Image

ചിക്കാഗൊ അദ്ധ്യാപക സമരം അവസാനിച്ചു- വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

പി പി ചെറിയാന്‍ Published on 01 November, 2019
ചിക്കാഗൊ അദ്ധ്യാപക സമരം അവസാനിച്ചു- വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
ചിക്കാഗൊ: ചിക്കാഗൊ ടീച്ചേഴ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 17 മുതല്‍ നടത്തിവന്നിരുന്ന അദ്ധ്യാപക സമരം ടീച്ചേഴ്‌സ് യൂണിയനും, സിറ്റി അധികൃതരും ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് ഒത്തുതീര്‍പ്പായി.

ചിക്കാഗൊ പബ്ലിക്ക് സ്‌ക്കൂളിലെ 25000 അദ്ധ്യാപകരും അനദ്ധ്യാപകരും നടത്തിവന്നിരുന്ന സമരം 300000 വിദ്യാര്‍ത്ഥികളുടെ പഠനത്തെയാണ് സാരമായി ബാധിച്ചത്.

 11 ദിവസം അടഞ്ഞു കിടന്നിരുന്ന വിദ്യാലയങ്ങള്‍ നവംബര്‍ 1 വെള്ളി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സിറ്റി മേയര്‍ ലോറി ലൈറ്റ് പുട്ട് ഇന്ന് നടത്തി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

അദ്ധ്യാപകരുടെ ശമ്പള വര്‍ദ്ധന, വിദ്യാര്‍ത്ഥികളുടെ അനുപാതം കുറക്കല്‍, തൊഴില്‍ സുരക്ഷിതത്വം, കൂടുതല്‍ അദ്ധ്യാപകരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അദ്ധ്യാപകര്‍ സമര രംഗത്തെത്തിയത്.

ഈ സമരത്തില്‍ സമരം ചെയ്യുന്നവരോ, സിറ്റി അധികൃതരോ ജയിച്ചു എന്ന് അവകാശപ്പെടുന്നില്ലെങ്കിലും, രമ്യമായ ഒത്തുതീര്‍പ്പിന് ഇരുവിഭാഗവും തയ്യാറായതാണ് സമരം അവസാനിപ്പിക്കാന്‍ സാഹചര്യം ഒരുക്കിയതെന്ന് മേയര്‍ പറഞ്ഞു. നഷ്ടപ്പെട്ട അദ്ധ്യയന ദിവസങ്ങള്‍ക്ക് പകരം പ്രവര്‍ത്തി ദിനങ്ങല്‍ കണ്ടെത്തുമെന്നും .യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. 2012 ന് ശേഷം ഇത്രയും ശക്തമായ അദ്ധ്യാപക സമരം ചിക്കാഗൊയില്‍ നടന്നിട്ടില്ല.
ചിക്കാഗൊ അദ്ധ്യാപക സമരം അവസാനിച്ചു- വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
ചിക്കാഗൊ അദ്ധ്യാപക സമരം അവസാനിച്ചു- വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
ചിക്കാഗൊ അദ്ധ്യാപക സമരം അവസാനിച്ചു- വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
ചിക്കാഗൊ അദ്ധ്യാപക സമരം അവസാനിച്ചു- വിദ്യാലയങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക