Image

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷണത്തിന് വിടണം: കെ.സി. വേണുഗോപാല്‍

Published on 11 May, 2012
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷണത്തിന് വിടണം: കെ.സി. വേണുഗോപാല്‍
വടകര: കണ്ണൂര്‍ ജില്ലയില്‍ കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങള്‍ സിബിഐ അന്വേഷണത്തിന് വിടണമെന്ന് കേന്ദ്ര ഊര്‍ജസഹമന്ത്രി കെ.സി. വേണുഗോപാല്‍ ആവശ്യപ്പെട്ടു. വടകരയില്‍ കൊല്ലപ്പെട്ട റെവല്യൂഷണറി മാര്‍ക്സിസ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ കൊലപാതകങ്ങള്‍ മുന്നണികള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പില്‍ അവസാനിപ്പിക്കുന്നുവെന്ന ജനങ്ങളുടെ ആശങ്കയില്‍ വാസ്തവമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ടി.പി. ചന്ദ്രശേഖരന്‍ കൊലപാതകക്കേസില്‍ അത്തരം ഒത്തുതീര്‍പ്പുകള്‍ ഉണ്ടാകില്ല. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഗൂഢാലോചനയില്‍ പങ്കാളിയായവരെയും പുറത്തുകൊണ്ടുവരും. കൊലപാതകത്തിന് പിന്നില്‍ സിപിഎം ആണെന്ന് ഇപ്പോള്‍ താന്‍ പറയുന്നില്ല. എന്നാല്‍ ചന്ദ്രശേഖരന്‍ വധത്തിലെ മുഴുവന്‍ പ്രതികളെയും പിടിച്ചുകഴിഞ്ഞാല്‍ കേരള രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക