Image

36 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു

പി പി ചെറിയാന്‍ Published on 29 November, 2019
36 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു
ബാള്‍ട്ടിമോര്‍: 1983 താങ്ക്‌സ്ഗിവിംഗ് ഡേ.ില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച മൂന്ന് പേരെ 36 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം നിരപരാധികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയയ്ക്കുന്നതിന് ബാള്‍ട്ടിമോര്‍ സര്‍ക്യൂട്ട് കോര്‍ട്ട് ജഡ്ജി ചാള്‍സ് പീറ്റേഴ്‌സ് ഉത്തരവിട്ടു.

14 വയസ്സുള്ള ഡിവിറ്റ് ഡക്കറ്റ് എന്ന വിദ്യാര്‍ത്ഥിയെ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി ജാക്കറ്റ് തട്ടിയെടുക്കുവാന്‍ കഴുത്തില്‍ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് അന്ന് 14 വയസ്സുള്ള ചെസ്റ്റ്‌സട്ടും, വാറ്റ്കിന്‍സും, 17 വയസ്സുള്ള സ്റ്റുവര്‍ട്ടും എന്നീ മൂന്ന് പേരെ കൊലപാതകകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

ബാള്‍ട്ടിമോര്‍ സിറ്റി സ്‌ക്കൂളിലെ മിഡില്‍ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ബാസ്‌ക്കറ്റ് ബോളില്‍ ജോര്‍ജ് ടൗണ്‍ യൂണിവേഴ്‌സിറ്റി അക്കാലത്തു വളരെ പ്രസിദ്ധമായിരുന്നു. ഇതാണ് ഈ ജാക്കറ്റ് തട്ടിയെടുക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചതെന്നായിരുന്നു പോലീസ് കേസ്.

സംശയത്തിന്റെ പേരില്‍ പോലീസ് മൂവരേയും പിടികൂടിയെങ്കിലും, സാക്ഷി മൊഴികള്‍ പോലൂം പോലീസ് പരിഗണിച്ചില്ല. ഈ കേസ്സില്‍ യഥാര്‍ത്ഥ പ്രതി മൈക്കിള്‍ വില്ലിസ് ആയിരുന്നു എന്ന് പിന്നീട് കണ്ടെത്തിയിരുന്നു. 2002 ല്‍ ഒരു വെടിവെപ്പില്‍ വില്ലിസ് കൊല്ലപ്പെട്ടു.

കൗമാരക്കാരായ മുന്ന് പേരേയും മുതിര്‍ന്നവരായാണ് പരിഗണിച്ചതും കേസ്സെടുത്തതും. നിരപരാധിത്വം തെളിയിക്കാന്‍ ദീര്‍ഘകാലം വേണ്ടിവന്നു.

ജയില്‍ വിമോചിതരായവരില്‍ ഇവര്‍ സന്തുഷ്ടരാണെങ്കിലും യൗവ്വന കാലം മുഴുവന്‍ ജയിലില്‍ കഴിയേണ്ടി വന്നതില്‍ നിരാശരാണ്. ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഗവണ്മെണ്ട് ബാധ്യസ്ഥരാണ്. കഴിഞ്ഞമാസം 120 വര്‍ഷത്തേക്ക് ജയിലിലടച്ച നിരപരാധിയാണെന്ന് കണ്ടത്തിയ അഞ്ച് പേര്‍ക്ക് 9 മില്യണ്‍ ഡോളറാണ് നല്‍കേണ്ടിവന്നത്.
36 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു
36 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു
36 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച മൂന്ന് പേരെ നിരപരാധികളാണെന്ന് കണ്ടെത്തി വിട്ടയച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക