മെല്‍ബണ്‍: സെന്റ് അല്‍ഫോന്‍സ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഇടവക ദിനവും മതബോധന വാര്‍ഷികവും നവംബര്‍ 23 (ശനി) എപ്പിംഗ് മെമ്മോറിയല്‍ ഹാളില്‍ ആഘോഷിക്കുന്നു. വൈകുന്നേരം 4 ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു 5 മുതല്‍ ഇടവകയിലെ മതബോധന വിദ്യാര്‍ഥികളുടെയും കുടുംബയൂണീറ്റുകളുടെയും നേതൃത്വത്തില്‍ കലാപരിപാടികളും നടക്കും.
വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കും പഠനത്തില്‍ മികച്ച നിലവാരം പുലര്‍ത്തിയ മതബോധന വിദ്യാര്‍ഥികള്‍ക്കും സമ്മാനങ്ങളും വിതരണം ചെയ്യും. കത്തീഡ്രല്‍ ഇടവകയുടെ അടുത്ത വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനം രൂപത ചാന്‍സിലറും കത്തീഡ്രല്‍ വികാരിയുമായ ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍ നിര്‍വഹിക്കും. സ്നേഹ വിരുന്നോടെ ഇടവക ദിനാഘോഷങ്ങള്‍ സമാപിക്കും.
ഐഎച്ച്എന്‍എ, എനര്‍ജി ഇന്‍ഡിപെന്‍ഡന്‍സ് ഗ്രൂപ്പ്, കട്ടൂംബ ഫുഡ്സ് എന്നിവരാണ് ഇടവക ദിനത്തിന്റെ ഗോള്‍ഡ് സ്പോണ്‍സര്‍മാര്‍. വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കല്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്റോ തോമസ്, കണ്‍വീനര്‍ ബോപ്പിന് ജോണ്‍ എന്നിവ ടെയും പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു.
റിപ്പോര്‍ട്ട്: പോള്‍ സെബാസ്റ്റ്യന്‍