Image

വാക്കുകള്‍ കോര്‍ത്തിണക്കി വാര്‍ത്തയാക്കുന്ന ഫോമാ ന്യൂസ് ടീം

Published on 25 October, 2019
വാക്കുകള്‍ കോര്‍ത്തിണക്കി വാര്‍ത്തയാക്കുന്ന ഫോമാ ന്യൂസ് ടീം
ഡാളസ്: ഫോമായുടെ പന്ത്രണ്ട്  റീജിയനുകളിലായി നിത്യേന സംഭവിക്കുന്ന പരിപാടികളുടെ വിശദാംശങ്ങള്‍  ചടുലതയോടെ മാധ്യമങ്ങള്‍ക്കു എത്തിക്കുകയും, മുഖ്യധാരാ മാധ്യമങ്ങള്‍ വഴി നേരിട്ട് അമേരിക്കന്‍ മലയാളികളിലേക്കും, ലോകമലയാളികളിലേക്കും  അതിന്റെ തനിമ ഒട്ടും ചോരാതെ കൃത്യമായി എത്തിക്കുന്നതില്‍ ഫോമാ ന്യൂസ് ടീമും, അതിനു ചുക്കാന്‍ പിടിക്കുന്ന ഫോമായുടെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ പന്തളം ബിജു തോമസും അര്‍ത്ഥശങ്കക്കിടയില്ലാതെ അഭിനന്ദനം അര്‍ഹിക്കുന്നതായി ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ അറിയിച്ചു.

ഫോമായുടെ ചരിത്രത്തില്‍ ആദ്യമായാണ്, പബ്ലിക് റിലേഷന്‍ ഒഫീസറിന്റെ നേതൃത്വത്തില്‍ ഒരു ഫോമാ ന്യൂസ് ടീം രൂപീകരിക്കുന്നത്. ഫോമായുടെ വിവിധ റീജിയനുകളില്‍ നിന്നും  ഇതിനായി ഓഫീസറന്മാരെ നിയമിച്ചു. അതാതു റീജിയനില്‍ നടക്കുന്ന ഫോമായുടെ ഔദ്യോഗിക തീരുമാനങ്ങളുടെയും,  പരിപാടികളുടെയും  വാര്‍ത്തകള്‍, ചിത്രങ്ങളടക്കം അതിന്റെ അന്തസത്ത ചോരാതെ ഫോമായുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് പ്രൂഫ് നോക്കി എഡിറ്റ് ചെയ്തു നിലവാരമുള്ള വാര്‍ത്തകളാക്കി മാറ്റുന്ന ഒരു വലിയ പ്രവര്‍ത്തനമാണ് പബ്ലിക് റിലേഷന്‍സ് ഓഫീസ് ചെയ്തുകൊണ്ടിരിക്കുന്നത്. വാര്‍ത്തകളായി ജനിക്കുന്ന വിശേഷങ്ങള്‍ നിരവധി സോഷ്യല്‍ മീഡിയയില്‍ കൂടിയും നമ്മളിലേക്ക് എത്തുന്നുണ്ട്. ഇംഗ്‌ളണ്ട്, യൂറോപ്, ആസ്‌ട്രേലിയ മുതലായ രാജ്യങ്ങളിലെ മലയാളം മാധ്യമങ്ങളിലും ഈ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.

ഫോമായുടെ ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് പബ്ലിക് റിലേഷന്‍സ്  ഓഫീസ്  കൈകാര്യം ചെയ്യുന്നത്.  പ്രസിഡന്റും, സെക്രെട്ടറിയും സാക്ഷ്യപ്പെടുത്തിയ വാര്‍ത്തകള്‍ മാത്രമേ ഈ ഓഫീസില്‍ നിന്നും പത്രകുറിപ്പുകളായി പുറത്തിറക്കാറുള്ളു. ഫോമായുടെ എന്തെങ്കിലും ബോഡി,   ഔദ്യോഗികമായി തീരുമാനമെടുക്കാത്ത വിഷയങ്ങള്‍, വാര്‍ത്തകളായി പ്രചരിക്കുന്നുണ്ടങ്കില്‍ അത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. രാജു ശങ്കരത്തില്‍,  ബിന്ദു റ്റിജി, ഡോക്ടര്‍ സാം ജോസഫ്, ഷോളി കുമ്പിളിവേലി, രവിശങ്കര്‍ എന്നിവര്‍ പല റീജിയനുകളില്‍ നിന്നുമുള്ള  വിവിധതരം വാര്‍ത്തകള്‍ കൈകാര്യം ചെയ്തുകൊണ്ട്  ഫോമാ ന്യൂസ് ടീം അംഗങ്ങളായി ലാഭേശ്ചയില്ലാതെ  പ്രവര്‍ത്തിക്കുന്നു.


Join WhatsApp News
ജോൺ മാത്യൂ 2019-10-25 20:54:37
നല്ല  തുടക്കങ്ങൾ പ്രോത്സാഹിപ്പിക്കണം
നാളിതു വരെ ഫോമയെ കുറിച്ച്  ആർക്കും എന്ത് ചവറും എഴുതി വിടാമായിരുന്നു
പ്രസ്ഥാനത്തിന് വേണ്ടി നന്നായി പണിയെടുക്കുന്നുവർ മുന്നോട്ടു വരട്ടെ 
അഭിനന്ദനങ്ങൾ 
വാർത്തകൾ കോർത്തിണക്കുന്നവൻ 2019-10-26 01:31:51
വാർത്തകൾ കോർത്തിണക്കാം , തല്ലികൂട്ടാം  ഏതായാലും  ചുമ്മാ പരിപാടികളെ, ഭാരവാഹികളെ  പൊക്കലും  പുകഴ്ത്തലും  പരസ്പ്പരം  ചൊറിഞ്ഞു  കൊടുക്കലു  മാകുമല്ലോ  ഈ ടീമിലെ  പണി . ഫോമയാകട്ടെ , ഫൊക്കാനാ , ലാനാ  ഏതു  ആനയായലും  worldmalayalee  ആയാലും  ഇതു  തന്നെ  ഇത്തരം  ന്യൂസ്  ടീമുകൾ  ചെയ്യുന്നു .  ഈ  അസോസിയേഷനുകൾ  ഒക്കെ  ഒരു  ജനാതിപത്യ  രീതിയിൽ ചുമ്മാ  പൊക്കൽ പുകഴ്ത്തൽ  ന്യൂസ് മാത്രം  പോരാ . നല്ല  വിമർശനം , നിരൂപണം  വേണം , തെറ്റുകൾ  ചുണ്ടികാണിക്കണം , മുഖമുടികൾ  വലിച്ചുകീറാണം , ശബ്ദിക്കണം, ജനശബ്ദം  ഉയരണം , നേതാക്കൾ  കുത്തിയിരുന്നു  വീതം വെക്കൽ, കസേര  കളിച്ചു  അധികാരം  നിലനിർത്തൽ , പിടിക്കൽ , അസ്സോസിയേഷനുകളിലെ  വര്ഗീയത, പള്ളിലച്ചന്മാരുടെ, സാമിമാരുടെ  ഇടപെടൽ  അവരുടെ  അസ്സോസിയേഷനുകളിൽ  വന്നുള്ള  വിളക്കു  കൊളുത്തൽ എല്ലാം  നിശിതമായി  വിമർശിക്കപെട്ടുള്ള  വാർത്തകളും , വിശകലനങ്ങളും , തമാശകളും  എഴുതാൻ  ഈ  അസോസിയേഷൻ  ഭാരവാഹികൾ  അല്ലാത്തവരും  മുന്നോട്ടു വരണം . ഇന്നലെ  സംഗതി  നന്നാകുകയുള്ളു . അവിടെയാണു  freedom  of  the press -തൂലികാ  ശക്തമായി  ചലിപ്പികണ്ടതു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക