ്ടിലില്ലായിരുന്നു. തോബിയാസ് എല്ലാം തലകുലുക്കി സമ്മതിച്ചെങ്കിലും പ്രതികരണം കാണാഞ്ഞതിനാല്‍ വീണ്ടും അദ്ദേഹം 'നിങ്ങള്‍ക്ക് പറഞ്ഞതെല്ലാം മനസിലായോയെ'ന്നും ചോദിച്ചു.  തന്റെ അന്ത്യാഭിലാഷം സാധിക്കുമെന്നറിഞ്ഞപ്പോള്‍ 'അങ്ങനെ സംഭവിക്കട്ടെയെന്നും' അദ്ദേഹം പ്രതീക്ഷകളോടെ ഉത്തരം പറഞ്ഞു.

1799 ഡിസംബര്‍ പതിനെട്ടാം തിയതി എല്ലാവിധ ആചാരക്രമങ്ങളോടെ വാഷിംഗ്ടണ്‍ന്റെ  ശവസംസ്‌ക്കാരം നടത്തി. നാലു കാര്‍മ്മികര്‍ അന്ന് ചരമ പ്രസംഗങ്ങള്‍ നടത്തിയിരുന്നു. അവര്‍ക്കെല്ലാം ഓരോ വിധത്തില്‍ വാഷിംഗ്ടനുമായി സൗഹാര്‍ദ ബന്ധങ്ങളുണ്ടായിരുന്നു. റവ.തോമസ് ഡേവീസ്, റവ. ജെയിംസ് മൂര്‍, റവ. വില്യം മോഫാറ്റ്, റവ. വാള്‍ട്ടര്‍ അഡിസന്‍ എന്നിവരുടെ കാര്‍മ്മികത്വത്തിലായിരുന്നു ചരമാചാരങ്ങള്‍ നടത്തിയത്.

മരിക്കുന്നതിനുമുമ്പ്, ജോര്‍ജ് വാഷിഗ്ടണ്‍ തന്റെ വില്‍പ്പത്രം തയ്യാറാക്കിയിരുന്നു. രണ്ടുവിധത്തിലുള്ള വില്ലുകളാണ് എഴുതിയുണ്ടാക്കിയത്. മരിക്കുന്ന ആ സായാന്ഹത്തില്‍ വാഷിംഗ്ടണ്‍ തന്റെ രണ്ടു വില്ലുകളും എടുത്തുകൊണ്ടു വരാന്‍ മാര്‍ത്തയോട് ആവശ്യപ്പെട്ടു. രണ്ടും വായിച്ച ശേഷം അതില്‍ ഒരെണ്ണം വാഷിഗ്ടണ്‍ തന്നെ തീ കൊളുത്തി കത്തിച്ചു കളഞ്ഞു.

വില്‍പ്പത്രമനുസരിച്ച് ജോര്‍ജ് വാഷിംഗ്ടന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അടിമകളെ മുഴുവന്‍ മാര്‍ത്തായുടെ മരണശേഷം മോചിപ്പിക്കണമെന്നും ചേര്‍ത്തിട്ടുണ്ടായിരുന്നു. 1799ല്‍ 'മൗണ്ട് വെര്‍ണ'നിലുണ്ടായിരുന്ന 317 അടിമകളില്‍ 123 പേരുടെ ഉടമസ്ഥാവകാശം മാത്രമേ വാഷിംഗ്ടനുണ്ടായിരുന്നുള്ളൂ. മാര്‍ത്ത ജീവിച്ചിരിക്കെ അടിമകളെ മോചിപ്പിക്കാന്‍ അവര്‍ മരിക്കുന്നവരെ കാത്തിരുന്നില്ല, അവര്‍ വാഷിംഗ്ടനുണ്ടായിരുന്ന എല്ലാ അടിമകളെയും 1801 ജനുവരി ഒന്നാം തിയതി മോചിപ്പിച്ചു. വാഷിംഗ്ടനും മാര്‍ത്താക്കും ശവകുടീരങ്ങള്‍ പണിതുണ്ടാക്കണമെന്ന്  വില്ലില്‍ എഴുതിയുട്ടുണ്ടായിരുന്നു. അതനുസരിച്ച് ശവകുടീരങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. 365 ദിവസങ്ങളും 'വാഷിംഗ്ടണ്‍മാര്‍ത്തായുടെ' ശവകുടീരങ്ങള്‍! സന്ദര്‍ശകര്‍ക്കായി തുറന്നു വെച്ചിട്ടുണ്ട്. അവര്‍ക്കായി പഴയതും പുതിയതുമായ രണ്ടു ശവകുടീരങ്ങള്‍ കൂടി നിര്‍മ്മിച്ചിരുന്നു.

ഫെയര്‍ഫസ് കൗണ്ടി സര്‍ക്യൂട്ട് കോര്‍ട്ട് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പ്രാമാണിക ഡോക്യൂമെന്റായ ജോര്‍ജ് വാഷിംഗ്ടന്റെ വില്‍പ്പത്രത്തില്‍ അദ്ദേഹത്തിന്റെ നിരവധി പ്രവര്‍ത്തന മണ്ഡലങ്ങള്‍  ഉള്‍പ്പെടുത്തിയിരിക്കുന്നതായി കാണാം. അദ്ദേഹത്തിന്റെ വിശ്വാസങ്ങള്‍, കുടുംബ സ്‌നേഹം, സുഹൃത്തുക്കളോടുള്ള ആത്മാര്‍ത്ഥത, മൊത്തം സ്വത്തുക്കളുടെ വിവരങ്ങള്‍ എന്നിവകള്‍ വില്‍പ്പത്രത്തില്‍ പ്രതിഫലിക്കുന്നതും ചിന്തനീയമാണ്.

പുതുക്കി പണിത ജോര്‍ജ് വാഷിഗ്ടന്റെ അലക്‌സാന്‍ഡ്രിയ ടൌണ്‍ ഹോം ഇന്ന് ഒരു െ്രെപവറ്റ് ഹൌസാണ്. ജീവിക്കുന്നകാലത്ത് അദ്ദേഹം കണക്കില്ലാത്ത ഭൂമി സമ്പാദിച്ചിരുന്നു. അലക്‌സാണ്ടറിയായിയിലും വാഷിംഗ്ടണ്‍ ഡി.സിയിലും നിരവധി ടൌണ്‍ഹൌസ് പ്ലോട്ടുകളും കരസ്ഥമാക്കിയിരുന്നു. ഒഹായോ നദിയുടെ തീരത്തും മെരിലാന്‍ഡിലും പെന്‍സില്‍വേനിയായിലും ന്യൂയോര്‍ക്കിലും വസ്തുവകകളുണ്ടായിരുന്നു. സ്വത്തുക്കള്‍ വീതം വെക്കുന്നതില്‍  മുന്‍ഗണന കല്‍പ്പിച്ചത് സ്വന്തം ഭാര്യക്കായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കള്‍ക്കും അകന്ന ബന്ധുക്കള്‍ക്കും സാമ്പത്തിക സഹായങ്ങള്‍ നല്കാന്‍ വില്‍പ്പത്രം നിര്‍ദ്ദേശിക്കുന്നുണ്ടായിരുന്നു. തന്റെ സഹോദരന്‍ സാമുവേല്‍ അദ്ദേഹത്തോട് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പണം കടം   വാങ്ങിയിരുന്നു. അത് തിരിച്ചു തരണ്ടായെന്നും വില്ലില്‍ എഴുതിയിരുന്നു.

വാഷിംഗ്ടന്റെ അടിമകളെ വിമോചിപ്പിക്കുന്നതിനൊപ്പം അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും, ജീവിക്കാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കാന്‍ പ്രത്യേകമായ ഫണ്ട് നീക്കി വെച്ചിരുന്നു.  മരണം കഴിഞ്ഞാല്‍' അടിമകളെ മോചിപ്പിക്കണമെന്ന് വില്‍പ്പത്രത്തിലുണ്ടായിരുന്നെങ്കിലും പകുതി അടിമകളുടെ ഉടമസ്ഥാവകാശം മാര്‍ത്തായുടെ ആദ്യത്തെ ഭര്‍ത്താവ് ഡാനിയേല്‍ 'പാര്‍ക്ക് ക്യൂസ്റ്റിസിനായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്ത സേവകനായിരുന്ന 'വില്യം ലീയെ'  ഉടനടി മോചിപ്പിച്ചു. അമേരിക്കന്‍ കൊളോണിയല്‍ യുദ്ധകാലത്ത് വാഷിംഗ്ടനോടൊത്ത് യുദ്ധത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആഫ്രോ അമേരിക്കനായിരുന്നു, 'വില്യം ലീ'.  മാസം മുപ്പതു ഡോളര്‍ പെന്‍ഷനും ലീയ്ക്ക് അനുവദിച്ചു. സ്വതന്ത്രരായ വയസായ അടിമകളെയും അസുഖം പ്രാപിച്ചവരെയും കുഞ്ഞുങ്ങളെയും സഹായിക്കാനുള്ള ഫണ്ടും നീക്കി വെച്ചിരുന്നു. ഇരുപത്തിയഞ്ചു വയസുവരെയുള്ളവര്‍ക്ക് എഴുതാനും വായിക്കാനുമുള്ള പഠന സഹായവും നല്‍കിയിരുന്നു. അവര്‍ക്ക് തൊഴിലു കൊടുക്കാനുള്ള വ്യവസ്ഥകളും വില്‍പ്പത്രത്തിലുണ്ടായിരുന്നു. തന്റെ അടിമകളെ വില്‍ക്കാനോ വെര്‍ജീനിയായ്ക്ക് പുറത്ത് കടത്താനോ പാടില്ലെന്നുള്ള വ്യവസ്ഥകളും വില്‍പ്പത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അവരുടെ ക്ഷേമാന്വേഷണത്തിനായി വേണ്ടതെല്ലാം അദ്ദേഹം ചെയ്തിട്ടുമുണ്ടായിരുന്നു. അനാഥരെ സംരക്ഷിക്കാന്‍ ഒരു സ്‌കൂള്‍ തുടങ്ങാനും വില്‍പ്രമാണമനുസരിച്ച്' പണം നീക്കി വെച്ചിരുന്നു.

1950മുതല്‍ തുടര്‍ച്ചയായി നാല്‍പ്പതു കൊല്ലങ്ങളോളം ഈ വില്‍പ്പത്രം 'കൗണ്ടി കോര്‍ട് ഹൌസില്‍' പ്രദര്‍ശിപ്പിക്കുന്നുണ്ടായിരുന്നു. പത്രത്തില്‍ തേയ്മാനം കണ്ടതിനാല്‍ 1976മുതല്‍ ലൈബ്രറി ഓഫ് കോണ്‍ഗസിന്റെ ഉപദേശപ്രകാരം സ്‌പെഷ്യല്‍ ദിവസങ്ങളില്‍ മാത്രമേ ഇത് പ്രദര്‍ശിപ്പിക്കാറുള്ളൂ. ശാസ്ത്രീയ പരിരക്ഷകളോടെ വില്‍പ്പത്രം കോര്‍ട്ട് ഹൌസില്‍ സൂക്ഷിക്കുന്നു. ഒപ്പം അമേരിക്കയുടെ ചരിത്രപരമായ നിരവധി ഡോകുമെന്റുകളും അവിടെ സൂക്ഷിക്കുന്നുണ്ട്.

അമേരിക്കയുടെ ഇതിഹാസപുരുഷനായ വാഷിംഗ്ടന്റെ മുഖം അമേരിക്കന്‍ ഡോളറിലും ക്വാര്‍ട്ടര്‍ നാണയങ്ങളിലും പ്രത്യക്ഷമാകുന്നു. നൂറുകണക്കിന് സ്‌കൂളുകളും കോളേജുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. യൂണിവേഴ്‌സിറ്റികളുമുണ്ട്. ജോര്‍ജ് വാഷിംഗ്ടണ്‍ ബ്രിഡ്ജും ചരിത്രസ്മാരകമായി രണ്ടു സ്‌റ്റേറ്റുകളായ ന്യൂയോര്‍ക്കിനെയും ന്യൂജേഴ്‌സിയേയും ബന്ധിപ്പിക്കുന്നു. രാഷ്ട്രത്തിന്റെ തലസ്ഥാനത്തിന്റെ പേരും വാഷിംഗ്ടണ്‍ എന്നാണ്. ചരിത്രപരമായ അദ്ദേഹത്തെപ്പറ്റിയുള്ള വീഡിയോകള്‍, ചരിത്ര ബുക്കുകള്‍ മുതലാവകള്‍ ലോകം മുഴുവനുമുള്ള ലൈബ്രറികളില്‍ സുലഭവുമാണ്. രണ്ടു പുസ്തകങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. 'മൈ ജേര്‍ണി ടു ദി ഒഹായോ വാലി', (my journey to the Ohio Valley) പെന്‍ പാല്‍ വിത്ത് മെനി എറൗണ്ട് ദി വേള്‍ഡ(Pen pal with many around the world) എന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ മാനുസ്‌ക്രിപ്റ്റ് ലൈബ്രറി ഓഫ് കോണ്‍ഗ്രസില്‍ സൂക്ഷിക്കുന്നു.

ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)ജോര്‍ജ് വാഷിംഗ്ടണ്‍ന്റെ ജീവിതരേഖയും ചരിത്രസംഭാവനകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
ജോർജ്ജ് പുത്തൻകുരിശ് 2019-10-23 11:42:02
"വില്‍പ്പത്രമനുസരിച്ച് ജോര്‍ജ് വാഷിംഗ്ടന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന അടിമകളെ മുഴുവന്‍ മാര്‍ത്തായുടെ മരണശേഷം മോചിപ്പിക്കണമെന്നും ചേര്‍ത്തിട്ടുണ്ടായിരുന്നു. 1799ല്‍ 'മൗണ്ട് വെര്‍ണ'നിലുണ്ടായിരുന്ന 317 അടിമകളില്‍ 123 പേരുടെ ഉടമസ്ഥാവകാശം മാത്രമേ വാഷിംഗ്ടനുണ്ടായിരുന്നുള്ളൂ. മാര്‍ത്ത ജീവിച്ചിരിക്കെ അടിമകളെ മോചിപ്പിക്കാന്‍ അവര്‍ മരിക്കുന്നവരെ കാത്തിരുന്നില്ല, അവര്‍ വാഷിംഗ്ടനുണ്ടായിരുന്ന എല്ലാ അടിമകളെയും 1801 ജനുവരി ഒന്നാം തിയതി മോചിപ്പിച്ചു."

"വാഷിംഗ്ടന്റെ അടിമകളെ വിമോചിപ്പിക്കുന്നതിനൊപ്പം അവരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവുകളും, ജീവിക്കാനുള്ള സാഹചര്യങ്ങളും സൃഷ്ടിക്കാന്‍ പ്രത്യേകമായ ഫണ്ട് നീക്കി വെച്ചിരുന്നു.  മരണം കഴിഞ്ഞാല്‍' അടിമകളെ മോചിപ്പിക്കണമെന്ന് വില്‍പ്പത്രത്തിലുണ്ടായിരുന്നെങ്കിലും പകുതി അടിമകളുടെ ഉടമസ്ഥാവകാശം മാര്‍ത്തായുടെ ആദ്യത്തെ ഭര്‍ത്താവ് ഡാനിയേല്‍ 'പാര്‍ക്ക് ക്യൂസ്റ്റിസിനായിരുന്നു. അദ്ദേഹത്തിന്റെ വിശ്വസ്ത സേവകനായിരുന്ന 'വില്യം ലീയെ'  ഉടനടി മോചിപ്പിച്ചു. അമേരിക്കന്‍ കൊളോണിയല്‍ യുദ്ധകാലത്ത് വാഷിംഗ്ടനോടൊത്ത് യുദ്ധത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആഫ്രോ അമേരിക്കനായിരുന്നു, 'വില്യം ലീ'.  മാസം മുപ്പതു ഡോളര്‍ പെന്‍ഷനും ലീയ്ക്ക് അനുവദിച്ചു. സ്വതന്ത്രരായ വയസായ അടിമകളെയും അസുഖം പ്രാപിച്ചവരെയും കുഞ്ഞുങ്ങളെയും സഹായിക്കാനുള്ള ഫണ്ടും നീക്കി വെച്ചിരുന്നു. ഇരുപത്തിയഞ്ചു വയസുവരെയുള്ളവര്‍ക്ക് എഴുതാനും വായിക്കാനുമുള്ള പഠന സഹായവും നല്‍കിയിരുന്നു. അവര്‍ക്ക് തൊഴിലു കൊടുക്കാനുള്ള വ്യവസ്ഥകളും വില്‍പ്പത്രത്തിലുണ്ടായിരുന്നു. തന്റെ അടിമകളെ വില്‍ക്കാനോ വെര്‍ജീനിയായ്ക്ക് പുറത്ത് കടത്താനോ പാടില്ലെന്നുള്ള വ്യവസ്ഥകളും വില്‍പ്പത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. അവരുടെ ക്ഷേമാന്വേഷണത്തിനായി വേണ്ടതെല്ലാം അദ്ദേഹം ചെയ്തിട്ടുമുണ്ടായിരുന്നു. അനാഥരെ സംരക്ഷിക്കാന്‍ ഒരു സ്‌കൂള്‍ തുടങ്ങാനും വില്‍പ്രമാണമനുസരിച്ച്' പണം നീക്കി വെച്ചിരുന്നു."

ജോസഫ് പടന്നമാക്കലിന്റെ ലേഖനത്തിലെ മേൽ ഉദ്ധരിച്ചിരിക്കുന്ന ഭാഗം വായിച്ചപ്പോൾ , ഓർമ്മയിൽ വന്നത് . ജോൺ മക്കയിനെയാണ് . തള്ളവിരൽ കീഴോട്ട് കാണിച്ച് അഫോഡബിൾ കെയറിനെ രക്ഷിച്ച , അഫൊർഡബിൾ കെയറിനെ ഏറ്റവും വെറുത്തിരുന്ന ജോൺ മക്കയിനെ .  Emmarie Huetteman, Kaiser Health News എഴുതിയ ലേഖനത്തിൽ നിന്ന് ഒരു ഉദ്ധരണി താഴെ കൊടുക്കുന്നു 

"In 2008, as the Republican nominee for president, he ran on a health care platform that dumbfounded many in his party, who worried that it would raise taxes on top of overhauling the U.S. tradition of workplace insurance.

Many will remember McCain as the incidental savior of the Affordable Care Act. His late-night thumbs-down vote halted his party’s most promising effort to overturn a major Democratic achievement — the signature achievement, in fact, of the Democrat who beat him to become president. It was a vote that earned him regular — and biting — admonishments from President Donald Trump.

McCain died Saturday, following a battle with brain cancer. He was 81. Coincidentally, his Senate colleague and good friend Ted Kennedy died on the same date, Aug. 25, nine years ago, succumbing to the same type of rare brain tumor.

Whether indulging in conspiracy theories or wishful thinking, some have attributed McCain’s vote on the ACA in July 2017 to a change of heart shortly after his terminal cancer diagnosis."

അമേരിക്കക്ക് ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നത് മനുഷ്വത്വം ഇല്ലാത്ത നേതൃത്വങ്ങളാണ് .  വാഷിംഗ്ടൺ അടിമകളെ സൂക്ഷിച്ചിരുന്നെങ്കിലും , മനസ്സിന്റെ ഉള്ളിൽ അവരും മനുഷ്യരായിരുന്നു എന്ന തോന്നൽ ഉണ്ടായിരുന്നു എന്നതിന് തെളിവാണ് അദ്ദേഹത്തിൻറെ വിൽപത്രത്തിൽ അങ്ങനെ ഒരു വ്യവസ്ഥയും ചേർത്ത് എഴുതിയത് .   ഒരു ബ്രെയിൻ ട്യൂമർ തൻറെ അന്ത്യം കുറിയുക്കുമെന്ന് ഉറപ്പുവന്നപ്പോളാണ് , ജോൺ മെക്കയിൻ , ഇൻഷുറൻസ് ഇല്ലാത്ത അനേകം പേരുടെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചത് .  ഒബാമയുടെ 'ഒഡാസിറ്റി ഓഫ് ഹോപ്പ്ന്റെ' ഓഡിയോ സീഡി കേൾക്കുമ്പോൾ , അത് വായിക്കുന്ന ഒബാമ , ക്യാൻസർകൊണ്ട് മരിക്കുന്ന  സ്വന്തം അമ്മയുടെ മരണശയ്യയുടെ അരികിൽ ഇരുന്ന്,  ഇൻഷുറൻസ് ഇല്ലാത്ത തനിക്ക് അമ്മയ്ക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന ചിന്തയുടെ ഗദ്ഗദങ്ങൾ ആ വായനയിൽ പ്രതിധ്വനിക്കുന്നത് കേൾക്കാം .  

അമേരിക്കയുടെ ഭരണഘന,  വിസ്മയകരമായ ഇത്തരം ജീവിതാനുഭങ്ങളും നന്മ നിറഞ്ഞതുമായ വ്യക്തികളാൽ എഴുതപ്പെട്ടതാണ് . അതിനെ തകർക്കാൻ ഒരു സുപ്രഭാതത്തിൽ ഒരു കംസനോ അന്തിക്രിസ്തുവോ വന്നാൽ അവർക്ക് അത് സാധ്യമല്ല .  

അമേരിക്കയുടെ അടിസ്ഥാനങ്ങൾ ഏത് തരം വ്യക്തികളാൽ കെട്ടിപ്പടുക്കപ്പെട്ടിരിക്കുന്നു ഓർപ്പിക്കാൻ തക്കവണ്ണം ഇങ്ങനെ ഒരു ലേഖനം എഴുതിയ പടന്നമാക്കലിന്  അഭിനന്ദനം 

Joseph Padannamakkel 2019-10-24 11:45:27
എന്റെ ലേഖനത്തെപ്പറ്റി അഭിപ്രായങ്ങൾ എഴുതിയ ജോർജ്' പുത്തൻകുരിശിനും ഷോളി കുമ്പിളുവേലിക്കും എന്റെ നന്ദി. സന്തോഷം. പ്രസിദ്ധരായ എഴുത്തുകാരുടെ വിലയിരുത്തലുകൾ എന്നിലെ എഴുത്തുകാരനുള്ള പ്രതിഫലമായും കാണുന്നു. 

പതിനെട്ടാം നൂറ്റാണ്ടിലെഴുതിയ 'ജോർജ് വാഷിംഗ്‌ടണും ചെറി മരവും' തലമുറകളിലൂടെ കുട്ടികളുടെ ഹരമായ ഒരു കഥയായിരുന്നു. അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന 'മാസോൺ ലോക്കെ വീമ്സ് (1806) എന്ന കഥാകൃത്ത് ഈ കഥ രചിച്ചു. കഥ യാഥാർഥ്യമോ അയഥാർഥ്യമോ എന്നും അറിയില്ല. ബാലനായിരുന്നപ്പോൾ രണ്ടാം ക്ലാസ്സിലെ പാഠപുസ്തകത്തിൽ കഥ പഠിച്ചതും ഞാൻ ഓർമ്മിക്കുന്നുണ്ട്. 

ജോർജിന് ആറുവയസുള്ളപ്പോൾ ചെറു കോടാലികൊണ്ട് തോട്ടത്തിൽക്കൂടി നടക്കുകയും അവന്റെ മുമ്പിൽ എന്ത് ചെടി വർഗ്ഗങ്ങൾ കണ്ടാലും അവകളെല്ലാം മുറിച്ചുകളയുന്നതിൽ സന്തോഷിക്കുകയും ചെയ്തിരുന്നു. അവന്റെ 'അമ്മ നടുന്ന പയറു കൃഷികൾ നശിപ്പിക്കുന്നതിലും സ്വയം രസിച്ചിരുന്നു. 

ജോർജിന്റെ പിതാവിന്റെ വക ഉദ്യാനത്തിൽ പരിപാലിച്ചുകൊണ്ടിരുന്ന മനോഹരമായ ഒരു 'ചെറി' മരമുണ്ടായിരുന്നു. ഒരു സുപ്രഭാതത്തിൽ തന്റെ കൈവശമുണ്ടായിരുന്ന കോടാലികൊണ്ടു ആ മരം അവൻ വെട്ടി മുറിച്ചു. മരം താഴെ വീഴാഞ്ഞതിനാൽ കോടാലിക്ക് മൂർച്ച പോരാന്നും മരം മുറിഞ്ഞില്ലെന്നുമാണ് അവൻ വിചാരിച്ചത്. അടുത്ത ദിവസം അയൽവക്കത്തുള്ള വൃദ്ധനായ ഒരാൾ സുന്ദരമായ ആ മരം താഴെ വീണുകിടക്കുന്നത് കണ്ടു. അയാൾ ജോർജിന്റെ വീട്ടിൽ വരുകയും വിവരം അവന്റെ പിതാവിനെ അറിയിക്കുകയും ചെയ്തു. 

'ജോർജ്' അവിടെ ഒരു കോടാലിയുമായി നിൽക്കുന്നുണ്ടായിരുന്നു. പിതാവിന്റെ മുമ്പിൽ  കുറ്റബോധത്തോടെ അവൻ വന്നുനിന്നു. 'നമ്മുടെ പൂന്തോട്ടത്തിലെ അലങ്കാരമായ ഈ ചെറി മരത്തെ മുറിച്ചില്ലാതാക്കിയത് ആരെന്നറിയാമോ, ജോർജേ'യെന്ന് പിതാവ് മകനോട് ചോദിച്ചു.

ജോർജിനെ സംബന്ധിച്ചിടത്തോളം ഉത്തരം പറയാൻ സാധിക്കാത്ത ഒരു ചോദ്യമായിരുന്നു അത്. നിമിഷനേരം അവൻ തന്റെ അപ്പന്റെ മുമ്പിൽ എന്തുപറയണമെന്നറിയാതെ പരിഭ്രമത്തോടെ നിന്നു. അവൻ മനസിനെ നിയന്ത്രിച്ചുകൊണ്ട് നിഷ്കളങ്കമായ മുഖഭാവത്തോടെ അപ്പനെ ഒന്നു നോക്കി. അവനിലെ സത്യത്തിന്റെ ഹൃദയം നിമിഷനേരം കൊണ്ട് അവനെ ധീരനാക്കി. പൊട്ടി കരഞ്ഞുകൊണ്ട് അവൻ പറഞ്ഞു, "അപ്പാ ക്ഷമിച്ചാലും, എനിക്ക് അങ്ങയോട് കള്ളം പറയാൻ കഴിയില്ല! ഞാൻ ഒരിക്കലും കള്ളം പറയില്ലെന്നുള്ള കാര്യം അങ്ങേയ്ക്കറിയില്ലേ! ഞാനാണ് കോടാലികൊണ്ട് ആ മരം മുറിച്ചത്, മാപ്പുതന്നാലും!"

അപ്പൻ പറഞ്ഞു, "മോനെ, സ്നേഹത്തിന്റെ ഹൃദയാമൃതം നിറഞ്ഞ ബാഷ്പങ്ങളാൽ ഞാൻ നിന്നെയൊന്നു ആലിംഗനം ചെയ്യട്ടെ.! എന്റെ അടുത്തേയ്ക്ക് വന്നാലും. നീ നമ്മുടെ പൂന്തോട്ടത്തിലെ അഴകുള്ള ചെറി മരം മുറിച്ചതിൽ അഭിമാനിക്കുന്നു. അചഞ്ചലമായ സത്യം നീ മുറുകെപിടിച്ചിരിക്കുന്നു. നീ ആ മരത്തിന്റെ വിലയേക്കാൾ ആയിരമിരട്ടി എനിക്കു മടക്കിത്തന്നിരിക്കുന്നു. ഞാൻ സന്തോഷവാനാണ്, മോനെ! എന്റെ മകനിൽ ഞാനിന്ന് അഭിമാനിക്കുന്നു. വീരഭാവത്തോടെ, പൗരുഷത്തോടെ എന്റെ മുമ്പിൽ നിൽക്കുന്ന നീ വെള്ളിപ്പുഷ്പങ്ങൾ' പുഷ്പ്പിക്കുന്ന, തങ്കഫലങ്ങൾ' കായ്ക്കുന്ന ആയിരമായിരം മരങ്ങളെക്കാൾ വൈശിഷ്ട്യമേറിയവനാണ്." 

ജോർജ്' വാഷിംഗ്‌ടൺന്റെ സത്യത്തിന്റെ ഈ പ്രഭാകിരണങ്ങൾ അമേരിക്ക എന്ന നമ്മുടെ സ്വപ്ന ഭൂമിയെ എന്നും ധന്യവും മഹത്വവുമാക്കിക്കൊണ്ടിരുന്നു. 'അമേരിക്ക' എന്ന ഈ രാഷ്ട്രം  അനുഗ്രഹീതമായ ഒരു പുണ്യഭൂമികൂടിയാണ്. 
Thomas Koovalloor 2019-10-24 23:38:31
I read Writer Joseph Padannamakkel’s article about America’s First President George Washington. It is very informative and a very valuable article for the historians. Through this article Joseph Mathew PADANNAMAKKEL proved that he is one of the best historians in our Malayalee society. My hearty congratulations to Mr. PADANNAMAKKEL! Also I read the best comment written by Writer George Puthenkurisu . I really like his McCain Quote and reflections on George Washington’s Pure Thoughts.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക