Image

കൊട്ടാരക്കരോത്സവം 2020 കാരുണ്യ ഭവനം

Published on 20 November, 2019
കൊട്ടാരക്കരോത്സവം 2020 കാരുണ്യ ഭവനം


കുവൈത്ത് സിറ്റി : കുവൈത്ത് കൊട്ടാരക്കര പ്രവാസി സമാജത്തിന്റെ നേതൃത്വത്തില്‍ 'കൊട്ടാരക്കരോത്സവം 2020 കാരുണ്യ ഭവനം ' പരിപാടി സംഘടിപ്പിക്കുന്നു.

2020 ഫെബ്രുവരി 14ന് അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന മെഗാപ്രോഗ്രാമിന്റെ ഫ്‌ളെയര്‍ , റാഫിള്‍ കൂപ്പണ്‍ എന്നിവയുടെ പ്രകാശനം പ്രശസ്ത കോമഡി താരം സുബി സുരേഷ് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ വിശ്വനാഥ് എന്നിവര്‍ ചേര്‍ന്നു നിര്‍വ്വഹിച്ചു.

അബാസിയ ഇന്റര്‍ ഗ്രേറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചലച്ചിത്രതാരം രമേശ് പിഷാരടി മുഖ്യാതിഥിയായി എത്തുന്ന പരിപാടിയില്‍ പിന്നണി ഗായിക ലേഖ അജയ്, ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ഗായകന്‍ സുധീഷ് ,എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും. ഏഷ്യാനെറ്റ് റിയാലിറ്റി ഷോ 'സ്‌മൈല്‍ പ്ലീസ് ജേതാവ് ശിവ മുരളി, ഏഷ്യാനെറ്റ് കോമഡി എക്‌സ്പ്രസ് ജേതാവ് രഞ്ജിഷ് കല്ല്മാം, കോമഡി സ്റ്റാര്‍ ടീം റബ്ബജിത്ത് രസിക എന്നുവരുടെ നേതൃത്വത്തിലുള്ള കോമഡി ഷോയും അരങ്ങേറുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ ഷംന അല്‍ അമീന്‍ അറിയിച്ചു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി കൊണ്ട് കൊട്ടാരക്കര പ്രദേശങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിന് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജനറല്‍ സെക്രട്ടറി അലക്‌സാണ്ടര്‍ മാത്യു അറിയിച്ചു.

പ്രസിഡന്റ് രതീഷ് രവി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി ജിബി കെ. ജോണ്‍ ,വൈസ് പ്രസിഡന്റ് റെജിമോന്‍ ജോര്‍ജ് , ട്രഷര്‍ സന്തോഷ് കളപ്പില, ജോയിന്‍ സെക്രട്ടറി അല്‍ അമീന്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനീഷ്, അരുണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക