Image

കൊടി സുനി ഇരിട്ടിയില്‍ എത്തിയതിനെക്കുറിച്ച് അന്വേഷണം

Published on 11 May, 2012
കൊടി സുനി ഇരിട്ടിയില്‍ എത്തിയതിനെക്കുറിച്ച് അന്വേഷണം
ഇരിട്ടി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രധാന പ്രതിയായ കൊടി സുനിയും സംഘവും ഇരിട്ടിയിലെത്തിയതിനെക്കുറിച്ചു പോലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ മാസം 27 നു മുണ്ടയാംപറമ്പ് ക്ഷേത്രോത്സവത്തിനാണ് ഇവര്‍ എത്തിയതെന്നാണു പ്രാഥമിക വിവരം. സംഘാംഗങ്ങളെക്കുറിച്ചും ഇവര്‍ സഞ്ചരിച്ച വാഹനത്തെകുറിച്ചുമാണ് അന്വേഷണം നടത്തുന്നത്. ചന്ദ്രശേഖരന്റെ കൊലയ്ക്കു രണ്ടാഴ്ചമുമ്പ് സംഘം ഇന്നോവ കാര്‍ വാടകയ്ക്കെടുത്തിരുന്നതിനാല്‍ ഈ വാഹനത്തില്‍ തന്നെയായിരിക്കും ഇരിട്ടിയിലെത്തിയതെന്നും കരുതുന്നു. ചന്ദ്രശേഖരന്‍ വധക്കേസില്‍ ഇപ്പോള്‍ കസ്റഡിയിലുള്ള ചിലരാണു മുണ്ടയാംപറമ്പില്‍ പോയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെളിപ്പെടുത്തിയതെന്നും അറിയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക