Image

മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനിയുടെ മരണം പാര്‍ലമെന്‍റില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

Published on 18 November, 2019
മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിനിയുടെ മരണം പാര്‍ലമെന്‍റില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

ന്യൂഡല്‍ഹി: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിയായിരുന്ന ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷം പാര്‍ലമെന്‍റില്‍ ആവശ്യപ്പെട്ടു. ഇന്നാരംഭിച്ച പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ എന്‍.കെ.പ്രേമചന്ദ്രന്‍, കനിമൊഴി എന്നിവരാണ് വിഷയം ലോക്സഭയില്‍ ഉന്നയിച്ചത്. മദ്രാസ് ഐഐടിയിലെ മൂന്ന് പ്രഫസര്‍മാര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും എഫ്‌ഐആര്‍ പോലുമിടാന്‍ പോലീസ് തയാറായിട്ടില്ലെന്ന് എംപിമാര്‍ ആരോപിച്ചു.


ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യുന്ന സംഭവം തുടര്‍ക്കഥയായിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ സിബിഐ പോലുള്ള ഏജന്‍സികളെക്കൊണ്ട് അന്വേഷണം നടത്തണമെന്നും പ്രേമചന്ദ്രനും കനിമൊഴിയും ആവശ്യപ്പെട്ടു. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികളുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി.

Join WhatsApp News
Indian 2019-11-18 22:02:55
മദ്രാസ് ഐ.ഐ.ടിയിലെ 98  ശതമാനം അധ്യാപകരും ബ്രാഹ്മണരാണ്. മറ്റുള്ളവരോട് അവർക്കു പുച്ഛം തോന്നുന്നത്തിൽ അതിശയിക്കണോ 
വിദ്യാധരൻ 2019-11-18 23:20:02
നിൻ കണ്ണ് ശരിയല്ലേൽ 
നീ കാണുന്നതൊക്കെയും
വക്രിച്ചിരിക്കും അത് നിൻ കുറ്റമത്രെ 
മുക്കുപണ്ടം കൊണ്ട് മാല പണിതിട്ട് 
തട്ടാനെ കുറ്റം പറഞ്ഞിടുന്നോ ?
ചത്തുപോയെന്നിട്ടും   വിടില്ലാ  കൊച്ചിനെ 
ആരെടാ നീ മനോരോഗിയാണോ ?
വക്രബുദ്ധി നീ വേഷം ഇറക്കേണ്ട 
ചത്തുപോയോരെ നീ വിട്ടിടുക .  
കൊഴിഞ്ഞുപോയാതാംമാ ചെറുപുഷ്പം ഒരു പക്ഷെ 
വക്രമീ ലോകത്തിൻ കാപട്യത്താൽ 
 
observer 2019-11-18 22:51:48
ആ കൊച്ചിന്റെ ഫോട്ടോയിലെല്ലാം ഒരു അസ്വാഭാവികത ഇല്ലേ? എപ്പോഴും മുഖം കോട്ടിപ്പിടിച്ചിരിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക