Image

എന്റെ ബാല്യം (കവിത: രേഖാ ഷാജി)

Published on 02 December, 2019
എന്റെ  ബാല്യം (കവിത: രേഖാ ഷാജി)
അതിരുകളില്ലാത്ത  ആകാശവീഥിയില്‍
പാറിപ്പറന്നൊരാ പട്ടമാണെന്റെ ബാല്യം

സൗഹൃദം  പൂക്കും ഇടവഴിയില്‍ വിരിയും
ചെമ്പകപ്പൂവിന്‍സുഗന്ധമാണെന്റെബാല്യം
പിണങ്ങി യിരിക്കുവാന്‍  നേരമില്ല
വീണ്ടും  കൂട്ടുകൂടി പാട്ടുപാടിപ്പറയുന്ന 
പരിഭവങ്ങളാണെന്റെ  ബാല്യം
മുത്തശ്ശി കഥകള്‍ തന്‍
കാണാപ്പുറങ്ങളിലെ
കൗതുകമേകും  ചെറു വിസ്മയങ്ങളാണെന്റെ  ബാല്യം
മതിലുകളില്ലാത്ത മനസിന്റെ
മലര്‍വാടിയില്‍   വിരിയുന്ന
സുന്ദര പുഷ്പ്പമാണെന്റെ  ബാല്യം
കണ്ണാരംപൊ ത്തും  കണ്ണുകളില്‍ നിറയും
കനിവിന്റെ കതിര്‍  മഴയാണ് എന്റെ ബാല്യം
ഒരു കൊച്ചു തുമ്പിയുടെ
ചിറകില്‍ പിടിക്കാന്‍
അണയുന്ന കാലിന്റെ
മൃദുസ്വനമാണെന്റെ  ബാല്യം
കുയില്‍  പാടും പാട്ടിനെതിര്‍പ്പാട്ടു പാടുന്ന
ഒരു കൊച്ചു കുസൃതീ യാ ണെ ന്റെ ബാല്യം
പുസ്തകത്താളില്‍ മയങ്ങുന്ന
ആര്‍ദ്രതന്‍ മയിപ്പീലിയാണെന്റെ ബാല്യം
അറിയാതെ പെയ്യുന്ന ചാറ്റല്മഴകളെ തഴുകുന്നകുളിരോര്‍മ്മയാണെന്റെ ബാല്യം
ഉമ്മറതെരിയുന്ന  നിലവിളക്കിന്റെ
ചൈതന്യം  നിറയുന്ന നേത്ര മാ ണെന്‍  ബാല്യം
ഓര്‍ക്കുവാനിപ്പോഴും
ഓര്‍മിചിടുന്നൊരു ഓണസ്മരണയാണ് എന്റെ ബാല്യം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക