Image

ചാക്കോ ജോര്‍ജ് കുട്ടിക്ക് യാത്രയപ്പു നല്‍കി

Published on 19 November, 2019
ചാക്കോ ജോര്‍ജ് കുട്ടിക്ക് യാത്രയപ്പു നല്‍കി

കുവൈത്ത് : കോസ് (കുടശനാട് ഓവര്‍സീസ് സൗഹൃദ സംഗമം) കുവൈറ്റ് ചാപ്റ്റര്‍ സ്ഥാപക അധ്യക്ഷനും മുഖ്യരക്ഷാധികാരിയുമായ ചാക്കോ ജോര്‍ജുകുട്ടിക്കും കുടുംബത്തിനും യാത്രയയപ്പു നല്‍കി.

വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന യാത്രയയപ്പു സമ്മേളനത്തില്‍ കുവൈറ്റ് ചാപ്റ്റര്‍ അധ്യക്ഷന്‍ സിനു മാത്യു അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ജോസ് ഒട്ടലില്‍, സെക്രട്ടറി അനൂപ്, ഡോ. ജേക്കബ് സാമുവല്‍, ജിജി ജോര്‍ജ്, മാത്യു വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. തുടര്‍ന്നു ജോര്‍ജ് കുട്ടിയും ഭാര്യ ആനി ജോര്‍ജും മറുപടി പ്രസംഗം നടത്തി.സംഘടനയുടെ ഉപഹാരം അധ്യക്ഷന്‍ ജോര്‍ജുകുട്ടിക്കും കുടുംബത്തിനും കൈമാറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക