Image

ലോക മലയാളികള്‍ക്ക് ഫൊക്കാനയുടെ കേരളപ്പിറവി ആശംസകള്‍ :മാധവന്‍ ബി നായര്‍

അനില്‍ കുമാര്‍ Published on 01 November, 2019
ലോക മലയാളികള്‍ക്ക് ഫൊക്കാനയുടെ കേരളപ്പിറവി ആശംസകള്‍ :മാധവന്‍ ബി നായര്‍
ന്യൂജേഴ്‌സി: ലോക മലയാളികള്‍ക്ക് ഫൊക്കാനയുടെ സമൃദ്ധവും സമ്പൂര്‍ണ്ണവുമായ കേരളപ്പിറവി ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ നായര്‍ അറിയിച്ചു.

ഭാഷാടിസ്ഥാനത്തില്‍ കേരളം രൂപം കൊണ്ടിട്ട് 62 വര്‍ഷങ്ങള്‍ ആകുന്ന ദിവസമാണിന്ന്. ലോകത്തുള്ള എല്ലാ മലയാളികളും നമ്മുടെ മാതൃഭൂമിയുടെ ജന്മദിനം ആഘോഷിക്കുമ്പോള്‍ പ്രവാസികള്‍ എന്ന നിലയില്‍ കേരളത്തിന്റെ ഐശ്വര്യത്തിന് പിന്നില്‍ നമ്മുടെ പങ്കിനെ അഭിമാനത്തോടെ വിലയിരുത്തേണ്ട സമയം കൂടിയാണ്. 62 വര്‍ഷമായി കേരളം ഔദ്യോഗികമായി പിറവി കൊണ്ടു എങ്കിലും കേരളത്തിന്റെ പ്രവാസ കുടിയേറ്റം വര്‍ഷങ്ങള്‍ക്ക് മുന്‍പേ തുടങ്ങിയതാണ്.വിദേശ നാടിന്റെ പണം നാളിതുവരെ നമ്മുടെ ജന്മ നാടിന്റെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ട്. കേരള വികസനത്തിന്റെ ഒരു ഭാഗം വിദേശ നിക്ഷേപം തന്നെ ആണെന്ന് പറയാം.
ലോകത്തുള്ള പ്രവാസികളുടെ നാടിനോടുള്ള സ്‌നേഹ ബഹുമാനങ്ങള്‍ തുടരുമ്പോള്‍ കേരളത്തിന്റെ പേരില്‍ വിദേശങ്ങളില്‍ അവര്‍ ഒത്തുകൂടുന്നത് മലയാളി സംഘടനകളുടെ കൂട്ടായ്മയിലൂടെയാണ്.കേരളത്തിന്റെ ആഘോഷങ്ങള്‍ അവരുടേയും ആഘോഷമാണ്. ഇത്തരം കൂട്ടായ്മകള്‍ നല്‍കുന്ന സന്തോഷങ്ങളില്‍ നിന്നാണ് ഒരു അന്തര്‍ദ്ദേശീയ പ്രവാസി സംഘടന എന്ന നിലയില്‍ ഫൊക്കാനയുടെ രൂപീകരണം 1983ല്‍ ഉണ്ടാകുന്നത്.

കഴിഞ്ഞു പോയ 36 വര്‍ഷങ്ങള്‍ ഫൊക്കാനയുടെ ചരിത്രം അമേരിക്കന്‍ മലയാളികളുടെ ചരിത്രം കൂടിയാണ്.കേരളത്തിന്റെ വികസന ചരിത്രത്തില്‍ പ്രത്യക്ഷവും പരോക്ഷമായും ഇത്രത്തോളം ഇടപെടലുകള്‍ നടത്തിയ പ്രവാസി സംഘടന വേറെ ഇല്ല.പ്രധാനമായും കേരളത്തിന്റെ സാധാരണ ജനങ്ങളുടെ ജീവിതത്തിന് വേണ്ട പിന്തുണ,വിശിഷ്യ ഭവന നിര്‍മ്മാണ രംഗത്ത് തുടങ്ങി വച്ച സഹായങ്ങള്‍ ഫൊക്കാനയുടെ ഭവനം പദ്ധതിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഈ വലിയ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നില്‍ക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷവും കേരളപ്പിറവി ദിനത്തില്‍ പങ്കുവയ്ക്കുകയാണ്.

തുടര്‍ന്നും കേരളത്തിന്റെ വികസന പ്രക്രിയയില്‍ പ്രവാസി മലയാളികളുടെ പിന്തുണ ഉണ്ടാവണം. എല്ലാ രംഗത്തും പ്രവാസി നിക്ഷേപങ്ങള്‍ ഉണ്ടാവണം. കേരളത്തിന്റെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് രംഗത്ത് നിരവധി സഹായങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കാന്‍ കഴിയും. ഇപ്പോള്‍ കേരളത്തിന് അത്തരത്തിലുള്ള സഹായങ്ങള്‍ ,നിര്‍ദ്ദേശങ്ങള്‍ ലഭിക്കേണ്ട സമയമാണ്. ഫൊക്കാനായുടെ സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് .ഭവനം പ്രോജക്ടിന്റെ ആദ്യഘട്ടം ഉദ്ഘാടനം ഉടന്‍ നടക്കും. 

ഈ കേരള പ്പിറവി ദിനം ലോക മലയാളികള്‍ക്ക് ഐശ്വര്യത്തിന്റേതും, സന്തോഷത്തിന്റേതും ആയിത്തീരട്ടെ എന്ന് ഒരിക്കല്‍ക്കൂടി ആശംസിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റെ മാധവന്‍ ബി നായര്‍, ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്, ട്രക്ഷറര്‍ സജി മോന്‍ ആന്റണി മറ്റ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ അറിയിച്ചു.

ലോക മലയാളികള്‍ക്ക് ഫൊക്കാനയുടെ കേരളപ്പിറവി ആശംസകള്‍ :മാധവന്‍ ബി നായര്‍
Join WhatsApp News
ജോൺ വർക്കി 2019-11-01 16:40:19
ആശംസകൾ....
ഈയിടെയായി ഈ ആശംസകൾ മാത്രമേ ഉള്ളല്ലോ?
ഫൊക്കാനയുടെ പ്രവർത്തനങ്ങൾ പത്രവാർത്ത മാത്രമായി പോകുന്നു എന്ന് പരക്കെ ഒരു പരാതിയുണ്ട്. രണ്ടാം പ്രളയം വന്നിപ്പോയിട്ടും നമ്മുടെ നൂറ് വീടുകൾ തീർന്നിട്ടില്ല. ആന മെലിഞ്ഞു എന്ന് കരുതി ഞങ്ങൾ ആരും അതിനെ തൊഴുത്തിൽ കെട്ടിയിട്ടില്ല. ഇനി നിങ്ങളായിട്ടു കൊണ്ട് കെട്ടാതിരുന്നാൽ മതിയായിരുന്നു. ആ പേരുദോഷം കൂടി വെറുതെ തലയിൽ വരുത്തി വെയ്ക്കണ്ട.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക