സാന്ത്വനങ്ങള്‍ (കവിത : രാജന്‍ കിണറ്റിങ്കര)
SAHITHYAM
25-Nov-2019
രാജന്‍ കിണറ്റിങ്കര
SAHITHYAM
25-Nov-2019
രാജന്‍ കിണറ്റിങ്കര

ഊതി ഊതി
കുടിക്കുമ്പോള്‍
ചായ ചോദിച്ചു
എന്തിനാണീ സ്‌നേഹം?
നിന്നെ
ഒരു പാട് പൊള്ളിച്ചില്ലേ?
അഴിച്ചിടുമ്പോള്‍
ചെരുപ്പ് ചോദിച്ചു
എന്താണ്
ഞാന്‍ പുറത്ത്?
ഒരുപാട് നടന്ന്
തളര്‍ന്നതല്ലേ നീ?
ഉറങ്ങാന്‍ നേരം
കണ്ണുകള്‍ ചോദിച്ചു
എന്തിനാണെന്നെ
പൂട്ടുന്നത് ?
താഴില്ലാതെ പൂട്ടാന്‍
നിന്നെയല്ലേ പറ്റൂ.
കുളി കഴിഞ്ഞ്
മുടി ചോദിച്ചു
എന്തിനാണെന്നെ
തോര്‍ത്തിയുണക്കുന്നത് ?
തല മറന്ന്
എണ്ണ തേച്ച് പോയി ..
ഓര്‍മ്മകളില്‍ ഊളിയിടുമ്പോള്‍
മനസ്സ് ചോദിച്ചു
എന്തിനാണീ
നഷ്ടങ്ങള്‍ ചികയുന്നത് ?
അനുഭവിച്ച ലാഭങ്ങളുടെ
കണക്കെടുപ്പ്
നടത്തുകയല്ലേ ?
********
.jpg)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments