Image

നെയ്യാറില്‍ മണലൂറ്റിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

Published on 12 May, 2012
നെയ്യാറില്‍ മണലൂറ്റിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു
നെയ്യാറ്റിന്‍കര: നെയ്യാറില്‍ മണലൂറ്റിനിടെ മണ്ണിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കീഴാറൂര്‍ സ്വദേശി വിത്സണ്‍ (30)ആണ് മരിച്ചത്. വഴുതൂരിന് സമീപത്തെ കടവില്‍ രാവിലെ എട്ടോടെയായിരുന്നു സംഭവം. മണലെടുത്ത കുഴിയിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്നാണ് അപകടമുണ്ടായത്. വിത്സണ്‍ മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. മൂന്നുമണിക്കുറോളം ഫയര്‍ഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്െടത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക