Image

കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്ബില്‍ എം.എല്‍.എയ്ക്ക് പരിക്ക്

Published on 19 November, 2019
കെ.എസ്.യു മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്ബില്‍ എം.എല്‍.എയ്ക്ക് പരിക്ക്

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പ് വിവാദത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്.യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം.മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.


സംഘര്‍ഷത്തില്‍ ഷാഫി പറമ്ബില്‍ എം.എല്‍.എയ്ക്കും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിനും പരിക്കേറ്റു.സമരം സമാധാനപരമായി അവസാനിപ്പിക്കുന്നതിനാണ് താന്‍ പ്രതിഷേധ സ്ഥലത്തേക്ക് എത്തിയതെന്നും എന്നാല്‍ ഒരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച്‌ സമരം അവസാനിപ്പിക്കണമെന്നും ഷാഫി പറമ്ബില്‍ ആവശ്യപ്പെട്ടു.


വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം എം.ജി, കേരള സര്‍വകലാശാലകളിലെ മാര്‍ക്ക് തട്ടിപ്പുകളില്‍ സ്വതന്ത്ര അന്വേഷണം ഉള്‍പ്പടെ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്‌. മാര്‍ച്ച്‌ നടക്കുന്നതിനിടെ കേരള യൂണിവേഴ്സിറ്റി പരീക്ഷ തട്ടിപ്പ് ജില്ല ക്രൈം ബ്രാഞ്ചിന് വിട്ട് ഡി.ജി.പി ഉത്തരവിറക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക