Image

പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ വെബ്‌സൈറ്റില്‍ മോശം പരാമര്‍ശം: എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍

Published on 11 May, 2012
പ്രധാനമന്ത്രിയുടെ ഓഫീസിനെതിരേ വെബ്‌സൈറ്റില്‍ മോശം പരാമര്‍ശം: എയര്‍ ഇന്ത്യ ജീവനക്കാര്‍ അറസ്റ്റില്‍
മുംബൈ: പ്രധാനമന്ത്രിയുടെ ഓഫീസിനും സുപ്രീംകോടതിക്കും ദേശീയ പതാകയ്ക്കുമെതിരേ സഭ്യമല്ലാത്ത രീതിയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ പരാമര്‍ശം നടത്തിയ രണ്ട് എയര്‍ ഇന്ത്യ ജീവനക്കാരെ അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യയുടെ ക്യാബിന്‍ ക്രൂ ജീവനക്കാരായ കെ.വി. ജനന്നാഥ് റാവു, മായങ്ക് ശര്‍മ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഈ മാസം 18 വരെ റിമാന്‍ഡ് ചെയ്തു. ക്യാബിന്‍ ക്രൂ അസോസിയേഷനിലെ ചേരിപ്പോരാണ് സംഭവത്തിന് കാരണം.

പ്രസിഡന്റ് പദത്തിനായുള്ള പോരില്‍ ഒരു വിഭാഗം ഫേസ്ബുക്കും ഓര്‍ക്കൂട്ടും പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വെബ്‌സൈറ്റുകളില്‍ മറുവിഭാഗത്തിനെതിരേ മോശം പരാമര്‍ശങ്ങള്‍ കുറിക്കുകയായിരുന്നു. മറുവിഭാഗം നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിനെയും സുപ്രീംകോടതിയെയും ദേശീയപതാകയെയും അവഹേളിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ശ്രദ്ധയില്‍പെട്ടത്. ഇവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക