Image

ബഹ്റിനിലേക്കുള്ള സൈനിക സാധനങ്ങളുടെ കയറ്റുമതി യുഎസ് ഭാഗീകമായി പുനരാരംഭിച്ചു

Published on 11 May, 2012
ബഹ്റിനിലേക്കുള്ള സൈനിക സാധനങ്ങളുടെ കയറ്റുമതി യുഎസ് ഭാഗീകമായി പുനരാരംഭിച്ചു
വാഷിംഗ്ടണ്‍: ബഹ്റിനിലേക്കുള്ള സൈനിക സാധനങ്ങളുടെ കയറ്റുമതി യുഎസ് ഭാഗീകമായി പുനരാരംഭിച്ചു. ഭരണകൂടത്തിനെതിരായ പ്രതിഷേധവും പ്രതിഷേധക്കാരെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങളുടെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷമാണ് ബഹ്റിനിലേക്കുള്ള സൈനിക ഉല്‍പന്നങ്ങളുടെ കയറ്റുമതി യുഎസ് നിര്‍ത്തിവെച്ചത്. എന്നാല്‍ ജനക്കൂട്ടത്തിനെതിരേ പ്രയോഗിക്കാവുന്ന തരത്തിലുള്ള സാധനങ്ങള്‍ കയറ്റുമതി ചെയ്യുന്നില്ലെന്ന് യുഎസ് വിദേശകാര്യ വക്താവ് വിക്ടോറിയ നൂലാന്‍ഡ് പറഞ്ഞു. ടിയര്‍ ഗ്യാസും ഗ്രനേഡുകളും ഉള്‍പ്പെടെയുള്ളവ കയറ്റുമതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി പകുതിയോടെയാണ് ബഹ്റിനില്‍ ഭരണകൂടത്തിനെതിരെ പ്രത്യക്ഷമായ പ്രതിഷേധം തുടങ്ങിയത്. ബഹ്റിന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖാലിഫ രാജകുമാരന്‍ കഴിഞ്ഞ ദിവസം യുഎസ് സന്ദര്‍ശിച്ചിരുന്നു. യുഎസ് വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ളിന്റണുമായും അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സൈനിക സാധനങ്ങളുടെ കയറ്റുമതി ഭാഗീകമായി പുനരാരംഭിക്കാന്‍ യുഎസ് തീരുമാനിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക