Image

ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ കിക്കോഫ് നടന്നു

Published on 07 November, 2019
ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍  കിക്കോഫ് നടന്നു
മയാമി:  ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍ 2020യുടെ ആദ്യ കിക്കോഫ് നവംബര്‍ രണ്ടാം തീയതി പെംബ്രോക്  പൈന്‍സിലുള്ള സി. ബി സ്മിത്ത് പാര്‍ക്കില്‍ വച്ച് കേരളസമാജത്തിന്റെ പിക്‌നിക്കിനോട്  അനുബന്ധിച്ചു നടന്നു. വന്‍പിച്ച ജനപങ്കാളിത്തത്തോടുകൂടി നടത്തുവാന്‍ സാധിച്ചതില്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ സൗത്ത് ഫ്‌ലോറിഡയിലെ എല്ലാ അസ്സോസിയേഷനുകള്‍ക്കും  നന്ദി  അറിയിച്ചു.  

പെംബ്രോക്  പൈന്‍ വൈസ് മേയര്‍ ഐറീസ് എ സിപിള്‍ മുഖ്യതിഥി ആയിരുന്നു . പ്രസ്തുത ചടങ്ങില്‍  ഫോമാ  നാഷണല്‍ കമറ്റി മെമ്പര്‍ നോയല്‍ മാത്യു, കേരളസമാജം  പ്രസിഡന്റ് ശ്രീ. ബാബു കല്ലിടുക്കല്‍ , നവകേരളയുടെ  പ്രസിഡന്റ് ശ്രീ. ഷാന്റി വര്‍ഗീസ് , മയാമി മലയാളി അസോസിയേഷന്‍  പ്രസിഡന്റ് ശ്രീ. സെബാസ്‌റ്യന്‍ എമ്മാനുവല്‍ , യൂത്ത് ഫെസ്റ്റിവല്‍  പ്രോഗ്രാം കോര്‍ഡിനേറ്ററും കേരളാ അസോസിയേഷന്‍ ഓഫ് പാം ബീച്ച്  പ്രസിഡന്റ്മായാ  ഡോക്ടര്‍ ജഗതി നായര്‍, യൂത്ത്  കോര്‍ഡിനേറ്റര്‍  പദ്മകുമാര്‍ നായര്‍, യൂത്ത് ഫെസ്റ്റിവല്‍ കമറ്റി മെമ്പര്‍മാരായ  റോഷിനി ബിനോയ്,  ജൂണ തോമസ്, സന്ധ്യാ പദ്മകുമാര്‍ കൂടാതെ വിവിധ അസോസിയേഷന്‍ നേതാക്കെന്മാരുടെ സാന്നിധ്യവും നിറപ്പകിട്ടേകി .

മത്സരാര്‍ത്ഥികള്‍ക്കുവേണ്ടി  ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. സിംഗിള്‍ രജിസ്‌ട്രേഷന്‍ 10 ഡോളര്‍ , ഗ്രൂപ്പ് രജിസ്‌ട്രേഷന്‍  25 ഡോളര്‍ ഈ നിരക്കില്‍ രജിസ്‌ട്രേഷന്‍  ഫീസ് ഉണ്ടായിരിക്കുന്നതാണ്. രജിസ്‌ട്രേഷന്‍  സ്വീകരിക്കുന്ന അവസാനദിവസം ഡിസംബര്‍ 31 ആണ്. കലാതിലകത്തിനും കലാപ്രതിഭയ്ക്കും 250 ഡോളര്‍ ക്യാഷ് െ്രെപസ് നല്‍കുന്നതായിരിക്കുമെന്നു റീജിയനല്‍ വൈസ് പ്രസിഡന്‍റ്  ബിജു തോണിക്കടവില്‍ പ്രഖ്യപിച്ചു .ഫോമ സണ്‍ഷൈന്‍ റീജിയന്‍ സെക്രട്ടറി സോണി കണ്ണോട്ടുതറയാണ്  ഈ വാര്‍ത്ത അറിയിച്ചത് .

ഓണ്‍ലൈന്‍  രജിസ്‌ട്രേഷന്‍ ലിങ്ക് .


Single - https://forms.gle/ATd6WmarLVp7Pcvv8


വാര്‍ത്ത: നിബു വെള്ളവന്താനം
ഫോമ സണ്‍ഷൈന്‍ റീജിയന്‍ യൂത്ത് ഫെസ്റ്റിവെല്‍  കിക്കോഫ് നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക