ദുബായ്:പ്രവാസ ജീവിതത്തിന്റെ തീക്ഷ്ണാനുഭവങ്ങള്‍ പറയാന്‍ കഴിയുന്ന നാലര പതിറ്റാണ്ടിന്റെ ഓര്‍മകള്‍ മനസില്‍ കൊണ്ടു നടക്കുന്നവരെ ഒരുമിച്ചിരുത്തി അനുഭവങ്ങള്‍ അയവിറക്കാന്‍ അവസരമൊരുക്കുകയാണ് ദുബായ് കെഎംസിസി.
നാല്പത്തിയെട്ടാമത് യുഎഇ ദേശീയ ദിനാഘോഷത്തിന്റെയും ദുബായ് കെഎംസിസിയുടെ നാല്‍പ്പത്തിയഞ്ചാം വാര്‍ഷികത്തിന്റെയും ഭാഗമായി സംഘടിപ്പിക്കുന്ന തലമുറ സംഗമം ഡിസംബര്‍ 5 നു (വ്യാഴം) രാത്രി 8 ന് അല്‍ ബറാഹയിലെ കെഎംസിസി ആസ്ഥാനത്തു നടക്കും.
പരിപാടിയുടെ ഭാഗമായി 40 വര്‍ഷം പിന്നിട്ട പ്രവാസികളെ ചടങ്ങില്‍ ഉപഹാരവും സമ്മാനങ്ങളും നല്കി ആദരിക്കും.
ഇതു സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ സബ് കമ്മിറ്റി ചെയര്മാന് ഇബ്രാഹിം മുറിച്ചാണ്ടി അധ്യക്ഷത വഹിച്ചു.ഹംസ തൊട്ടി,ഒ.കെ.ഇബ്രാഹിം, റയിസ് തലശേരി, ഹനീഫ് ചെര്‍ക്കള, ഇസ്മായില്‍ ഏറാമല, നാസര്‍ മുല്ലക്കല്‍, മൊയ്തീന് പൊന്നാനി, മൊയ്തു അരൂര്‍, തെക്കയില്‍ മുഹമ്മദ് പ്രസംഗിച്ചു. ജനറല്‍ കണ്‍വീനര്‍ പി.വി.ഇബ്രാഹിം കുട്ടി സ്വാഗതം പറഞ്ഞു.
റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍