Image

ഡല്‍ഹിക്ക് പിന്നാലെ കൊച്ചിയും, ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു

Published on 30 November, 2019
ഡല്‍ഹിക്ക് പിന്നാലെ കൊച്ചിയും, ശ്വാസകോശ രോഗങ്ങള്‍ കൂടുന്നു
കൊച്ചി: വായു മലിനീകരണം കൊണ്ട് ശ്വാസം മുട്ടുന്ന നഗരങ്ങളുടെ കൂട്ടത്തില്‍ കൊച്ചിയും. ഇവിടെ ഇത്തരം രോഗങ്ങള്‍ കൂടുന്നതായി ശ്വാസകോശ രോഗ ചികിത്സാ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. സി.ഒ.പി.ഡി., ആസ്ത്മ രോഗങ്ങളാണ് കൂടുതല്‍.

പ്ലാസ്റ്റിക് കത്തിക്കുന്നതും വാഹനങ്ങളില്‍നിന്നുള്ള പുകയും ശ്വാസകോശ രോഗങ്ങളുടെ പ്രധാന കാരണങ്ങളാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍ പറഞ്ഞു. ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയും നാഷണല്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ദേശീയ ശ്വാസരോഗ ചികിത്സാ വിദഗ്ദ്ധരുടെ സമ്മേളനത്തിന്റെ ഭാഗമായുള്ള പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക