Image

അവിഹിത ബന്ധങ്ങള്‍ (കെട്ടുകഥ: സുധീര്‍ പണിക്കവീട്ടില്‍)

Published on 26 October, 2019
അവിഹിത ബന്ധങ്ങള്‍ (കെട്ടുകഥ: സുധീര്‍ പണിക്കവീട്ടില്‍)
സുരേഷ് നായര്‍  അക്ഷമനായി മുറ്റത്ത്  ഉലാത്തികൊണ്ടിരുന്നു.  രാവേറെയായിട്ടും അയാള്‍ക്ക് ഉറക്കം വരുന്നില്ല. ഭാര്യ മാലതി കിടപ്പു മുറിയില്‍ നിന്നും വിളിച്ച് ചോദിച്ചു. സുരേഷേട്ടന്‍ ഉറങ്ങുന്നില്ലേ? വേഗം വരൂ എന്നിട്ടേ ഞാന്‍ ഉറങ്ങു. മാലതി,  ഭാരതീയ നാരീസങ്കല്‍പ്പത്തിന്റെ ഉദാത്ത രൂപമാണ്. അവളെ ശീലാവതിയോട് ഉപമിക്കാം. ഭര്‍ത്താവിന്റെ സുഖം തന്റെ സുഖം എന്ന് വിശ്വസിക്കുന്നവള്‍. ഇപ്പോള്‍ പതിനേഴ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിനു മാറ്റമില്ല. അന്ന് മധുവിധു കാലത്തും അവള്‍ അനുസരിക്കുക മാത്രമായിരുന്നു. അവള്‍ക്ക് മോഹങ്ങളില്ലേ, ആവശ്യങ്ങളിലില്ലേ എന്ന് ചോദിക്കുമ്പോള്‍ അവളുടെ ഉത്തരം "എന്റെ എല്ലാമെല്ലാം സുരേഷേട്ടന്‍"."ചേട്ടന്റെ ഇഷ്ടം എന്റെ ഇഷ്ടം"
എല്ലാവരും മാളു എന്നുവിളിക്കുന്ന മാലതിക്ക് അല്‍പ്പം ഇരുണ്ട നിറമായിരുന്നു. മറ്റു സഹോദരങ്ങള്‍ എല്ലാവരും സ്വര്‍ണ്ണ നിറക്കാരും. അതില്‍ വിഷമമില്ലെയിന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞത് അവള്‍ കുടുംബ പരദേവതയുടെ ജന്മമാണ്, ദേവിക്ക് ഇരുണ്ട നിറമാണ് എന്നാണു. കോളേജ് വിദ്യാഭ്യാസമുണ്ടായിട്ടും നല്ല അറിവും ബുദ്ധിയുമുണ്ടായിട്ടും  വീട്ടുകാര്‍ എന്ത് പൊട്ടത്തരം പറഞ്ഞാലും ചോദ്യം ചെയ്യാതെ വിശ്വസിക്കുന്ന പാവം ശുദ്ധഗതിക്കാരി. ഇത്രയും നാള്‍ അവളെ വഞ്ചിച്ചു കൊണ്ടരിക്കയാണെന്നോര്‍ക്കുമ്പോള്‍ കുറ്റബോധം അയാളുടെ മനസിലുണ്ടാകാറുണ്ട്. പക്ഷെ ഏകപത്‌നിവൃതക്കാരനാകാന്‍ അയാള്‍ക്ക് കഴിയുമായിരുന്നില്ല.

സുരേഷ് നായര്‍ക്ക് ഉദ്യോഗാര്‍ത്ഥം നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഭാര്യയെ കൂടെ കൂട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും മാലതി അതില്‍ താല്‍പ്പര്യം  കാണിച്ചില്ല.  സുരേഷേട്ടന്‍ വരുന്നതും നോക്കി കാത്തിരിക്കുന്നതാണെത്രെ അവര്‍ക്ക്  കൂടുതല്‍ സന്തോഷം. അതുകൊണ്ട് അയാള്‍ നഗരവേശ്യകളെ സന്ദര്‍ശിച്ചു. വാത്സായന്റെ കാമശാസ്തത്തില്‍ വിജ്ഞാനം നേടി അഭിസാരികകളുമായി അഭിരമിച്ചു. അങ്ങനെ പരസ്ത്രീ ബന്ധമുള്ളത്‌കൊണ്ട് അയാള്‍ക്ക് ഭാര്യഭര്‍തൃബന്ധത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചൊന്നും വലിയ മതിപ്പുണ്ടായിരുന്നില്ല.  രതിസുഖം ആരില്‍ നിന്നായാലും അത് അനുഭവിക്കുക. മാലതി
നിഷ്ക്കളങ്കയായത്‌കൊണ്ട് അവളെ കരവലയത്തിലൊതുക്കി ഉമ്മ വച്ച് "കുട്ടാ" എന്ന് വിളിച്ചാല്‍ അവള്‍ക്ക് സ്വര്‍ഗം കിട്ടിയപോലെയാണ്.  സുരേഷേട്ടന്‍ ടൂര്‍ പോകുമ്പോള്‍ എന്ത് ചെയ്യുന്നുവെന്ന് അവള്‍ അന്വേഷിക്കാറില്ല. ഒത്തിരി വഞ്ചന ചെയ്യുമ്പോള്‍ കുട്ടാ എന്ന വിളിയുടെ എണ്ണം കൂട്ടും. അവള്‍ അതില്‍ ആനന്ദിക്കും. എന്നാലും ചിലപ്പോഴൊക്കെ അയാള്‍ക്ക് വിഷമവും വേദനയും തോന്നാറുണ്ട്.  താന്‍ ചെയ്യുന്നത് പാപമാണെന്നു ചിന്തിക്കാറുണ്ട്. വിവാഹത്തിന്റെ ആദ്യനാള്‍ മുതല്‍ അവളറിയാതെ താന്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന  വ്യക്തി ആരാണെന്നറിഞ്ഞാല്‍ മാലതിയുടെ ഹൃദയം തകരും. എന്നാലും ആരെങ്കിലും പറഞ്ഞാലോ താന്‍ തന്നെ കുറ്റസമ്മതം നടത്തിയാലോ  അവള്‍ വിശ്വസിക്കയില്ല. തന്നെയും ആ വ്യക്തിയെയും അത്രക്ക് അവള്‍ക്ക് വിശ്വാസമാണ്.

ആകാശത്ത് മുല്ലപ്പൂക്കള്‍ പോലെ നക്ഷത്രങ്ങള്‍ നിറഞ്ഞിരിക്കുന്നു. നിലാവിന്റെ പാല്‍പുഴയൊഴുക്കുന്ന നിറപൗര്ണമി. പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേപോലെ ഒരു രാത്രിയിലാണത് സംഭവിച്ചത്. വിവാഹം കഴിഞ്ഞിട്ട് വെറും ആറു ദിവസങ്ങള്‍. മാലതിയുടെ വീട്ടിലെ കുടുംബക്ഷേത്രത്തില്‍ ഉത്സവം. കലാപരിപാടികളും കഥകളിയുമൊക്കെയുണ്ട്. വീട്ടിലുള്ളവര്‍ എല്ലാവരും ഉടുത്തോരുങ്ങുകയാണ്. മാലതി അതീവ സന്തുഷ്ടയാണ്. സുരേഷേട്ടനുമൊത്ത് സ്വന്തം അമ്പലത്തില്‍ ഉത്സവത്തിന് പോകുക.  എന്നാലപ്പോള്‍ മുതല്‍ അയാള്‍ക്ക് ചെറിയ പനിയും ജലദോഷവും.  അമ്പലക്കുളത്തില്‍ നീന്തലും കുളിയും, പരിചയമില്ലാത്തതല്ലേ. ഞാന്‍ അപ്പഴേ പറഞ്ഞില്ലേ വേണ്ടാന്നു.  ഇപ്പോള്‍ കണ്ടോ വയ്യാണ്ടായില്ലേ.” അവള്‍ പരിഭവം പറഞ്ഞു. അച്ഛന്‍, അമ്മ , മാലതി, ചേച്ചി, ചേച്ചിയുടെ മക്കള്‍, അവരുടെ ഭര്‍ത്താവ് പിന്നെ അശ്വതി മാലതിയുടെ അനിയത്തി എല്ലാവരും സുരേഷിന്റെ കിടക്കക്ക് ചുറ്റും നിന്നപ്പോള്‍ 'അമ്മ പറഞ്ഞു "മാലതി പോരണ്ട.. സുരേഷിന്റെ അടുത്ത് നില്ക്കു"

എല്ലാവരും അത്  ശരി വച്ചു. വെറും ആറു ദിവസത്തെ പരിചയമാണെങ്കിലും മാലതി അയാളോട് പറയാത്ത കാര്യങ്ങളില്ല. അവളുടെ ഭക്തിയും കുടുംബദേവതയെ തൊഴുത് പ്രാര്‍ത്ഥിച്ച് കിട്ടിയ പുണ്യങ്ങളും പറഞ്ഞപ്പോള്‍ അവള്‍ വാചാലയായിരുന്നുവെന്ന് അയാള്‍ ഓര്‍ത്തു. അയാള്‍ പറഞ്ഞു “മാലതി പൊയ്‌ക്കോട്ടേ. ഞാന്‍ ഒന്ന് മയങ്ങുമ്പോഴേക്കും നിങ്ങള്‍ മടങ്ങി വരുമല്ലോ”. അമ്പലത്തിലേക്കായത്‌കൊണ്ട് മാലതി പോകാന്‍ തയ്യാറായി. അതിനു മുമ്പ് അമൃതാജ്ഞന്‍ അയാളുടെ നെറ്റിയില്‍ പുരട്ടി കൊടുത്തു  പുതപ്പെടുത്ത് പുതപ്പിച്ചു.   മറ്റാരും കാണാതെ കണ്ണുകള്‍ കൊണ്ട് ഏതോ കാമസന്ദേശം കൊടുത്തു. അയാള്‍ തിരിച്ച് പുഞ്ചിരി സമ്മാനിച്ചു.
പഴയ വീടിന്റെ കോണി പടികള്‍ ചവുട്ടി ശബ്ദമുണ്ടാക്കി ആ ഭക്തസമൂഹം കടന്നുപോയി. ആ ഇരുനിലകെട്ടിടം നിശബ്ദമായി.  അയാളപ്പോള്‍ അശ്വതിയെപ്പറ്റി ചിന്തിക്കുകയായിരുന്നു. അശ്വതി അവിവാഹിതയാണ്. മാലതി രഹസ്യമായി പറഞ്ഞത് അടുത്ത വീട്ടിലെ അപ്പു എന്നയാളുമായി അവള്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നാണ്. വിശാലമായ വീട്ടു വളപ്പിന്റെ തെക്കേയറ്റത്ത് ഒരു മാളികയിലാണ് അപ്പു എന്ന മോഹനചന്ദ്രന്‍ അയാളുടെ അമ്മയുമൊത്ത് താമസിച്ചിരുന്നത്. വളരെ ധനിക കുടുംബം. അതുകൊണ്ട് തന്നെ അശ്വതിയെ മരുമകളായി സ്വീകരിക്കാന്‍ ആ അമ്മ  തയ്യാറായില്ല.എന്നാല്‍ മകന്‍ അശ്വതിയുടെ ചോരയും നീരും ഊറ്റിയെടുത്ത് ഒരു സുപ്രഭാതത്തില്‍ അമ്മയുമൊത്ത് എവിടെയോ പോയി. അശ്വതി ആ സംഭവത്തോടെ വളരെ തളര്‍ന്നുപോയിരുന്നു. പക്ഷെ ചെറുപ്പമല്ലേ. അവള്‍ അവളുടെ കോളേജ് വിദ്യാഭ്യാസം മുഴുവനാക്കി, എന്ത് ചെയ്യണമെന്നറിയാത്ത  അവസ്ഥയിലാണ്. സുരേഷിന്റെ കാമസര്‍പ്പം പത്തി വിടര്‍ത്തുകയായിരുന്നു. അയാളുടെ പനിയൊക്കെ  ആവിയായി. അയാള്‍ മന്മഥനെ ധ്യാനിച്ച് കിടക്കുമ്പോള്‍ താഴെ വീടിന്റെ വാതില്‍ തുറക്കുന്ന ശബ്ദം. ഇത്ര പെട്ടെന്ന് അവരൊക്കെ എത്തിയോ എന്ന് സംശയിച്ച് കാതോര്‍ത്തപ്പോള്‍ ആരോ ഒരാള്‍ കോണി പടി കയറിവരുന്ന ശബ്ദം. പാവം മാലതിയായിരിക്കുമെന്നയാള്‍ ധരിച്ചു. പക്ഷെ പ്രത്യക്ഷപ്പെട്ടത് അശ്വതി.
അവള്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. സുരേഷേട്ടന് എങ്ങനെയുണ്ട്?
സുഖം തോന്നുന്നു. അശ്വതി എന്തേ പോന്നത്?

“ഓ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് മാസത്തില്‍ ഒരു ജാഥക്ക് പോകണം. അതിന്റെ കൊടി കിട്ടി. അമ്പലത്തില്‍ നില്‍ക്കാന്‍ പാടില്ല.” അല്‍പ്പം ലജ്ജയോടെ അവള്‍ പറഞ്ഞു. “സ്വന്തം കാര്യങ്ങള്‍ പാസ്സായിക്കിട്ടാന്‍ ഇനി നാല് ദിവസം ഇങ്കലാബ് വിളിക്കണം.. അമ്മ പറയുന്നിടത്ത് ഇരിക്കണം, കിടക്കണം അങ്ങനെ ഒരു ജയില്‍ വാസം.”

അതിനു മറുപടിയായി സുരേഷേട്ടന്‍ പറഞ്ഞു  "അശ്വതിയെപോലെയുള്ളവരെ ജയിലില്‍ ഇടുക തന്നെ വേണം" എന്നിട്ട്  ഒരു മൂളല്‍.

അശ്വതിക്ക് എന്ത് പറയണമെന്നറിയില്ലായിരുന്നു. ഓര്‍ക്കാപ്പുറത്ത് വന്ന ഒരു മറുപടി. അതും ഏടത്തിയുടെ ഭര്‍ത്താവില്‍ നിന്ന്. താന്‍ കന്യകയല്ലെന്ന് ഇയാള്‍ക്ക് അറിയുമോ? മാലതി  ചേച്ചി എല്ലാം പറഞ്ഞു കാണും. സുരേഷ് അവളുടെ മുഖത്തേക്ക് നോക്കി കിടന്നു. എത്ര മനോഹരി. എന്ത് നല്ല കണ്ണുകള്‍. അവളുടെ ചുവന്ന ചുണ്ടുകള്‍ തൊണ്ടിപ്പഴംപോലെ എന്നൊക്കെ കവികള്‍ പറയുന്നത് തന്നെ. ഞാന്‍ താഴെ പോകട്ടെ എന്ന് പറഞ്ഞു അശ്വതി അപ്പോള്‍ മുറി വിട്ടു പോകാനൊരുങ്ങി. അയാള്‍ ചോദിച്ചു. “അവരൊക്കെ അമ്പലത്തില്‍ നിന്ന് വരാന്‍ എത്ര സമയമെടുക്കും.”
“ഇപ്പം പോയതല്ലേയുള്ളു. ഒരു മൂന്ന് മണിക്കൂര്‍ കഴിഞ്ഞിട്ട് നോക്കിയാല്‍ മതി.”

“എങ്കില്‍ അശ്വതി എന്റെ നെറ്റിയില്‍ ആ അമൃതാജ്ഞന്‍ ഒന്നുകൂടി പുരട്ടി തരു. എനിക്ക് അയിത്തം ഒന്നും പ്രശ്‌നമല്ല.”
അശ്വതിക്ക് നാണം വന്നു. എങ്കിലും അത് പ്രകടമാക്കാതെ കിടക്കക്കരികില്‍ കസേര വലിച്ചിട്ട് അവള്‍ അയാളുടെ നെറ്റിയില്‍ മരുന്ന് പുരട്ടികൊണ്ടിരുന്നു.
അശ്വതി അപ്പേട്ടന്‍ തന്നെ തേച്ചിട്ട് പോയകാര്യം ഓര്‍ത്തു വിഷമിക്കുമ്പോള്‍ എങ്ങനെ അശ്വതിയെ വളയ്ക്കാന്‍ മുന്‍കൈ എടുക്കണമെന്നാലോചിക്കയായിരുന്നു സുരേഷ്. അവര്‍ക്കിടയില്‍ മൗനം ഒരു മറയായി നിന്നു. പക്ഷെ സുരേഷ് പഠിച്ച കള്ളനും അശ്വതി കാര്യങ്ങള്‍ മനസ്സിലാക്കിയ പെണ്ണുമാണ്. അവളുടെ സമ്മതം കിട്ടുമോ എന്നറിയാനുള്ള മാര്‍ഗ്ഗം തിരയുകയാണ് സുരേഷ്. അയാള്‍ ഒന്നുമറിയാത്തപോലെ അയാളുടെ കൈ അവളുടെ മാര്‍വിടങ്ങളില്‍ തട്ടുമാറു ഒന്നനക്കി. അശ്വതി അത് ഗൗനിക്കാതെ മരുന്ന് പുരട്ടികൊണ്ടിരുന്നു. സുരേഷ് വീണ്ടും അതേപോലെ ചെയ്തിട്ടും അശ്വതി അനങ്ങിയില്ല. വാസ്തവത്തില്‍ അശ്വതി സുരേഷിനെ തന്റെ സ്വന്തം സഹോദരനെപോലെ കാണുകയായിരുന്നു. അവളുടെ മനസ്സില്‍ കളങ്കമുണ്ടായിരുന്നില്ല.  എന്നാല്‍ അയാള്‍ക്ക് കണക്കുകൂട്ടലുകളുണ്ടായിരുന്നു. ഇത് സുരക്ഷാ സമയമാണെന്ന് അശ്വതി ക്കറിയാമോ? ഇത്തിരി അണ്‍ഹൈജീനിക് ആണെങ്കിലും പേടിക്കണ്ട. വോട്ട് രേഖപ്പെടുത്തിയാലും സ്ഥാനാര്‍ഥി  ജയിക്കില്ല.  സുരേഷേട്ടന്റെ വാക്കുകള്‍ കേട്ട് അപ്പേട്ടന്‍ ഇതേമാതിരി കണക്കുകളുമായി വന്നു ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നത് അശ്വതിക്ക് ഓര്‍മ്മ വന്നു. എന്താണ് സംഭവിക്കുന്നതറിയാതെ പരിഭ്രമിച്ചുകൊണ്ട് അവള്‍ മരുന്ന് പുരട്ടുന്നത് നിര്‍ത്തി എണിറ്റു നിന്നു. കൂടുതല്‍ ഒന്നും  ആലോചിക്കാതെ അയാള്‍ അവളെ  നെഞ്ചിലേക്ക് വലിച്ചടുപ്പിച്ച് അവളുടെ ചുണ്ടുകളില്‍ ഉമ്മ വച്ച്,  കീഴ്ചുണ്ട് അയാളുടെ വായിലാക്കി. അവളെ കെട്ടിപിടിച്ച് നിറയെ ചുംബിച്ചു. അപ്പോഴാണ് അശ്വതിക്ക് സംഗതികളുടെ ഗൗരവം പിടികിട്ടിയത്. അവള്‍  തൊഴുതു പറഞ്ഞു. “സുരേഷേട്ടാ.. എന്നെ നശിപ്പിക്കരുത്.  എന്നെ വിടു. ഞാന്‍  പോകട്ടെ. മാലതിച്ചേച്ചിയെ ചതിക്കാന്‍ ഞാന്‍ കൂട്ടുനില്‍ക്കില്ല.”
“നീ ഇനി എന്ത് നശിക്കാന്‍. എല്ലാം മാലതി എന്നോട് പറഞ്ഞു.”
അതുകേട്ട്  ക്ഷുഭിതയായി താഴോട്ട് പോകാന്‍ തയ്യാറായി നടന്ന അശ്വതിയെ തടഞ്ഞുകൊണ്ട് അയാള്‍ വാതിലിന്റെ സാക്ഷയിട്ടു. അപ്പോള്‍ അമ്പലത്തിലെ താളമേളങ്ങള്‍ കേള്‍ക്കാമായിരുന്നു. ഇണയുടെ ദാഹത്തിന്റെ കിതപ്പ് ആ മുറിയില്‍ പല തവണ തിങ്ങി നിന്നു. സുരതാലസ്യത്തിന്റെ മയക്കത്തിലേക്ക് അയാള്‍ ആണ്ട് പോകുകയായിരുന്നു.

“നീ പേടിക്കണ്ട കൊച്ചേ... ഇതൊന്നും മാലതി അറിയാതിരുന്നാല്‍ മതി. നമുക്ക് ഇനിയും ഇതേപോലെ അവസരങ്ങള്‍ വരും. നീ. സഹകരിക്കണം.” അങ്ങനെ പിറുപിറുത്ത് അയാള്‍ ഉറങ്ങിപ്പോയി.
രാവിലെ കണ്ണ് തുറക്കുമ്പോള്‍ കുളിച്ച് ചന്ദനക്കുറി തൊട്ട് മാലതി ചായയുമായി മുന്നില്‍. കൂടെ അച്ഛന്‍, 'അമ്മ, ചേച്ചി എല്ലാവരുമുണ്ട്. അശ്വതി എവിടെ എന്ന് ചോദിച്ചപ്പോള്‍ അവള്‍ കുളിക്കാന്‍ പോയി എന്നവര്‍ പറഞ്ഞു. ഇന്നലെ ഞങ്ങള്‍ അമ്പലത്തില്‍ നിന്നും വന്നപ്പോള്‍ സുരേഷ് നല്ല ഉറക്കമായിരുന്നു. പനിയും പോയിരുന്നു. ഇനി ചായ കുടിച്ച് കുളിച്ച് താഴേക്ക് വരുക എന്ന് അച്ഛന്‍ പറഞ്ഞപ്പോള്‍  മാലതിയൊഴികെ എല്ലാവരും താഴെ പോയി. പതിവുപോലെ കെട്ടിപിടിക്കലും ഉമ്മവയ്ക്കലും ഉണ്ടായില്ല. മാലതി ചോദിച്ചു സുരേഷേട്ടനു ഇപ്പോഴും വയ്യേ? എങ്ങനെ വയ്യായ്ക വരാതിരിക്കും മോളെ, ഇന്നലത്തെ ഉരുപ്പടി അങ്ങനെയല്ലായിരുന്നോ? അത് പറയാതെ അയാള്‍ മനസ്സില്‍ ഒതുക്കി. കുളികഴിഞ്ഞാല്‍ ക്ഷീണമൊക്കെ പോകുമെന്ന് മാലതിയെ അറിയിച്ചു.

അന്ന്  സൗകര്യം കിട്ടിയപ്പോള്‍ അശ്വതി വളരെ സങ്കടപ്പെട്ട് പറഞ്ഞു. “സുരേഷേട്ടാ... ഒരു തകര്‍ന്ന മനസ്സുമായിട്ടാണ് ഞാന്‍  കഴിയുന്നത്. സുരേഷേട്ടനോട് പറഞ്ഞു നഗരത്തില്‍ ഒരു ജോലി ശരിയാക്കാന്‍ ഞാന്‍ മാലതി ചേച്ചിയോട് പറഞ്ഞതായിരുന്നു. എന്നെ ഇനി നശിപ്പിക്കരുത്.”
“നീ പറഞ്ഞില്ലേലും നിന്നെ ഞാന്‍ കൊണ്ടുപോകും. നിനക്കും മാലതിക്കും ജോലി ശരിയാക്കും. നീ ഞങ്ങളുടെ കൂടെ താമസിക്കും. നീ എന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങും.”

നിസ്സഹായയായി കണ്ണുതുടച്ച് അശ്വതി പോകുന്നത് അയാള്‍ നോക്കി നില്‍ക്കുമ്പോഴും നിതംബങ്ങളില്‍ മുട്ടിയുരയുന്ന അവളുടെ ഘനവേണിയും, ശരീരത്തിന്റെ വടിവും അയാളെ മത്തുപിടിപ്പിച്ചുകൊണ്ടിരുന്നു.
ഒരു കാമസര്‍പ്പം പോലെ അയാള്‍ അവളെ ചുറ്റിവരഞ്ഞു. അവളോട് പറഞ്ഞു നീ ഇപ്പോഴൊന്നും കല്യാണത്തെപ്പറ്റി  ചിന്തിക്കേണ്ട. ലോകവിവരമില്ലാത്ത ഗ്രാമത്തിന്റെ നിഷ്ക്കളങ്കത മാത്രമുള്ള അവള്‍ക്ക് എന്ത് ചെയ്യാന്‍ സാധിക്കും. എന്നിട്ടും സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും അവള്‍ ആഗ്രഹിച്ചു.  അപ്പുവുമായുണ്ടായ അടുപ്പം നാട്ടുകാര്‍ക്ക് അറിയുന്നത്‌കൊണ്ട് കല്യാണം മുടങ്ങുന്നത് ആ കാരണം കൊണ്ടായിരിക്കുമെന്ന് അവര്‍ കരുതി. സുരേഷേട്ടനോട് അശ്വതിയുടെ  കല്യാണ കാര്യം മാലതി ചേച്ചി പറയുമെങ്കിലും അയാള്‍ കേള്‍ക്കാറില്ല. മാലതി നിര്‍ബന്ധിക്കുമ്പോഴൊക്കെ അപ്പുവിന്റെ ബന്ധം നാട്ടുകാര്‍ അറിയുന്നത്‌കൊണ്ട് അവളെ കെട്ടാന്‍ ആര് വരും എന്ന തുറുപ്പു ചീട്ടിട്ട് അട്ടഹസിക്കും. തന്നെയുമല്ല മറ്റുള്ളവര്‍ കൊണ്ടുവരുന്ന വിവാഹാലോചനകള്‍ അയാള്‍ മുടക്കി. അങ്ങനെ നീണ്ട പത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞുപോയി. യൗവനം ഉള്ളതുകൊണ്ട് സുരേഷേട്ടന് ചൂട് പകരുന്ന ദേഹവും മരവിച്ച മനസ്സുമായി  അശ്വതി    കഴിഞ്ഞു.
നഗരത്തില്‍ ജനിച്ചുവളര്‍ന്ന വളരെ ഉത്തരവാദിത്വമുള്ള ഉദ്യോഗസ്ഥനായ ഒരു ചെറുപ്പക്കാരനെ അവസാനം അശ്വതി കണ്ടുമുട്ടി. അവള്‍ മാലതിച്ചേച്ചിയെ അറിയിച്ചു. അവള്‍ക്ക് ഇഷ്ടമാണെന്നു പറഞ്ഞു. എത്രയോ നാളത്തെ അശ്വതിയുടെ പ്രാര്‍ത്ഥന പോലെ സുരേഷ് അത് ആലോചിക്കാമെന്നേറ്റു. ഒരാളുടെ വെപ്പാട്ടിയായി ജീവിതത്തിലെ എല്ലാ ആശയും അറ്റുപോയ അവസ്ഥയിലായിരുന്നു അശ്വതി. സുരേഷ് അശ്വതിയുമായി സംസാരിച്ചു. “കല്യാണം ഒക്കെ ശരി. ഒരു വര്‍ഷം നിന്നെ ഞാന്‍ ശല്യം  ചെയ്യില്ല.  അതിനുശേഷം വിളിക്കുമ്പോഴെക്കെ വന്നേക്കണം. നിന്നെ കെട്ടാന്‍ പോകുന്നവന്‍ ഒരു ശാസ്ത്രജ്ഞനാണ്. അയാള്‍ ഗവേഷണശാലയില്‍ നിന്നും ചുരുക്കമായേ പുറത്തുവരു. നമുക്ക് അതൊക്കെ സൗകര്യം. സമ്മതമാണെങ്കില്‍ പോയി കല്യാണം കഴിച്ചോളൂ.”

 ഓരോ സംഭവങ്ങളും സുരേഷിന്റെ മനസ്സിലേക്ക്  എത്തുമ്പോള്‍ അയാള്‍ക്ക് അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നപോലെ തോന്നി.   അശ്വതിയോട് ചെയ്തത് തെറ്റായിരുന്നോ എന്ന് ചിന്തിക്കുമ്പോഴേക്കും അവളുടെ രൂപം അയാളെ കൊതിപ്പിച്ചുകൊണ്ടിരുന്നു. അവളെ കൈവിടാന്‍ കഴിയില്ലെന്ന് അയാള്‍ക്ക് അറിയാം. അതൊരു അഭൗമപ്രണയമോ, സ്‌നേഹപാരമ്യമോ, ആരാധനയോ, അനുരാഗതുടിപ്പോ ഒന്നുമല്ലായിരുന്നു. വെറും പച്ച കാമം. പാവം അശ്വതി നിര്ഭാഗ്യവതിയായ ഒരു സ്ത്രീയായിരുന്നു. അവളെ കല്യാണം കഴിച്ചയാള്‍ ജോലിയെയാണ് ആദ്യം കല്യാണം കഴിച്ചിരുന്നത്. അയാള്‍ക്ക് ജോലി മുഖ്യം. മുക്കാല്‍ ഭാഗവും ഓഫിസില്‍ അയാള്‍ ചിലവഴിച്ചു. ഒരു വിരുന്നുകാരനേപ്പോലെ അയാള്‍ വീട്ടില്‍ വന്നു പോയി.ഏതോ നിയോഗം പോലെ അശ്വതി ഗര്‍ഭിണിയായി ഒരു കുഞ്ഞിനെ പ്രസവിച്ചു.

കല്യാണം കഴിഞ്ഞു ഏഴു  വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അശ്വതിക്ക് സുരേഷുമായുണ്ടായ കരാര്‍ പാലിക്കാന്‍ കഴിഞ്ഞില്ല. കുടുംബം, കുട്ടി, ജോലി അവള്‍ വല്ലാതെ വലഞ്ഞു. ഒരുമിച്ച് നാട്ടില്‍ പോകാന്‍ സുരേഷ് അശ്വതിയെ വിളിച്ചു,  മാലതിയില്ലാത്തപ്പോള്‍ വരാന്‍ ക്ഷണിച്ചു, കൂട്ടുകാരന്റെ ഫഌറ്റിന്റെ താക്കോല്‍ വാങ്ങി അവിടേക്ക് വിളിച്ചു. വെറുതെ കുഞ്ഞുമായി വീട്ടില്‍ വന്നുപോകാന്‍ മാലതിയെകൊണ്ട് വിളിപ്പിച്ചു. അവള്‍ വന്നില്ല.   സുരേഷിന്റെ മനസ്സില്‍ കാമം കടുന്തുടി കൊട്ടി. നിയന്ത്രിക്കാനാവാത്ത കാമദാഹം.
ആദ്യമാദ്യം എതിര്‍ത്തെങ്കിലും രതിയുടെ രസകരമായ പാഠങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അശ്വതി സ്‌നേഹത്തോടെ അഭിനിവേശത്തോടെ വഴങ്ങിയിരുന്നു. അപ്പുവില്‍ നിന്നും അവള്‍ക്ക് കിട്ടിയത് നായകാമമാണ്. അതായത് വന്നു, കണ്ടു , കീഴടക്കി എന്ന മട്ട്. അപ്പു അപ്പുവിന്റെ സുഖം മാത്രം നോക്കി.   എന്നാല്‍ സുരേഷ് കാമനിപുണന്‍ ആയിരുന്നു. സാക്ഷാല്‍ മന്മഥദേവന്‍. അയാള്‍ ഇരയിമ്മന്‍ തമ്പി സ്‌റ്റൈലില്‍..

“അങ്കത്തിലിരുത്തിയെന്‍  കൊങ്കതടങ്ങള്‍ കരപങ്കജം കൊണ്ടവന്‍ തലോടി, പുഞ്ചിരി പൂണ്ട് തങ്കക്കുടമെന്ന് കൊണ്ടാടി..കാന്തനോരോരോ രതികാന്തതന്ത്രത്തിലെന്റെ പൂന്തുകില്‍ അഴിച്ചോരു നേരം...” അങ്ങനെ അശ്വതിയെ അനുഭൂതിയുടെ താളത്തില്‍ ആട്ടി സന്തോഷിപ്പിക്കുമായിരുന്നു സുരേഷ് നായര്‍ . അവളും മദനഭ്രാന്തില്‍ മുങ്ങി സുരതാണ്ഡവ മഹോത്സവഘോഷത്തില്‍ പങ്കെടുത്തു.

സുരേഷില്‍ കാമം നിറയാന്‍ തുടങ്ങിയാല്‍ പിന്നെ അയാള്‍ സമനില തെറ്റിപോകുന്ന മനുഷ്യനാകും. എണ്ണയും വിയര്‍പ്പും കലര്‍ന്ന ഗന്ധമുള്ള അശ്വതിയുടെ നീണ്ട തലമുടി, വിയര്‍പ്പാറി നേരിയ തണുപ്പുള്ള അവളുടെ ഉറച്ചശരീരത്തിന്റെ മാദകഗന്ധം, അവളുടെ ഉയര്‍ന്ന മാര്‍വ്വിടങ്ങള്‍ , ആലില വയര്‍, കരുത്താര്‍ന്ന നീണ്ടകൈകള്‍, അതില്‍ കിലുങ്ങുന്ന കുപ്പിവളകള്‍,  മയ്യണി കണ്ണിലെ നക്ഷത്രത്തിളക്കം, കുസൃതി പരത്തുന്ന നനവാര്‍ന്ന ചുണ്ടുകള്‍, കുറുനിരക്കൂട്ടങ്ങള്‍ കൂട്ടത്തോടെ ആക്രമിക്കുന്ന തക്കാളി കവിളുകള്‍, പിന്നെ അവളുമായി രതിക്രീഡയില്‍ അഭിരമിക്കുന്ന അസുലഭ നിമിഷങ്ങള്‍. കാമത്തിന്റെ മധുചഷകം തുളുമ്പിപ്പോകാതെ ചുണ്ടത്തേക്ക് അടുപ്പിച്ച് തന്നു കള്ളനോട്ടമെറിയുന്ന കാമരൂപിണി. എല്ലാം അയാളെ എപ്പോഴും  മത്തുപിടിപ്പിച്ചുകൊണ്ടിരുന്നു.

വിവാഹശേഷം അവളെ വളരെ കുറച്ച് പ്രാവശ്യമേ തൊടാന്‍ കഴിഞ്ഞിട്ടുള്ളൂ. അയാള്‍ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത മനോവിഷമം. ഒരു തരം  ശ്വാസംമുട്ട്. അയാള്‍ക്ക് അശ്വതിയെ  മതിയായിട്ടില്ല. ആ നഗരത്തില്‍  എന്തു  സഹായത്തിനും ആളുകള്‍ ഉള്ളയാളാണ് സുരേഷ് നായര്‍. വിവരം അറിയിച്ച ഉടന്‍ ഒരു ശിങ്കിടിവാലന്‍ അശ്വതിയുടെ പുറകെ കൂടി. ദിവസങ്ങള്‍ക്കുള്ളില്‍ ആ വിവരവുമായി അയാള്‍ എത്തി.  അശ്വതിയുടെ ഭര്‍ത്താവ് ഓഫിസില്‍ നിന്ന് വല്ലപ്പോഴുമേ വരൂ. അവര്‍ അവരുടെ മകളുടെ ഡോക്ടര്‍ അനില്‍ ഭാട്ടിയ എന്നയാളുമായി ബന്ധത്തിലാണ്. അശ്വതിയുടെ ഓഫിസിനടുത്തതാണ് അയാളുടെ ക്ലിനിക്ക്.ആ വിവരം സുരേഷിന്റെ നെഞ്ച് പൊള്ളിച്ചു. കല്യാണം കഴിച്ചവന്‍ അവളെ എന്തുചെയ്താലും അത് സഹിക്കാന്‍ അയാളുടെ     മനസ്സിന് ഉറപ്പുണ്ട്. പക്ഷെ മറ്റൊരുത്തന്‍. അത് ഓര്‍ക്കാന്‍ പോലും വയ്യ.
സുരേഷ് നായര്‍ അശ്വതിയുടെ വീട്ടില്‍  പോയി. അവളുടെ അമ്മായിയമ്മയും മറ്റു അംഗങ്ങളും കാണാതെ അവളെ അടുക്കളയിലും കിടപ്പുമുറിയിലും പോയി കെട്ടിപിടിച്ചു. ചുണ്ടുകളില്‍ ഉമ്മവച്ചു. മാര്‍വിട മര്‍ദ്ദന മുറകളില്‍ മുഴുകി. എത്രയും പെട്ടെന്ന് അയാളെ വന്നു കാണണമെന്ന് ആവശ്യപ്പെട്ടു. അശ്വതി സമ്മതിച്ചു. അശ്വതിയെ അവളുടെ കിടപ്പുമുറിയില്‍ വച്ച് കെട്ടിപിടിച്ച് ഉമ്മവയ്ക്കുമ്പോള്‍ ഡ്രസിങ്‌ടേബിളിന്റെ മുകളില്‍ അവളുടെ ഫോണ്‍ വച്ചിരിക്കുന്നത് അയാള്‍ ശ്രദ്ധിച്ചു. മുടി ചീകാനെന്ന മട്ടില്‍ അവിടെ നിന്നിട്ട് അയാള്‍ അശ്വതിയെ പറഞ്ഞയച്ചു. അവളുടെ ഫോണ്‍  ഹാക്ക് ചെയ്താല്‍ അവളുടെ സ്വകാര്യ വിവരങ്ങള്‍ അറിയാമെന്നു അയാള്‍ കണക്കുകൂട്ടി. ഇടം വലം നോക്കി അവളുടെ ഫോണ്‍ അയാള്‍ എടുത്തു. തന്റെ ഫോണിലുള്ള ആപ്പിന്റെ സഹയാത്താല്‍ അവളുടെ ഫോണ്‍ ഹാക്ക് ചെയ്തു. ഒന്നുമറിയാത്തപോലെ മുറിക്ക് പുറത്ത് വന്നു.
ഫോണിന്റെ സഹായത്തോടെ സുരേഷ് നായര്‍ക്ക് അശ്വതിയുടെ   രഹസ്യങ്ങള്‍ എല്ലാം കിട്ടി. ഭാട്ടിയയുമായി അവള്‍ കൈമാറിയ കാമസന്ദേശങ്ങള്‍ വായിച്ച് അയാള്‍ക്ക് കലിയിളകി. അശ്വതിയെ ഫോണില്‍ വിളിച്ചു.

“നിന്റെ ഭര്‍ത്താവ് എപ്പോഴും ജോലിയില്‍ മുഴുകിയിരുന്ന് നിന്നെ ശ്രദ്ധിക്കുന്നില്ല. അത് ശരി. പക്ഷെ കാമപൂര്‍ത്തിക്കായി നീ എന്തിനു ആ പഞ്ചാബി ഭാട്ടിയെ സമീപിക്കുന്നു. കല്യാണത്തിനുശേഷം ഒരു വര്‍ഷം കഴിഞ്ഞാല്‍ എന്നെ കൂടി ഗൗനിക്കണമെന്നു ഞാന്‍ പറഞ്ഞിരുന്നില്ലേ. നീ എന്തുകൊണ്ട് എന്റെ അടുത്ത് വന്നില്ല. ഞാന്‍ ഈ ഫോണ്‍ നിന്റെ ഭര്‍ത്താവിനെ കാണിച്ച് നിന്റെ ജീവിതം നരകമാക്കും. പത്ത് വര്‍ഷത്തോളം നീ എന്റെ വെപ്പാട്ടിയായിരുന്നുവെന്നു ഞാന്‍ അനില്‍ ഭാട്ടിയോട് പറയും. അപ്പുവുമായി നിന്റെ കോളേജ് കാലത്ത് ഉണ്ടായ രതിബന്ധങ്ങളും ഞാന്‍ പറയും. ഇതൊക്കെ നിന്റെ  ഭര്‍ത്താവിനോടും പറയും.”

“സുരേഷേട്ടാ, ഞാന്‍ കാമപൂര്‍ത്തിക്കല്ല അയാളുടെ അടുത്ത് പോകുന്നത്. എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ടവര്‍ക്കെല്ലാം  എന്റെ ശരീരം മാത്രം മതിയായിരുന്നു. ഞാന്‍ ഒരു ഇറ്റ് സ്‌നേഹത്തിനു വേണ്ടി അലയുകയായിരുന്നു. അപ്പുവേട്ടനെ ഞാന്‍ ജീവന് തുല്യം സ്‌നേഹിച്ചു. അയാള്‍ക്കും എന്നെ സ്‌നേഹമാണെന്നു ധരിച്ചു . പക്ഷെ അയാള്‍ വഞ്ചിച്ചു. ഒരു നല്ല ആളെ കണ്ടെത്തി ജീവിതം തുടരാന്‍ ആശിച്ച എന്നെ വെറും ഉപഭോഗവസ്തുവാക്കി നിങ്ങള്‍ അധഃപതിപ്പിച്ചു. എന്റെ വിവാഹശേഷവും നിങ്ങള്‍ക്കെന്നെ വേണമെന്ന്  നിര്‍ബന്ധം പിടിച്ചു.  എന്റെ ഭര്‍ത്താവ് എന്റെ കഷ്ടകാലത്തിനു ഒരു വര്‍ക്കഹോളിക് ആയിപോയി. അപ്പോഴും ഞാന്‍ ആശിച്ച സ്‌നേഹം കിട്ടിയില്ല. എന്റെ മകളുടെ ഡോക്ടറാണ് അനില്‍. അയാളില്‍ ഞാന്‍ തേടിയ സ്‌നേഹസ്വരൂപനെ കണ്ടു. ഞാന്‍ അയാളോട് എന്റെ ജീവിതകഥ മുഴുവന്‍ പറഞ്ഞിട്ടുണ്ട്. നിസ്സഹായയായ ഒരു പെണ്ണിന്റെ അവസ്ഥ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അയാള്‍ എന്നെയും മകളെയും സ്വീകരിക്കാന്‍ തയ്യാറാണ്. ഞാന്‍ ഇക്കാര്യം എന്റെ ഭര്‍ത്താവിനെ അറിയിച്ച് ഞങ്ങള്‍ ഉടനെ പിരിയും. എന്നെ ബ്‌ളാക്ക്  മെയില്‍ ചെയ്യാന്‍ സുരേഷേട്ടന്‍ കഷ്ടപ്പെടണമെന്നില്ല.”

സുരേഷ് നായര്‍ക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു.  അശ്വതി വിവാഹമോചനം തേടി അനില്‍ ഭാട്ടിയയെ കെട്ടും. അവള്‍ ജീവിച്ചുപോകട്ടെ. അയാള്‍ സമാധാനിക്കാന്‍ ശ്രമിച്ചു. മാളു , നീ ഉറങ്ങിയോ എന്ന് ചോദിച്ച് അയാള്‍ കിടപ്പു മുറിയിലേക്ക് നടന്നു.

ശുഭം



Join WhatsApp News
തൊപ്പിപാളയിലേക്ക് തിരികെ! 2019-10-27 13:12:30
ശ്രി. സുദീര്‍ പണിക്കവീട്ടില്‍  സുദീര്‍ഘമായി എഴുതിയ ഇ  കഥ- കെട്ടുകഥ എന്ന് കരുതേണ്ട!, ഇത്തരം സംഭവങ്ങള്‍ അനേകം പലയിടത്തും സംഭവിക്കുന്നുണ്ട്. മിക്കാവറും സ്ത്രികള്‍ തന്നെ ആണ് ഇരയും. കഥയുടെ അവസാനം ധര്യം നേടി സൊന്തം ജീവിതത്തെ അടിമത്തത്തില്‍ നിന്നും ഉദ്ധരിച്ച അശ്വതി പ്രശംസ അര്‍ഹിക്കുന്നു. സുരേഷും, മാലതിയും ഒക്കെ ജീവിക്കുന്ന കഥാപാത്രങ്ങളും.
  മൊബൈല്‍ഫോണ്‍ വളരെ സുരഷിതമായി സൂഷിക്കണം. സിം കാര്‍ഡുകള്‍ മാറ്റുക, സ്കാന്‍ ചെയിത് ഡാറ്റ ചൂണ്ടുക ഒക്കെ പതിവ് സംഭവങ്ങള്‍ തന്നെ. അതുപോലെ നിങ്ങളുടെ പാനീയങ്ങളും :- do not leave your unfinished drinks in public like Bars, Restaurants or even in homes when you have company. Finish it if you have to leave it or don't drink the leftover & don't re-use the container,. Always use a fresh one. There is always a possibility someone can tarnish it.
Remember Jolly or Soup !!!!!

നാട്ടിൻപുറങ്ങളിൽ അച്ചായിമാർ ഉപയോഗിച്ചിരുന്ന 'തൊപ്പി പാള'  or പാള തൊപ്പി ഓർക്കുന്നുണ്ടോ? അതിൻ്റെ ഉള്ളിൽ പണം സൂക്ഷിക്കാൻ ഒരു രഹസ്യ അറയും ഉണ്ടായിരുന്നു. ഇപ്പോളത്തെ ഹാക്കിങ് കാണുമ്പോൾ പാള തൊപ്പിക്ക് ഒരു സല്യൂട്ട് ! 
 Thanks to Sudhir Sir for a beautiful story-andrew 
josecheripuram 2019-10-27 16:22:03
The naked truth of life,if you look at life there been illegal relations every where in human history.In"Maha Bharatha"KUNDI DEVI had a son out of wed lock.After all who made all these rules,There were only one women&one man to start with then how the next generation started.Even now if the world come to an end.And there is only one woman&and one man alive,no matter who they are,generations will come.That's the law of nature.So my question is what is legal&what is illegal.
കുണ്ടി ദേവിയോ? 2019-10-27 17:05:11
 എന്താ ചെരിപുറാം  മാഷേ!
 നെക്കട്ട് ഫാക്റ്റ് എന്ന് തുടങ്ങി കുണ്ടി ദേവി എന്നൊക്കെ 
ജനാലയിലൂടെ വെളിയിലേക്ക് നോക്കിയപോള്‍ വല്ലതും കണ്ടോ 
പണ്ട് നു യോര്‍കില്‍ പോയ കവി കണ്ടതുപോലെ .
അങ്ങേരുടെ കവിതയില്‍ മുഴുവന്‍ കറമ്പിയുടെ കുണ്ടി ആയിരുന്നു 
ആരാ മാഷിന് കൂട്ട് - ജോണി വാക്കര്‍ അമ്മാവനോ?
അതോ കഞാവ് ?
-സരസമ്മ .NY
ജോർജ്ജ് പുത്തൻകുരിശ് . 2019-10-28 10:11:18
"സുരേഷ് നായര്‍ക്ക് ഉദ്യോഗാര്‍ത്ഥം നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഭാര്യയെ കൂടെ കൂട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും മാലതി അതില്‍ താല്‍പ്പര്യം  കാണിച്ചില്ല.  സുരേഷേട്ടന്‍ വരുന്നതും നോക്കി കാത്തിരിക്കുന്നതാണെത്രെ അവര്‍ക്ക്  കൂടുതല്‍ സന്തോഷം. അതുകൊണ്ട് അയാള്‍ നഗരവേശ്യകളെ സന്ദര്‍ശിച്ചു. വാത്സായന്റെ കാമശാസ്തത്തില്‍ വിജ്ഞാനം നേടി അഭിസാരികകളുമായി അഭിരമിച്ചു. അങ്ങനെ പരസ്ത്രീ ബന്ധമുള്ളത്‌കൊണ്ട് അയാള്‍ക്ക് ഭാര്യഭര്‍തൃബന്ധത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചൊന്നും വലിയ മതിപ്പുണ്ടായിരുന്നില്ല.  രതിസുഖം ആരില്‍ നിന്നായാലും അത് അനുഭവിക്കുക. മാലതി"

വിവാഹ ജീവിതത്തിന്റ താളപ്പിഴകൾ , പുരുഷമനസ്സിലെ കാമത്തിന്റെ അടിയൊഴുക്കുകൾ ഇവയെ വളരെ നാന്നായി സുധീർ പണിക്കവീട്ടിൽ ഈ കഥയിലൂടെ ചിത്രീകരിച്ചിരിക്കുന്നു.  ഒരു എഴുത്തുകാരൻ സൂക്ഷ്മമായി  നിരീക്ഷണങ്ങൾ നടത്തിയത് കൊണ്ട് മാത്രം കാര്യമില്ല, പക്ഷെ അതിനെ എഴുത്തുകാരൻ കാണുന്നതുപോലെ വായനക്കാർ കാണത്തക്കവിധം , ഭാഷയിലൂടെ പ്രതിഫലിപ്പിക്കുമ്പോൾ മാത്രമേ  വിജയം വരുകയുള്ളു . സുധീർ അതിൽ നിസംശയം വിജയം വിരിച്ചിരിക്കുന്നു . 

ഒരു ദാമ്പത്യജീവിതം വിജയകരമായി കൊണ്ടുപോകണമെങ്കിൽ ഭാര്യയും ഭർത്താവും ' പാമ്പിനെപ്പോലെ കൂർമ്മ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരുമായിരിക്കണം "  സുരേഷ് നായര്‍ക്ക് ഉദ്യോഗാര്‍ത്ഥം നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്യേണ്ടി വരുമ്പോള്‍ ഭാര്യയെ കൂടെ കൂട്ടാന്‍ ആഗ്രഹമുണ്ടെങ്കിലും മാലതി അതില്‍ താല്‍പ്പര്യം  കാണിച്ചില്ല."  കാരണം, ജോലി കഴിഞ്ഞെത്തുന്ന ഭർത്താവിനെ, സ്വീകരിക്കാൻ വാതിൽപ്പടിയിൽ കാത്തു നിൽക്കുന്ന ഒരു ഭാര്യയാണ് അവളുടെ സങ്കല്പത്തിൽ ഉള്ളത് . ഒരു പക്ഷെ നമ്മളുടെ സംസ്‌കാരം അടിച്ചേൽപ്പിച്ച സ്വാധീനത്തിൽ നിന്നായിരിക്കും ഇത് സംഭവിച്ചത് .  ഇവിടെ സുരേഷ് നായർ പൂർണ്ണമായും കുറ്റക്കാരനായിരുന്നോ ? അയാളുടെ കൂടെ മാലതി യാത്രക്ക് പോയിരുന്നെങ്കിൽ  ഒരു പക്ഷെ അയാൾ , "വാത്സായന്റെ കാമശാസ്തത്തില്‍ വിജ്ഞാനം നേടി അഭിസാരികകളുമായി അഭിരമിക്കുകയില്ലായിരുന്നു "  മാലതിക്ക് കൂർമ്മ ബുദ്ധിയുണ്ടായിരുന്നെങ്കിൽ സുരേഷ് നായരുടെ കൂടെ അവളും പോകുമായിരുന്നു .   ദാമ്പത്ത്യജീവിതത്തിൽ സെക്സ് ഒരു സുപ്രധാഘടകമാണ് .  ഇക്കാര്യത്തിൽ ഭാര്യയും ഭർത്താവും ശ്രദ്ധിച്ചില്ലെങ്കിൽ രണ്ടുപേരും വഴിതെറ്റും . സെക്സ് എന്ന് പറയുന്നതിനെ അതിന്റെ വിശാലമായ അർത്ഥത്തിൽ കാണുമ്പോൾ , മുടി ചീകിയൊതുക്കി , നല്ല വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന ഭർത്താവിനോട് , ചേട്ടൻ , അച്ചായൻ, ഹണി , ഇന്ന് നീ അതീവ സുന്ദരനായിരുന്നു എന്ന് പറയുവാൻ ഭാര്യയും ,  ഭംഗിയായി വസ്ത്രധാരണം ചെയ്ത് , പൊട്ടു തൊട്ട് സുന്ദരിയായിരിക്കുന്ന ഭാര്യയോട്  നീ ഇന്ന് വളരെ സുന്ദരിയായിരിക്കുന്നു എന്ന് പറയുവാൻ നാം കടപ്പെട്ടിരിക്കുന്നവരാണ് .  ചിലപ്പോൾ അവർ അടുത്തു വന്നു , ഈ വസ്ത്രം , ഈ കളർ  ചേരുന്നുണ്ടോ  എന്നൊക്കെ  ചോദിക്കുമ്പോൾ , മിണ്ടാതെ നില്കാതെ ,വളരെ ആത്മാർത്ഥമായി അതിന് മറുപടികൊടുക്കുവാൻ നാം മടികാട്ടരുത് . സുരേഷ് നായർ അശ്വതിയെ പ്രാപിച്ചെങ്കിൽ , മാലതിമാർ അന്യപുരുഷനെ തേടി പോകുന്നെങ്കിൽ അതിന് കുറ്റക്കാർ ഭാര്യാഭർത്താക്കന്മാർ ആണെന്നുള്ള ഒരു സന്ദേശവും ഈ കഥയിലുണ്ട്  .  സുധീരന്റെ വായനയുടേയും , ഭാഷയുടെമേലുമുള്ള സ്വാധീനം ഈ കഥയുടെ ആദ്യാവസാനംവരെ പ്രതിഫലിച്ചുകാണാം .  അഭിനന്ദനങൾ 

ജോർജ്ജ് പുത്തൻകുരിശ് .
vayanakaaran 2019-10-28 14:56:56
ഭാര്യയുടെ അനിയത്തിയുടെ ഫോൺ ഹാക് 
ചെയ്തു അവളുടെ രഹസ്യ  ബന്ധം കണ്ടുപിടിച്ച് 
അവളെ ലൈംഗീക ബന്ധത്തിന് 
നിർബന്ധിക്കുകയും വഴങ്ങിയില്ലെങ്കിൽ 
ഫോൺ ഭർത്താവിനെ കാണിക്കുമെന്ന് 
ഭീഷണിപ്പെടുത്തുകയും ചെയ്ത ഒരു 
സംഭവം വടക്കേ ഇന്ത്യയിലെ ഏതോ നഗരത്തിൽ 
ഉണ്ടായി. കഥാപ്പാത്രങ്ങൾ മലയാളികൾ.
കാമം  എന്തെല്ലാം തരത്തിൽ  മനുഷ്യരെ 
പരീക്ഷിക്കുന്നു. 
സുധീർ ധീരതയോടെ എഴുതി. അമേരിക്കൻ 
മലയാളി എഴുത്തുകാർ ഇങ്ങനെ എഴുതുന്നത് 
കണ്ടിട്ടില്ല. മൈലാപ്ര തൊട്ടു തൊട്ടില്ല എന്ന വിധം 
എഴുതാറുണ്ട്. 
amerikkan mollakka 2019-10-28 18:25:38
ഹള്ളാ...  സുധീർ സാഹേബ്, അശ്വതി ആ 
ഭാട്ടിയാനെ കെട്ടുമോ? കെട്ടുന്നില്ലെങ്കിൽ 
ഓളോട് ഞമ്മളെ കാണാൻ പറയുക. ഇപ്പോൾ 
ഓള്ക്ക് നിലവിൽ നാലുപേരായി. ഞമ്മള് 
നിക്കാഹ് കഴിക്കാം.അപ്പോൾ അഞ്ചു 
തികയും. ഒരു പാഞ്ചാലിയാകാൻ സ്കോപ്പ് ഉണ്ട്. 
അപ്പൊ അസ്സലാമു അലൈക്കും. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക