Image

നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ്; സംസ്‌കരിക്കാന്‍ ഇടം നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ; കുഴിയെടുത്ത് പോലീസ്

Published on 08 November, 2019
നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ്; സംസ്‌കരിക്കാന്‍ ഇടം നല്‍കാതെ ഏറ്റുമാനൂര്‍ നഗരസഭ; കുഴിയെടുത്ത് പോലീസ്

കോട്ടയം: നവജാത ശിശുവിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ച്‌ ഏറ്റുമാനൂര്‍ നഗരസഭ. മൃതദേഹം സംസ്‌കരിക്കാന്‍ ഇടം നല്‍കാതെ നഗരസഭാ അധികൃതര്‍ ക്രൂരത കാണിച്ചത്. വേദഗിരി ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന യുവതിയെ കഴിഞ്ഞ 7ന് പുലര്‍ച്ചെ ഒരുമണിക്ക് പ്രസവേദനയെ തുടര്‍ന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗര്‍ഭത്തില്‍ വച്ച്‌ തന്നെ കുട്ടി മരിച്ചിരുന്നു.


കുഞ്ഞിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‌കരിക്കാനായി പൊതുശ്മശാനത്തില്‍ എത്തിച്ചെങ്കിലും ഇടമില്ലെന്നായിരുന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ നിലപാട്. ഇതോടെ മൃതദേഹവുമായി നഗരസഭാ ഓഫീസിനു മുന്നില്‍ എസ്‌ഐ പ്രതിഷേധത്തിന് ഒരുങ്ങി. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാനായി സ്ഥലം വിട്ടുനല്‍കിയെങ്കിലും കുഴിയെടുക്കാന്‍ ജീവനക്കാരെ നഗരസഭ വിട്ടുകൊടുത്തില്ല. പിന്നീട് എസ്‌ഐയുടെ നേതൃത്വത്തില്‍ തന്നെയാണ് കുഴിയെടുത്ത് മൃതദേഹം സംസ്‌കരിച്ചത്. 36 മണിക്കൂര്‍ വൈകിയാണു മൃതദേഹം സംസ്‌കരിക്കാനായത്.


എന്നാല്‍ നിരുത്തരവാദപരമായിരുന്നു ഏറ്റുമാനൂര്‍ നഗരസഭയുടെ പ്രതികരണം. കുട്ടിയെ സംസ്‌കരിക്കേണ്ടത് നഗരസഭയുടെ ചുമതലയല്ലെന്നാണ് നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ടിന്റെ വാദം. കുട്ടിയുടെ സ്ഥലം അതിരമ്ബുഴ പഞ്ചായത്താണ്. അവരാണു നോക്കേണ്ടത്. ആധുനിക ശ്മശാനം പണിയുന്നതിനാല്‍ ആവശ്യത്തിനു സ്ഥലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക