Image

ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

Published on 19 November, 2019
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം

ന്യുഡല്‍ഹി: ഡല്‍ഹിയിലും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹിയിലും ലഖ്‌നൗവിലും മറ്റ് ചില ഉത്തരേന്ത്യന്‍ നഗരങ്ങളിലും ഭൂചലനമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ചൊവ്വാഴ്ച വൈകുന്നേരം ഏഴരയോടൊയാണ് ഉണ്ടായത്. നേപ്പാളാണ് പ്രഭവ കേന്ദ്രമെന്നാണ് പ്രാഥമിക നിഗമനം

നേപ്പാളിലെ ദൈലേഖ് ജില്ലയില്‍ നിന്ന വടക്ക് പടിഞ്ഞാണ് 87 കിലോമീറ്റര്‍ മാറിയുള്ള സ്ഥലമാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് സ്വകാര്യ ഏജന്‍സിയായ ഇ.എം.എസ്.സി ട്വീറ്റ് ചെയ്തു. അപ്രതീക്ഷിതമായി എത്തിയ ഭൂചലനം ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ജനങ്ങളെ പരിഭ്രാന്തരാക്കി. ലഖ്‌നൗവില്‍ അടക്കം പലയിടത്തും പരിഭ്രാന്തരായ ജനങ്ങള്‍ വീട് വിട്ട് പുറത്തേക്ക് ഓടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക