Image

ഗസാല ഹഷ്മി- വെര്‍ജീനിയ സെനറ്റിലെ ആദ്യ മുസ്ലീം പ്രതിനിധി

പി പി ചെറിയാന്‍ Published on 12 November, 2019
ഗസാല ഹഷ്മി- വെര്‍ജീനിയ സെനറ്റിലെ ആദ്യ മുസ്ലീം പ്രതിനിധി
വെര്‍ജിനിയ: വെര്‍ജീനിയ സെനറ്റില്‍ ചരിത്രത്തിലാദ്യമായി മുസ്ലീം വനിത പ്രതിനിധി. വെര്‍ജീനിയ ഡിസ്ട്രിക്റ്റ് പത്തില്‍ നിന്നാണ് കഴിഞ്ഞവാരം നടന്ന തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ഗ്ലെന്‍ സ്റ്റാര്‍ട്ട്‌വെന്റിനെ വന്‍ ഭൂരിപക്ഷത്തോടെയാണ് ഹഷ്മി പരാജയപ്പെടുത്തിയത്.

കമ്മ്യൂണിറ്റി കോളേജ് പ്രൊഫസറായിരുന്ന ഗസാല ഹഷ്മി ആദ്യമായാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇരുപത് വര്‍ഷത്തോളം റിച്ച്‌മോണ്ട് റയ്‌നോള്‍ഡ് കമ്മ്യൂണി കോളേജില്‍ ലിറ്റ്‌റേച്ചര്‍ പ്രൊഫസറായിരുന്ന പിഷ്മി.

വെര്‍ജീനിയ തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാനായില്ല.

ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗസാല 1964 ല്‍ ഹൈദരബാദില്‍ സിയാ ഹഷ്മി, തന്‍വീര്‍ ഹഷ്മി എന്നിവരുടെ മകളായിട്ടാണ് ജനിച്ചത്. അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റായിരുന്ന ഗസാലയുടെ പിതാവ്.

ഹഷ്മി ജോര്‍ജിയ സതേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയും, അറ്റ്‌ലാന്റാ, എംറോയ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ഇവര്‍ക്ക് നാല് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കളോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയത്.

ഇത് എന്റെ വിജയമല്ല. നിങ്ങളുടെ എല്ലാവരുടേയും വിജയമാണ്. വെര്‍ജീനിയായുടെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ തുടര്‍ന്നും നിങ്ങളുടെ സഹകരണം ആവശ്യമാണ്. വിജയിച്ചതിന് ശേഷം പിഷ്മി ട്വിറ്ററില്‍ കുറിച്ചു.
ഗസാല ഹഷ്മി- വെര്‍ജീനിയ സെനറ്റിലെ ആദ്യ മുസ്ലീം പ്രതിനിധി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക