Image

നെയ്യാറ്റിന്‍കര തിരുത്തല്‍ ശക്തിയായി മാറും: ഒ. രാജഗോപാല്‍

Published on 11 May, 2012
നെയ്യാറ്റിന്‍കര തിരുത്തല്‍ ശക്തിയായി മാറും: ഒ. രാജഗോപാല്‍
നെയ്യാറ്റിന്‍കര: കേരള രാഷ്ട്രീയത്തില്‍ നെയ്യാറ്റിന്‍കര തിരുത്തല്‍ ശക്തിയായി മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍. കടുംകുളത്ത് സംഘടിപ്പിച്ച കുടുംബയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നെല്ലിക്കോണം, കടകുളം, നെയ്യാറ്റിന്‍കര ടൌണ്‍ എന്നിവിടങ്ങളിലെ കുടുംബയോഗങ്ങളിലും രാജഗോപാല്‍ ഇന്നലെ പങ്കെടുത്തു. ബൂത്ത് സമ്മേളനങ്ങളില്‍ ബിജെപി നേതാക്കളായ അഡ്വ. ജെ.ആര്‍. പത്മകുമാര്‍, പി.കെ.കൃഷ്ണദാസ്, പി.രാഘവന്‍, പി.എസ്. ശ്രീധരന്‍പിള്ള, ജോര്‍ജ് കുര്യന്‍, കെ.എസ്. രാജന്‍, എ.എന്‍. രാധാകൃഷ്ണന്‍, കരമന ജയന്‍, അഡ്വ. എസ്. സുരേഷ്, വെങ്ങാനൂര്‍ സതീഷ്, ചിത്രാലയം രാധാകൃഷ്ണന്‍, എം.റ്റി. രമേഷ് എന്നിവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക