Image

തമിഴ് നാട്ടില്‍ കനത്ത മഴ, പേച്ചിപ്പാറ ഡാം തുറന്നുവിട്ടു

Published on 02 December, 2019
തമിഴ് നാട്ടില്‍ കനത്ത മഴ, പേച്ചിപ്പാറ ഡാം തുറന്നുവിട്ടു
കുലശേഖരം : തമിഴ് നാട്ടില്‍ കനത്ത മഴ. കന്യാകുമാരി ജില്ലയില്‍ മഴയെത്തുടര്‍ന്ന് ജില്ലയിലെ പ്രധാന ജലസംഭരണിയായ പേച്ചിപ്പാറയില്‍ ജലനിരപ്പ് ഉയര്‍ന്നു. 48 അടി സംഭരണശേഷിയുള്ള അണയില്‍ ഇന്നലെ ജലനിരപ്പ് 45 അടിയായി. ജലനിരപ്പ് സംഭരണശേഷിയുടെ പരമാവധി അടുത്തതോടെ
 2000ഘന അടി ഉപരിജലം തുറന്നുവിട്ടു.

മഴയെത്തുടര്‍ന്ന് തൃപ്പരപ്പ് അരുവിയിലും നീരൊഴുക്ക് വര്‍ധിച്ചു. നജില്ലയിലെ മറ്റു ജലസംഭരണി കളായ പെരുഞ്ചാണിയില്‍ 71.60 അടിയും ചിറ്റാര്‍–1ല്‍ 15.81,ചിറ്റാര്‍–2ല്‍ 15.94അടിയുമാണ് ഇന്നലെ രാവിലെത്തെ ജലനിരപ്പ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക