Image

നിര്‍ത്താതെയുള്ള ചുമ കാന്‍സറിന്റെ ലക്ഷണമോ

Published on 09 November, 2019
നിര്‍ത്താതെയുള്ള ചുമ കാന്‍സറിന്റെ ലക്ഷണമോ
ജലദോഷം, ശ്വസന അണുബാധ മുതലായവ കൊണ്ടുണ്ടാകുന്ന ചുമ ഒരാഴ്ച കൊണ്ട് മാറും. എന്നാല്‍ ചുമ നീണ്ടു നില്‍ക്കുകയാണെങ്കില്‍ പരിശോധന നടത്തണം. മിക്ക ലങ് കാന്‍സര്‍ കേസുകളിലും ശ്വാസകോശത്തില്‍ ട്യൂമര്‍ വളരുന്നുണ്ടാകും. എന്നാല്‍ ഒരു ലക്ഷണങ്ങളും കാണിക്കില്ല. ശ്വാസകോശവുമായി ബന്ധിപ്പിച്ചിരിക്കുന്ന വായുവിന്റെ പാസേജിനെ ട്യൂമര്‍ തളളും. ഇത് ചുമ കൂട്ടും. ചുമയോടൊപ്പം മ്യൂക്കസ് ഉണ്ടെങ്കിലോ വരണ്ട ചുമ ആണെങ്കിലോ വലിയ ശബ്ദത്തോടെയുള്ള ചുമ ആണെങ്കിലോ ചുമയ്ക്കുമ്പോള്‍ കട്ട പിടിച്ച രക്തം വരികയാണെങ്കിലോ ഡോക്ടറെ കാണണം.

നടക്കുമ്പോഴോ സംസാരിക്കുമ്പോഴോ എന്തെങ്കിലും സാധാരണ ജോലികള്‍ ചെയ്യുമ്പോഴോ പെട്ടെന്ന് ശ്വാസമെടുക്കാന്‍ പ്രയാസം നേരിട്ടാല്‍ അത് ലങ് കാന്‍സറിന്റെ ലക്ഷണമാകാം. ഈ അവസ്ഥയ്ക്ക് റ്യുെിലമ എന്നാണ് പേര്. ട്യൂമര്‍ വളര്‍ന്നു വലുതാകുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ലങ് കാന്‍സര്‍ എല്ലുകളിലേക്ക് വ്യാപിച്ചാല്‍ പുറംവേദന ഉണ്ടാകാം. മിക്കപ്പോഴും എല്ലുകളുടെയും പേശികളുടെയും വേദന തിരിച്ചറിയാന്‍ പ്രയാസമാകും. എല്ലുകളുടെ വേദന രാത്രിയില്‍ കൂടും.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുന്നത് ലങ് കാന്‍സറിന്റെയോ മറ്റേതെങ്കിലും കാന്‍സറുകളുടെയോ ലക്ഷണമാകാം. കാന്‍സര്‍ കോശങ്ങളുടെ സാന്നിധ്യം മൂലം പെട്ടെന്ന് ഭാരം കുറയും. വെയ്റ്റ് ലോസ് ഡയറ്റ് പിന്തുടരാതെതന്നെ ഒരു മാസം കൊണ്ട് 5 കിലോവരെ കുറഞ്ഞാല്‍ അത് അനാരോഗ്യത്തിന്റെ ലക്ഷണമാകാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക