Image

ഈ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കൂ, അലര്‍ജി തടയാം

Published on 28 October, 2019
ഈ ഭക്ഷണസാധനങ്ങള്‍ ഒഴിവാക്കൂ, അലര്‍ജി തടയാം
ചില  ഭക്ഷണസാധനങ്ങള്‍ അലര്‍ജി സാധ്യത കൂട്ടുന്നവയാണ്. ഗോതമ്പ്, നിലക്കടല, സോയാബീന്‍, പാലും പാലുത്പന്നങ്ങളും, കോഴിമുട്ടയുടെ വെള്ളഭാഗം, അണ്ടിപ്പരിപ്പ്, ബദാം, ആപ്രിക്കോട്ട്, ചോക്ലേറ്റുകള്‍, ചില പഴവര്‍ഗങ്ങള്‍: ഓറഞ്ച്, മുന്തിരി, ചെറുപഴം...,കേക്കുകള്‍, ചെമ്മീന്‍, കൂന്തല്‍, കടുക്ക, ഞണ്ട്, കക്കയിറച്ചി എന്നിവയാണ് ഇതില്‍ പ്രധാനം. എന്നാല്‍, ഇതിനര്‍ഥം എല്ലാവരിലും ഈ ഭക്ഷണസാധനങ്ങള്‍ അലര്‍ജിയുണ്ടാക്കുമെന്നല്ല. ഒരു കുട്ടിക്ക് അണ്ടിപ്പരിപ്പ് കഴിച്ചാലാകും അലര്‍ജി വരുന്നത്. എന്നാല്‍, വേറൊരു കുട്ടിക്ക് ചെമ്മീന്‍ ആയിരിക്കും പ്രശ്‌നക്കാരന്‍. ഈ രണ്ടു കുട്ടികളിലും പാല്‍ ഒരു പ്രശ്‌നവും ഉണ്ടാകണമെന്നില്ല.

ചുരുക്കിപ്പറഞ്ഞാല്‍ നമ്മുടെ കുട്ടിക്ക് ഏതു ഭക്ഷണസാധനമാണ് അലര്‍ജിയുണ്ടാക്കുന്നതെന്നു നമ്മള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു തന്നെ കണ്ടുപിടിക്കണം. അല്ലാതെ മുകളില്‍ പറഞ്ഞ സാധനങ്ങള്‍ ഒന്നും തന്നെ കൊടുക്കാതിരുന്നിട്ടു കാര്യമില്ല. തത്ഫലമായി പല പോഷകാഹാരങ്ങളും ആ കുട്ടിക്ക് നിഷേധിക്കപ്പെടലാകും ഫലം. അത് ആ കുട്ടിയുടെ വളര്‍ച്ചയെ തന്നെ ബാധിച്ചേക്കാം. കാരണം പാലും മുട്ടയുമൊക്കെ അത്രകണ്ട് പോഷകാംശങ്ങള്‍ നിറഞ്ഞതാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ.

ഒരു പ്രത്യേക ഭക്ഷണപദാര്‍ഥം കൊടുക്കുമ്പോഴെല്ലാം നിങ്ങളുടെ കുട്ടിക്ക് അലര്‍ജിയുണ്ടാകുന്നുവെങ്കില്‍ ആ ഭക്ഷണം മാത്രം പിന്നീട് ഒഴിവാക്കുക. അത്രമാത്രം. പൊതുവായി തണുപ്പുള്ള, അതായത് ഫ്രിഡ്ജില്‍ നിന്നെല്ലാം എടുത്ത ഉടനെത്തന്നെ ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നത് ഒഴിവാക്കുക. ചെറുചൂടോടെ കുട്ടികള്‍ക്ക് ആഹാരം കൊടുക്കാന്‍ ശ്രദ്ധിക്കുക. ഐസ്ക്രീം പോലെയുള്ള തണുത്ത പദാര്‍ഥങ്ങള്‍ പരമാവധി ഒഴിവാക്കുക.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക