Image

പ്രണയം ഓര്‍മകളില്‍ (കഥ: എബി മക്കപ്പുഴ)

Published on 26 November, 2019
പ്രണയം ഓര്‍മകളില്‍ (കഥ: എബി മക്കപ്പുഴ)
എങ്ങനെ തുടങ്ങണമെന്ന് അറിയില്ല.ഒരുപാട് കണ്ടിട്ടുള്ള മുഖം.കുട്ടിയുടെ കളിയും ചിരിയും തന്റെകൊച്ചുകൊച്ചു തമാശകളും ഓര്‍മകളില്‍ തിങ്ങിനില്‍ക്കുന്നുണ്ട്. ആ മുഖത്തിന്റെ നിഷ്കളങ്കതജോണിയുടെ മനസില്‍ ഒരു തേങ്ങലായിഅവശഷിക്കുന്നു.

പലപ്പോഴും പലതും പറയണമെന്ന തോന്നല്‍ ...പക്ഷെ മനസ്സുപറയുന്നു സമയമായില്ല എന്ന്. കൊച്ചുനാള്‍ മുതല്‍ പരസ്പരം സൗഹൃദത്തില്‍ കഴിയുന്ന ചങ്ങാതികള്‍. മനസ്സിലെ തോന്നല്‍ അവതരിപ്പിക്കണമെന്ന് അതിയായമോഹം. കഴിയുന്നില്ല. തന്റെവാക്കുകള്‍ നല്ലൊരു സൗഹൃദത്തിന് വിള്ളല്‍ വരുത്തുമോ എന്നശങ്ക. ഒരുപാട്തുറന്നു പറയാനുണ്ട്.

മനസിന്റെ കോണില്‍ ഒളിപ്പിച്ചുവച്ച ഒരുകൊച്ചുസ്വപ്നത്തിന്റെ സാക്ഷാത്കാരത്തിന്റെ...????
മനസ്സിനെ അസ്വസ്ഥത ആക്കിയ കണ്ടുമുട്ടലുകള്‍. പലതുംതുറന്നുപറയണമെന്നുണ്ട്. പക്ഷെകുട്ടിക്ക് ഇഷ്ടപ്പെട്ടില്ലങ്കിലോ? പലപ്പോഴുംകണ്ടുമുട്ടുമ്പോള്‍ജോണിയുടെമനസ്സിലുണ്ടാകുന്ന വിതുമ്പലുകള്‍ ???? ഭയമോ ..ശങ്കയോ? ഒളിപ്പിച്ചുവെച്ച പ്രണയവുമായി ജോണി നാളുകള്‍നീക്കി. പെട്ടന്നായിരുന്നു ഗള്‍ഫിലേക്ക് വിസ കിട്ടിയത്.

ജോണി ഓടികുട്ടിയെ കാണുവാന്‍ ...യാത്ര പോകുന്നതിനുമുന്‍പ് തന്റെ മനസില്‍ കാത്തുസൂക്ഷിക്കുന്ന രഹസ്യംതുറന്നു പറയാമെന്നുള്ള വെമ്പല്‍. കുട്ടിയെ കണ്ടുപതിവുപോലെ അന്നും.
ജോണി കുട്ടിയോട് പറഞ്ഞു.എനിക്ക് വിസ കിട്ടി.ഗള്‍ഫിലേക്ക് പോകുകയാണ്. നല്ലൊരു സൗഹൃദംകാ ത്തുസൂക്ഷിക്കുന്ന കുട്ടിയുടെകണ്ണുകള്‍ നിറഞ്ഞു.യാത്ര ആ ശംസകള്‍ നേര്‍ന്നു. അപ്പോഴും തന്റെഉള്ളില്‍ഒളിപ്പിച്ചുവച്ചിരിക്കുന്ന പ്രണയകഥപറയുവാന്‍ വിട്ടുപോയി.

വീണ്ടുംഅവസരം നഷ്ട്ടപെടുത്തിയതിലുള്ള വേദനയോടു ജോണിവിട്ടേലേക്കുമടങ്ങി.
പക്ഷെ എത്രശ്രമിച്ചിട്ടും കഴിയുന്നില്ല. പക്ഷെ പറയാതെ പറ്റില്ല. ജോണിയുടെ മനസ്സ് അത്രക്ക് അസ്വസ്ഥയായി.ഇനിയും പരസ്പരംകണ്ടില്ലെന്നു വരാം. ഗള്‍ഫില്‍ പോയിതിരികെ വരുമ്പോള്‍ കുട്ടിയെ ആരങ്കിലും വിവാഹംചെയ്താലോ? അങ്ങനെയൊരു സംഭവം ചിന്തിക്കാന്‍പോലും കഴിയുന്നില്ല.

യാത്ര പോകുന്നതിനുമുന്‍പ് തന്റെ ഹൃദയത്തില്‍ ഒളിപ്പിച്ചുവെച്ച രഹസ്യം ഒരുകത്തിലൂടെ അറിയിക്കാമെന്ന് കരുതി. അറിയിക്കേണ്ടത് ജോണിയുടെ ആവശ്യമാണെന്ന് മനസ്സുപറഞ്ഞു. ജോണിഎഴുതുമ്പോള്‍ വിരലുകള്‍ വിറക്കുന്നുണ്ടായിരുന്നു. മനസിന്റെ ഭാരം കൂടിവരുന്നതു പോലെതോന്നി. വാക്കുകള്‍ എഴുതുവാനുള്ളഭയം. എങ്കിലുംരണ്ടുംകല്‍പ്പിച്ചു ജോണി എഴുതി. തന്റെ ഉള്ളില്‍ഒളിപ്പിച്ചുവെച്ച പ്രണയത്തെപറ്റി. ഒരുകവറിലിട്ടു പോസ്റ്റ് ഓഫീസില്‍പോയി പോസ്റ്റ്‌ചെയ്തു.

ഗള്‍ഫിലേക്ക് പോകുവാന്‍ ഇനിഇരുപതുദിവസംകൂടിമാത്രം. അതിനു , മുമ്പ്കുട്ടിയുടെ മറുപിടികിട്ടുമെന്നു മനസ്സു തീര്‍ച്ചപ്പെടുത്തി. മസ്സില്‍ താലോലിച്ചുകൊണ്ട് നടന്നപ്രണയം ഒരിക്കലും തകര്‍ന്നു പോകരുതേ എന്ന് ഈശ്വരനോട് അപേക്ഷിച്ചു.

നേര്‍ച്ചകള്‍ നേര്‍ന്നു. ശുഭവാര്‍ത്ത ആഗ്രഹിച്ചു ഓരോ മണിക്കൂറുകളും തള്ളിനീക്കി. കുട്ടിയുടെ മറുപിടിക്കുവേണ്ടി. വിശപ്പും ദാഹവും ഇല്ലാതെയുള്ള കാത്തിരിപ്പിന്റ മണിക്കൂറുകള്‍.

വീട്ടിന്റെ ഉമ്മറത്തുനിന്നും സൈക്കിളില്‍ ആരോ െബല്‍ അടിക്കുന്നു.ഞാന്‍ ഓടി.പോസ്റ്റ്മാന്‍ ഒരുകത്തുമായി നില്‍ക്കുന്നു .ജോണി കത്ത് വാങ്ങി.കുട്ടിയുടെ അയച്ച ഒരുപോസ്റ്റ്കവര്‍. കവറുമായ ിബെഡ്‌റൂമിലേക്ക് കയറിവാതില്‍ അടച്ചുകുറ്റിയിട്ടു.  സമയം പാഴാക്കിയില്ല.കവര്‍ തുറന്നു.കുട്ടിയുടെ വിവാഹക്ഷണ കത്ത്.!!!!

ഞെട്ടിപോയി. തലകറങ്ങുന്നതുപോലെ തോന്നി.കണ്ണുക ളില്‍ ഇരുട്ടിന്റെ അനുഭവം.കാലുകള്‍ക്കും കൈകള്‍ക്കും ബലക്ഷയം അനുഭവപെട്ടതുപോലെ .കൈയ്യില്‍ നിന്നും കവര്‍ താഴ്‌ത്തേക്കുവീണു.
ജോണികിടക്കയില്‍ വീണ്ടുംകിടന്നു, ചിറകറ്റപക്ഷിയെ പോലെ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക