Image

സൂര്യനായി മാറുക സൂര്യകാന്തി പൂക്കളെ (കവിത: രേഖ ഷാജി, മുംബൈ)

Published on 04 December, 2019
സൂര്യനായി മാറുക  സൂര്യകാന്തി പൂക്കളെ (കവിത: രേഖ ഷാജി, മുംബൈ)
അരുമയായി  നീ
വിടര്‍ന്നുവന്നു ആരാമത്തിനെന്നും ഏഴ്  അഴകുമേകി.

സുഗന്ധം  പരത്തി  നീ  പരിലസിച്ചു
നിറമാര്‍ന്ന  സ്വപ്നത്തിന്‍  ചിത്രപതംഗമായീ.

ചിരിതൂകി  ചാരുത  പകര്‍ന്നു തന്നു
നിന്നില്‍  നിറയും  നിരുപമ  ലാവണ്യലാസ്യഭാവ ങ്ങളൊക്കെയുമേതോ
വന്യമാം വികാരങ്ങള്‍  കവര്‍ന്നെടുത്തു.

നിഷ്കളങ്ക ഭാവങ്ങളൊക്കെയും  കാണുവാനായില്ല  നികൃഷ്ഠമാം  മനസ്സിന്‍  ഉടമകള്‍ക്ക്.

ഹൃദയതാളം  നിലച്ചൊരാ  കുഞ്ഞുകിടാങ്ങള്‍  തന്‍
ആത്മാവ് പൊറുക്കുമോ
ആ  ദുഷ്ടമനസ്സിന്‍ 
വൈകൃതങ്ങള്‍.
നരനോ  നരിയോ  നരാധ
മരോയിവര്‍.

നീതിയാവുക  നീതി പീഠമേ
നിങ്ങള്‍  കലികാലത്തിന്‍
കരുതലായീ   വിളങ്ങുക  വിശ്വസംസ്ക്കാരത്തിന്‍  ജ്വാലയായി മാറുക.

കന്യകമാരിവര്‍
കാലത്തിന്‍  പ്രദിനിധികള്‍
കരുത്തരാവുക
കര്‍മ്മനിരതരാവുക
കാട്ടുമൃഗങ്ങള്‍  ഇനിയും  വന്നുചേരാം.

എന്തിനധീരത  ഇപ്പോള്‍  പൊരുതുക എല്ലാം  നിങ്ങള്‍  അറിയേണം
സൂര്യനായിമാറുക  സുര്യകാന്തി  പൂക്കളെ
സ്വയം  ജ്വലിക്കുക  ജ്വലിപ്പി ക്കുക.

നിന്നിലണയാന്‍  കൊതിക്കുന്നവികൃത
വൈകൃതങ്ങളെ.
ആയിരം  അഗ്‌നി നാളമായിമാറുക
നിന്നെ  കാംഷിക്കും 
മൃഗതുല്യരെ ദഹിപ്പിക്കുമാ  അഗ്‌നിക്കുപോലു അഗ്‌നി  ശുദ്ധിവരുത്തും  കാലം വിദൂരമല്ല.

എങ്കില്‍  മാത്രമേ
ഈ  അവനിയും  ശാന്തി നേടൂ.
അകളങ്കിതമാകൂ
അര്‍ഥപൂര്‍ണമാകൂ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക