Image

കുവൈത്തില്‍ ഡിസ്‌കവര്‍ അമേരിക്ക ഫെസ്റ്റിവലിനു തുടക്കം

Published on 21 November, 2019
കുവൈത്തില്‍ ഡിസ്‌കവര്‍ അമേരിക്ക ഫെസ്റ്റിവലിനു തുടക്കം


കുവൈത്ത് സിറ്റി : കുവൈത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ ഡിസ്‌കവര്‍ അമേരിക്ക ഫെസ്റ്റിവലിനു തുടക്കം കുറിച്ചു. അല്‍ ഖുറൈന്‍ ശാഖയില്‍ നടന്ന ചടങ്ങിനു കുവൈത്തിലെ യുഎസ് എംബസി ചാര്‍ജ് ഡി അഫ്ഫയേര്‍സ് ലാറി എല്‍ മമ്മട്ട് ഉദ്ഘാടനം ചെയ്തു. കുവൈത്തിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജ്‌മെന്റ് പ്രതിനിധികളും ഉപഭോക്താക്കളും ചടങ്ങില്‍ സംബന്ധിച്ചു.

ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ കൂടി 3500 ഓളം അമേരിക്കന്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ട് . അമേരിക്കന്‍ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടുന്ന വൈവിധ്യമാര്‍ന്ന ഗാനങ്ങളും നൃത്തങ്ങളും ചടങ്ങിന്റെ ഭാഗമായി അരങ്ങേറി.

കുവൈത്തിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ശാഖകളിലും നവംബര്‍ 20 മുതല്‍ 26 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ അമേരിക്കയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള ഭക്ഷണവും മറ്റു ഉത്പന്നങ്ങളും പ്രത്യേക വിലയ്ക്ക് പ്രദര്‍ശിപ്പിക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക