Image

പഴുതുകളുണ്ടാക്കി പ്രതികളെ രക്ഷപ്പെടുത്തുന്നവര്‍ പിടിക്കപ്പെടാതെ പോകുന്ന ദൈവത്തിന്റെ സ്വന്തം നാട് (ബ്‌ളസന്‍ ഹൂസ്റ്റന്‍)

ബ്‌ളസന്‍ ഹൂസ്റ്റന്‍ Published on 16 November, 2019
പഴുതുകളുണ്ടാക്കി പ്രതികളെ രക്ഷപ്പെടുത്തുന്നവര്‍ പിടിക്കപ്പെടാതെ പോകുന്ന ദൈവത്തിന്റെ സ്വന്തം നാട് (ബ്‌ളസന്‍ ഹൂസ്റ്റന്‍)
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുടുംബത്തിലെ ഏഴ് പേരെ സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയത് കണ്ടുപിടിക്കാന്‍ കേരളാ പോലീസിന് ദിവസങ്ങള്‍ മാത്രമെ എടുത്തുള്ളു. തെളിവുകള്‍ ഇല്ലാത്ത രീതിയില്‍ കൊലപ്പെടുത്തിയിട്ടും ശാസ്ത്രീയപരമായിട്ടും വിദഗ്ദ്ധ ചോദ്യം ചെയ്യലിലും പ്രതിയെ പിടിക്കാനുള്ള തെളിവുകള്‍ കണ്ടെത്തി പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേരളാ പോലീസിനു കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ അതിനൂതന കുറ്റാന്വേഷണ സംവിധാനങ്ങളോ സാങ്കേതിക വിദ്യകളോ ഒന്നും തന്നെ ഇല്ലാതായിട്ടു കൂടി ആ കേസിന് തുമ്പുണ്ടാക്കാന്‍ കേരളാ പോലീസിനു കഴിഞ്ഞെങ്കില്‍ ആ കഴിവിനെ അംഗീകരിക്കുക തന്നെ വേണം. വളരെയേറെ പരിമിതികള്‍ക്കും പരിവട്ടങ്ങള്‍ക്കുമിടയില്‍ നിന്നു കൊണ്ട് കുറ്റം തെളിയിക്കാന്‍ കേരളാ പോലീസിനു കഴിയുന്നെങ്കില്‍ അതുപോലെ തന്നെ എത്ര തെളിവുകള്‍ മുന്നിലു ണ്ടെ ങ്കിലും ആ പ്രതിക്ക് വി ലങ്ങു വയ്ക്കാതെ അയാളെ രക്ഷിക്കാനും കേരളാ പോലീ സിനു കഴിയും കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ ഭരണവര്‍ഗ്ഗത്തി ന്റെ കൂച്ചുവിലങ്ങ് ഉണ്ടാകുക യോ പ്രതിപട്ടികയിലുള്ളവരു ടെ കീശയിലെ കാശില്‍ മയങ്ങിപ്പോകുകയോ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വാദിയെ പ്രതിയാക്കാനും ദൃ ക്‌സാക്ഷികളുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ തെളിവില്ലാതാക്കാനും കഴിയും. 

പിടിക്കാനുള്ള തെളിവുകള്‍ കണ്ടെത്തി പ്രതിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കേരളാ പോലീസിനു കഴിഞ്ഞു. പാശ്ചാത്യ രാജ്യങ്ങളിലെ അതിനൂതന കുറ്റാന്വേഷണ സംവിധാനങ്ങളോ സാങ്കേതിക വിദ്യകളോ ഒന്നും തന്നെ ഇല്ലാതായിട്ടു കൂടി ആ കേസിന് തുമ്പുണ്ടാക്കാന്‍ കേരളാ പോലീസിനു കഴിഞ്ഞെങ്കില്‍ ആ കഴിവിനെ അംഗീകരിക്കുക തന്നെ വേണം. വളരെയേറെ പരിമിതികള്‍ക്കും പരിവട്ടങ്ങള്‍ക്കുമിടയില്‍ നിന്നു കൊണ്ട് കുറ്റം തെളിയിക്കാന്‍ കേരളാ പോലീസിനു കഴിയുന്നെങ്കില്‍ അതുപോലെ തന്നെ എത്ര തെളിവുകള്‍ മുന്നിലു ണ്ടെ ങ്കിലും ആ പ്രതിക്ക് വി ലങ്ങു വയ്ക്കാതെ അയാളെ രക്ഷിക്കാനും കേരളാ പോലീ സിനു കഴിയും കഴിഞ്ഞിട്ടുമുണ്ട്. രാഷ്ട്രീയ ഭരണവര്‍ഗ്ഗത്തി ന്റെ കൂച്ചുവിലങ്ങ് ഉണ്ടാകുക യോ പ്രതിപട്ടികയിലുള്ളവരു ടെ കീശയിലെ കാശില്‍ മയങ്ങിപ്പോകുകയോ ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വാദിയെ പ്രതിയാക്കാനും ദൃ ക്‌സാക്ഷികളുണ്ടെങ്കിലും പ്രതികള്‍ക്കെതിരെ തെളിവില്ലാതാക്കാനും കഴിയും. 

തെളിവുകള്‍ ലഭിച്ചില്ലെങ്കില്‍ കൂടി അതിന്റെ സത്യാവസ്ഥ കണ്ടെത്തേണ്ട ഉത്തരവാദിത്വം പോലീസിനാണ്. അഡ്മിനിസ്‌ട്രേറ്റീവ് ജുഡീഷ്യറിയുടെ അനുവാദത്തോടുകൂടി പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപ ടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഉത്തരവാദിത്വം പ്രാദേശീക പോലീസ് വിഭാഗത്തിനാണ്. 

പോസ്റ്റുമോര്‍ട്ടത്തില്‍ കൂടി കണ്ടെത്തിക്കഴിഞ്ഞാല്‍ അതി ന്റെ പിന്നിലെ കാരണവും കാരണക്കാരേയും കണ്ടെത്തേണ്ട ചുമതല അന്വേഷണ ഉദ്യോഗ സ്ഥര്‍ക്കാണ്. പാശ്ചാത്യ രാജ്യ ങ്ങളില്‍ അതിനു പ്രത്യേക വി ഭാഗമുണ്ടെങ്കിലും നമ്മുടെ കേരളത്തില്‍ പ്രാരംഭ അന്വേഷണവും മറ്റും പ്രാദേശിക പോലീ സിനാണ്. 

കേസുകള്‍ അട്ടിമറി ക്കപ്പെടുന്നതും കേസുകള്‍ക്ക് തെളിവുണ്ടാകുന്നതും എല്ലാം ആദ്യം നടക്കുന്നത് പ്രാദേശിക പോലീസിന്റെ അന്വേഷണത്തിലാണ്. കേസിന് തുമ്പുണ്ടാകുന്നതും തുമ്പുണ്ടാക്കുന്നതും അവിടെയാണ്. അത് ആ അ ന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനെ ആശ്രയിച്ചിരിക്കും. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവരുടെ മനോഭാവവും സ്വഭാവ രീതിയു മനുസരിച്ചായിരിക്കും. അഴിമതിയും ധനമോഹിയുമായ ഉ ദ്യോഗസ്ഥനാണെങ്കില്‍ രാഷ്ട്രീയക്കാര്‍ക്ക് പ്രിയപ്പെട്ടവനും ഭരണചക്രം തിരിക്കുന്നവരുടെ ഇംഗിതത്തിനു വഴങ്ങി പ്രവര്‍ ത്തിക്കുന്ന ഉദ്യോഗസ്ഥനുമാ ണെങ്കില്‍ കേസ് ഏത് രീതിയിലും അട്ടിമറിക്കപ്പെടാം. കൊലപാതകത്തെ കൈയ്യബദ്ധമായോ അസ്വാഭാവിക മരണത്തെ സ്വാഭാവിക മരണമായോ ഒക്കെ മാറ്റാന്‍ ആ ഉദ്യോഗസ്ഥനു കഴിയും. അദ്ദേഹം അതിനു തക്കതായ തെളിവുകളുമാ യി കേസില്‍ അന്വേഷണം നട ത്തുകയും കേസിനെ അട്ടിമറി ക്കപ്പെടുകയും ചെയ്യാന്‍ കഴിയും. എന്നാല്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ അന്വേഷ ണം നടത്തുന്ന ഉദ്യോഗസ്ഥനാ ണെങ്കില്‍ ആ അന്വേഷണത്തില്‍ നീതി പ്രതീക്ഷിക്കാം. എന്നാല്‍ പ്രതി ശക്തനും ഭരണ മുന്നണിയില്‍ സ്വാധീനമുള്ളവ നുമാണെങ്കിലും കേസ് അട്ടിമ റിക്കും. ആദര്‍ശ ധീരനായ സ ത്യസന്ധനായ അന്വേഷണ ഉദ്യോഗസ്ഥനെ കേസ്സന്വേഷണത്തിന്റെ ചുമതലയില്‍ നിന്ന് മാറ്റുകയോ സ്ഥലം മാറ്റപ്പെടുകയോ ചെയ്താല്‍ മതിയാകും. ഇനിയും കേസ് വിവാദമായാല്‍ അത് ക്രൈംബ്രാഞ്ചിന് കൈമാ റുകയെന്നതാണ് മറ്റൊരു രീതിയെങ്കില്‍ അതിലും അട്ടിമറികള്‍ക്ക് ഏറെ സാദ്ധ്യതയുണ്ട്. 

ഏത് അന്വേഷണ ത്തെയും അട്ടിമറിക്കാന്‍ ഭരണ ത്തിലിരിക്കുന്നവര്‍ക്കും അവര്‍ ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും കഴിയുമെന്ന തിന്റെ തെളിവാണ് തെളിവുകള്‍ ഏറെയുണ്ടായിട്ടും വാളയാറിലെ പ്രതികളെ രക്ഷപ്പെടു ത്താന്‍ പഴുതുകളൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥരുടെ അന്വേഷണ രീതി. അവര്‍ അ തിനായി കണ്ടെത്തിയ പഴുതു കളാണെങ്കില്‍ ഏറെ വിചിത്ര മായതുമാണ്. കുട്ടിത്തം മാറാത്ത പ്രായത്തില്‍ സ്വന്തം ഇഷ് ടപ്രകാരം ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടുയെന്നതാണ് അവരുടെ കണ്ടെത്തലെങ്കില്‍ കേരളത്തില്‍ ഏതന്വേഷണത്തേയും  അട്ടിമറിക്കാന്‍ കഴിയുന്ന ഉ ദ്യോഗസ്ഥരും ഉണ്ടെന്നു ചിന്തിക്കണം. അവരുടെ അന്വേഷണ റിപ്പോര്‍ട്ടി•േല്‍ യാതൊരു സം ശയവും നല്‍കാതെ അംഗീകരിച്ച നീതിപീഠത്തിന്റെ പ്രവര്‍ ത്തിയും ചിന്തിക്കേണ്ടതാണ്. 

നൂറ് ശതമാനം സാക്ഷരതയെന്നതില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലാണ് ഇത്ത രത്തിലൊരു അന്വേഷണ റി പ്പോര്‍ട്ടും അതില്‍ അതിശയ മോ അത്ഭുതമോ ഒന്നും തോന്നാത്ത രീതിയിലുള്ള വിധി പ്രഖ്യാപനവും വന്നതെങ്കില്‍ മലയാളിക്ക് ഉത്തരേന്ത്യയെ നോക്കി കരയാനോ പ്രതിഷേ ധിക്കാനോ ഉള്ള അവകാശമില്ല. നീതി നിഷേധവും നിയമ നിഷേധവും നടക്കുന്ന ഉത്തരന്ത്യേയില്‍ നോക്കി ആക്രോശം കൊള്ളുന്ന നാം സ്വന്തം മുറ്റ ത്ത് അതിലപ്പുറം നടക്കുന്നുണ്ട് എന്ന വസ്തുത കണ്ടില്ലെന്നു നടിക്കുന്നുയെന്നതിന്റെ തെളിവാണ് വാളയാര്‍. 

വാളയാറില്‍ പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടെങ്കില്‍ അതിനു കാരണക്കാര്‍ ആ കേസ് അ ന്വേഷണ ഉദ്യോഗസ്ഥരാണ്. കാരണം രക്ഷപ്പെടാനുള്ള പഴു തുകളെല്ലാം ഒരുക്കി കൊടു ത്തുകൊണ്ട് കേവലം ഒരു അറസ്റ്റ് എന്ന നാടകം അന്വേഷണ റിപ്പോര്‍ട്ടി•േല്‍ യാതൊരു സം ശയവും നല്‍കാതെ അംഗീകരിച്ച നീതിപീഠത്തിന്റെ പ്രവര്‍ ത്തിയും ചിന്തിക്കേണ്ടതാണ്. 

നൂറ് ശതമാനം സാക്ഷരതയെന്നതില്‍ ഊറ്റം കൊള്ളുന്ന കേരളത്തിലാണ് ഇത്ത രത്തിലൊരു അന്വേഷണ റി പ്പോര്‍ട്ടും അതില്‍ അതിശയ മോ അത്ഭുതമോ ഒന്നും തോന്നാത്ത രീതിയിലുള്ള വിധി പ്രഖ്യാപനവും വന്നതെങ്കില്‍ മലയാളിക്ക് ഉത്തരേന്ത്യയെ നോക്കി കരയാനോ പ്രതിഷേ ധിക്കാനോ ഉള്ള അവകാശമില്ല. നീതി നിഷേധവും നിയമ നിഷേധവും നടക്കുന്ന ഉത്തരന്ത്യേയില്‍ നോക്കി ആക്രോശം കൊള്ളുന്ന നാം സ്വന്തം മുറ്റ ത്ത് അതിലപ്പുറം നടക്കുന്നുണ്ട് എന്ന വസ്തുത കണ്ടില്ലെന്നു നടിക്കുന്നുയെന്നതിന്റെ തെളിവാണ് വാളയാര്‍. 

വാളയാറില്‍ പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ നിന്ന് രക്ഷപ്പെട്ടെങ്കില്‍ അതിനു കാരണക്കാര്‍ ആ കേസ് അ ന്വേഷണ ഉദ്യോഗസ്ഥരാണ്. കാരണം രക്ഷപ്പെടാനുള്ള പഴു തുകളെല്ലാം ഒരുക്കി കൊടു ത്തുകൊണ്ട് കേവലം ഒരു അറസ്റ്റ് എന്ന നാടകം ഉദ്യോഗസ്ഥര്‍ ക്കെതിരെ നടപടിയൊന്നും ഉ ണ്ടാകാറില്ല. അതുകൊണ്ടു ത ന്നെ ഇത് ആവര്‍ത്തിച്ചുകൊ ണ്ടേയിരിക്കും. 

കുറ്റം ചെയ്തവരെ പ്പോലെ തന്നെ ശിക്ഷാര്‍ഹരാ ണ് കുറ്റം ചെയ്തവരെ സംര ക്ഷിക്കുന്നവരും. എന്നാല്‍ ഇവ രിലൊന്നും പെടാത്തവരാണ് കുറ്റം ചെയ്തവര്‍ക്ക് പഴുതുക ള്‍ സൃഷ്ടിച്ച് അവരെ രക്ഷ പ്പെടുത്തുന്ന അന്വേഷണ ഉ ദ്യോഗസ്ഥര്‍. എന്നാല്‍ അവരെ ശിക്ഷിക്കാനോ അവര്‍ക്കെതി രെ നടപടിയെടുക്കാനോ കഴി യാറില്ല. കാരണം അതിനുള്ള തെളിവുകള്‍ ഇല്ലാത്ത രീതി യിലായിരിക്കും അവരുടെ പ്ര വര്‍ത്തികള്‍. അന്വേഷണത്തി ല്‍ വീഴ്ച വരുത്തുന്ന ഉദ്യോഗ സ്ഥരെ കണ്ടെത്തുകയും അവ ര്‍ക്കെതിരെ നടപടിയെടുക്കു കയും ചെയ്യാനുള്ള സംവിധാനം ഉണ്ടായാല്‍ അന്ന് തീരും ഇത്തരത്തിലുള്ള സംഭവങ്ങള്‍. 

പഴുതുകള്‍ എന്ന പിഴവുകള്‍ കണ്ടെത്തുന്നപ ക്ഷം അവര്‍ക്കെതിരെ നടപടി യെടുക്കാന്‍ ശക്തമായ സംവി ധാനം ഉണ്ടെന്നുള്ള ചിന്താഗ തി വന്നാല്‍ പോലും  ഇതിന് അറുതി വരുത്താന്‍ കഴിയും. കള്ളനെ പിടിച്ചാല്‍ മാത്രം പോരാ കള്ളനു പായ് വിരിച്ച വനെയും പിടിമുറുക്കുന്ന നിയ മവും നിയമ സംഹിതയും ഉ ണ്ടാകണം. ഏത് നിയമം കൊ ണ്ടുവന്നാലും അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും രക്ഷപ്പെടുത്താമെന്നും ചിന്തിക്കുന്ന നിയമ വിദഗ്ദ്ധരുണ്ടെങ്കില്‍ അതിനും പഴുതുകള്‍ കണ്ടെത്തുമെങ്കിലും ഒരു പരി ധിവരെ ഇത്തരം പിഴവുകളും ഉദ്യോഗസ്ഥരുടെ അനാസ്ഥ യും നിയന്ത്രിക്കാനും ഏറെ ക്കുറെ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കഴിയും. ആ ഭയം അവരിലു ണ്ടെങ്കില്‍ അത്തരം പ്രവര്‍ത്തി കള്‍ നിയന്ത്രിക്കാന്‍ കഴിയും. 

ഇനിയും മൂന്നാമ തൊരു കൂട്ടരാണ് സര്‍ക്കാര്‍ ശമ്പളവും വാങ്ങി ഇരയ്‌ക്കൊ പ്പമെന്ന പേരില്‍ പ്രതിക്കൊപ്പം നില്‍ക്കുന്ന പബ്ലിക് പൊസിക്യൂട്ടര്‍മാര്‍. പല കേസ്സുകളിലും പ്രൊസിക്യൂട്ടര്‍മാരും പ്രതികളുടെ അഭിഭാഷകരുമായി ഒത്തുകളി നടത്താറുണ്ടെങ്കി ലും അതും ആര്‍ക്കും കണ്ടു പിടിക്കാനോ നിയമത്തിനു പ്രതീക്ഷിക്കാം.  

Join WhatsApp News
Police must be indipendant 2019-11-16 11:56:02
 Kerala Police has smart intelligent personals. But the problem is the political / rich people's interference.
 same thing here too, if the law enforcement is left free many of the politicians would have been in Jail.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക