Image

വളര്‍ത്തു നായയെ ചുംബിച്ചയാള്‍ അണുബാധയേറ്റ് മരിച്ചു

Published on 01 December, 2019
വളര്‍ത്തു നായയെ ചുംബിച്ചയാള്‍ അണുബാധയേറ്റ് മരിച്ചു
ബര്‍ലിന്‍: വളര്‍ത്തു നായയുടെ ചുംബനം ഏറ്റുവാങ്ങിയ ജര്‍മന്‍കാരന് ദാരുണാന്ത്യം. ജര്‍മനിയിലെ ബ്രേമന്‍ നഗരത്തിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 63 കാരനായ ഒരു ജര്‍മന്‍കാരനാണ് വളര്‍ത്തു നായയുടെ മുത്തം കൊണ്ട് ജീവന്‍ നഷ്ടമായത്. നായയുടെ ചുംബനം ഏറ്റതിന്റെ 16–ാം ദിവസം ഈ 63 കാരന് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി.

പനിയില്‍ ആരംഭിച്ച അസുഖം ന്യുമോണിയ ആയി മാറി. എല്ലാ അവയവങ്ങളേയും അണുബാധ ബാധിച്ചു. ത്വക്കില്‍ വരെ അണുബാധയേറ്റു. ഏതാനും ദിവസം ഐസിയുവില്‍ കിടന്ന് ഈ മുതിര്‍ന്ന പൗരന്‍ യാത്രയായി. നായയുടെ ചുംബനത്തില്‍ നിന്ന് പകര്‍ന്നത് CAPNOCYTOPHAGE CANIMORSUS  എന്ന ബാക്ടീരിയ ആണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിട്ടുണ്ട്.

നായ്!ക്കള്‍ക്ക് എത്ര പ്രതിരോധ മരുന്നും കുത്തിവയ്പ്പും നടത്തിയാലും ഇത്തരം രോഗങ്ങള്‍ കണ്ടുവരാറുണ്ടെന്ന് വൈദ്യശാസ്ത്രം മുന്നറിയിപ്പ് നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക