Image

രണ്ടാമൂഴം: സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി എംടി

Published on 02 December, 2019
രണ്ടാമൂഴം: സുപ്രീംകോടതിയില്‍ തടസ ഹര്‍ജിയുമായി എംടി

രണ്ടാമൂഴം സിനിമയാക്കാനുള്ള നീക്കത്തിനെതിരെ എംടി വാസുദേവന്‍ നായര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി.


രണ്ടാമൂഴം നോവല്‍ സിനിമയാക്കാനുള്ള കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച്‌ എം.ടി നല്‍കിയ കേസില്‍ മധ്യസ്ഥത വേണമെന്ന ശ്രീകുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് എംടിയുടെ തടസ ഹര്‍ജി.


രണ്ടാമൂഴം സിനിമയാക്കാന്‍ 2014ലായിരുന്നു എംടിയും ശ്രീകുമാര്‍ മേനോനും കരാറില്‍ ഒപ്പു വെച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും സിനിമ യാഥാര്‍ത്ഥ്യമായില്ല.


ഇതേ തുടര്‍ന്ന് രണ്ടാമൂഴം സിനിമയാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എംടി കോടതിയെ സമീപിച്ചു. പരാതിയില്‍ കോഴിക്കോട് മുന്‍സിഫ് കോടതി രണ്ടാമൂഴം സിനിമയാക്കുന്നതില്‍ നിന്ന് ശ്രീകുമാര്‍ മേനോനെ വിലക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക