Image

കറുത്ത സുന്ദരി (കവിത: ലക്ഷ്മി എസ് നായര്‍, കൊല്ലം)

Published on 24 November, 2019
കറുത്ത സുന്ദരി (കവിത: ലക്ഷ്മി എസ് നായര്‍, കൊല്ലം)
ഞാന്‍പിറന്നനാള്‍ മുതല്‍
എന്റെപാതിയായ് തോഴിയായ്
കൂടെനടന്നപ്രിയസഖി
കറുത്തസുന്ദരി,എന്‍നിഴല്‍
ജീവിതവഴികളില്‍ ഞാനേകിയ
കാലടയാളങ്ങളില്‍ എന്‍രൂപത്തില്‍
ഭാവത്തില്‍ ചിന്താ നിഗൂഢതകളില്‍
ജന്മമെടുത്തവള്‍ നീമാത്രം പ്രിയേ
കാലമെനിക്കേകിയ പ്രണയത്തില്‍
അനുഭൂതിയില്‍നീയും ചേര്‍ന്നിരുന്നു
ഒടുവിലാപ്രണയം നിലച്ചപ്പോള്‍
ഇരുട്ടില്‍പലനാള്‍ ഒറ്റക്കായപ്പോഴും
കൂടെകരഞ്ഞവള്‍ നീമാത്രം
യാമങ്ങള്‍ ഏറെ കടന്നുപോയിരുന്നു
ഒടുവിലൊരുകര്‍ക്കിടകമാസ രാത്രിയില്‍
എന്‍ ജീവന്‍ദേഹം പറിച്ച് അകന്നുപോയപ്പോഴും
നീഒപ്പമുണ്ടായിരുന്നു ചിതയില്‍ ഞാന്‍ ഏരിയുംവരേക്കും


Join WhatsApp News
Sudhir Panikkaveetil 2019-11-24 13:30:52
നിഴലിനെപ്പറ്റിയാണെന്നു ശ്രദ്ധിച്ചു വായിക്കുന്നവർക്ക് 
അവസാനമെത്തുമ്പോൾ മനസ്സിലാകും. അതുകൊണ്ട് 
"കൂടെനടന്നപ്രിയസഖി
കറുത്തസുന്ദരി,എന്‍നിഴല്‍" എന്ന വരിയിലെ 
എൻ നിഴൽ എന്ന് ഒഴിവാക്കി ഒരു ഭവാർത്ത 
പ്രയോഗം ചെയ്‌താൽ മതിയായിരുന്നു.  വെളിച്ചമുണ്ടെങ്കിലേ 
നിഴൽ ഉള്ളു. മരണം ഇരുട്ടാണ്. അവിടെ നിഴൽ ഉണ്ടാകില്ലല്ലോ. 
ചിത വരെ ഒപ്പമുണ്ടായിരുന്നു എന്ന് പറഞ്ഞുകൊണ്ട് 
അവസാനിപ്പിച്ച ഒരു കൊച്ചു കവിത. കമിതാക്കളുടെ 
പ്രണയ നിഴലുകളിലെ ഇരട്ടത്വം നിഴലുകൾക്കും
ഇഷ്ടമാണ്, ഒറ്റയാകുമ്പോൾ നിഴലും ആളിനൊപ്പം 
കരഞ്ഞുവെന്നൊക്കെ ആലങ്കാരികമായി പറഞ്ഞെങ്കിലും 
കവിതയിൽ മുഴുനീളം ആ ടെമ്പോ നിലനിർത്താൻ 
ശ്രമിച്ചോ?
Lekshmy Nair 2019-11-24 20:57:58
ഒരു ഗുരുവിന്റെ സ്ഥാനത്ത് നിന്ന് എന്റെ ഈ ചെറിയ കവിതയിലെ തെറ്റ് കുറ്റങ്ങൾ പറഞ്ഞു തന്ന ശ്രീ സുധീർ പണിക്കവീട്ടിൽ സാറിന് നമസ്കാരം....
വിദ്യാധരൻ 2019-11-24 21:23:50
നിഴലിനെ ഭയപ്പെട്ടിട്ടെന്തു കാര്യം? 
അഴൽപോലതു നമ്മെ പിന്തുടരും
തിരിഞ്ഞു  നിഴലിൻ മുഖത്തു നോക്കി
തെറി പത്തു നീ പറഞ്ഞിടുകിൽ 
ജീവിനും കൊണ്ടു നിഴൽ ഓടും നൂനം 
ഭാവി അതോടെ നിനക്ക് ഭദ്രമാകും 
ഭയമൊരു നിഴലാണ് ജീവിതത്തിൽ 
നയംകൊണ്ടത് മാറ്റുവാനാവതല്ല 
ഏറ്റുമുട്ടൽ നിഴലുമായനിവാര്യമത്രെ 
തോറ്റോടും നിഴലൊടുവിൽ തീർച്ചയായും 


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക