Image

സംസ്ഥാന തലത്തില്‍ പാര്‍ട്ടി നയത്തിന്റെ അവസാനവാക്ക് പിണറായി തന്നെ: ദക്ഷിണാമൂര്‍ത്തി

Published on 12 May, 2012
സംസ്ഥാന തലത്തില്‍ പാര്‍ട്ടി നയത്തിന്റെ അവസാനവാക്ക് പിണറായി തന്നെ: ദക്ഷിണാമൂര്‍ത്തി
തിരുവനന്തപുരം: സംസ്ഥാന തലത്തില്‍ പാര്‍ട്ടി നയത്തിന്റെ അവസാനവാക്ക് സംസ്ഥാന സെക്രട്ടറിയായ പിണറായി വിജയന്‍ തന്നെയാണെന്ന് സിപിഎം നേതാവ് വി.വി. ദക്ഷിണാമൂര്‍ത്തി. സിപിഎമ്മില്‍ സെക്രട്ടറി പറഞ്ഞാല്‍ അതാണ് അവസാനം എന്ന ധാരണ ശരിയല്ലെന്ന വി.എസിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അഖിലേന്ത്യാതലത്തില്‍ ജനറല്‍ സെക്രട്ടറിയായ പ്രകാശ് കാരാട്ട് പറയുന്നതാണ് അവസാന വാക്കെങ്കില്‍ സംസ്ഥാന തലത്തില്‍ പിണറായി പറയുന്നതാണ് പാര്‍ട്ടിയുടെ നയമെന്ന് അദ്ദേഹം പറഞ്ഞു. വി.എസിന്റെ വിമര്‍ശനങ്ങളോട് ഒരു വാര്‍ത്താചാനലിന് അനുവദിച്ച ടെലിഫോണ്‍ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു ദക്ഷിണാമൂര്‍ത്തി. വി.എസിന്റെ പ്രസ്താവന അച്ചടക്ക ലംഘനമാണോ അല്ലയോ എന്ന് താന്‍ പറയുന്നില്ല. അച്ചടക്കം എന്തെന്ന് വി.എസിനും തനിക്കും നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക