Image

ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ 15 അവസാനഭാഗം: സംസി കൊടുമണ്‍)

Published on 08 December, 2019
ഉഷ്ണക്കാറ്റ് വിതച്ചവര്‍ (ചെറുനോവല്‍ 15 അവസാനഭാഗം: സംസി കൊടുമണ്‍)
മോഹനന്‍ സിനിമാകൊട്ടകയിലെ ടിക്കറ്റ് വില്‍പനക്കാരനെപ്പോലെ അടുക്കളയില്‍ ഇരുന്നു.  മീനുവിനു തിരക്കുകളുടെ ദിവസങ്ങളായിരുന്നു. വിശ്രമമില്ലാതെ ജോലി. അവള്‍ നന്നേ വിയര്‍ത്തു. അവള്‍ക്ക് ജിവിതം മടുത്തു. അവളുടെ സ്വപ്നങ്ങളില്‍ നാടും കെട്ടുപാടുകളില്ലാത്ത ആകാശവും തെളിഞ്ഞു. നിഷ്കളങ്കരായി ചിരിക്കുന്ന മനുഷ്യര്‍ എവിടെ. അവള്‍ക്ക് അമ്മയെക്കാണണമെന്നു തോന്നി.  ആരോടാണൊന്നു പറയുന്നത്. അവള്‍ മുറിയില്‍ തടവുകാരിയായിരുന്നു. മുറിയില്‍ കടന്നുവരുന്നവരുടെയൊക്കെ ഭാഷ ഒന്നായിരിരുന്നു. പക്ഷേ അവളുടെ ഭാഷ അവര്‍ക്കറിയില്ലായിരുന്നു. മുഖം മറച്ചവരുടെ കിതപ്പുകള്‍ക്ക്  ഹൃദയവും, പുഞ്ചിരിയും അവിടെ ആവശ്യമില്ലായിരുന്നു. ആരും അവളെ അറിയാന്‍ ആഗ്രഹിച്ചില്ല. അവള്‍ ഉള്ളില്‍ കരഞ്ഞു. കുഞ്ഞനന്തന്‍ അവളുടെ ഹൃദയത്തില്‍ എവിടെയോ ഇരുന്ന് യുദ്ധങ്ങളുടെയും വിജയങ്ങളുടെയും കഥപറയുന്നു. അനന്തേട്ട... ഇതാ ഒരു പരാജിതയുടെ കഥകൂടി.  എനിക്ക് ഒരിക്കല്‍ക്കൂടി ഒരു കഥ പറഞ്ഞു തരുമോ..?  ആരൊ എന്റെ പുതപ്പിനടിയിലേക്ക് ëഴഞ്ഞുകേറുìവല്ലോ.. സാരസമില്ല. ഞാന്‍ ഈ സ്വപ്നത്തില്‍ നിന്നും ഉണരില്ല. അവര്‍ക്കെന്റെ ഉണര്‍വാവശ്യമില്ല. അഞ്ചുമിനിറ്റിനകം അവര്‍ പുതപ്പിനടിയില്‍നിന്നും ഊര്‍ന്നിറങ്ങിക്കൊള്ളും. അനന്തേട്ടന്‍ പോകരുത്. ഇവിടെ ഇടവേളകള്‍ ഇല്ല.  എത്രനാളായി ഞാന്‍ ഇവിടെ വന്നിട്ട്.  മാസങ്ങളോ വര്‍ഷങ്ങളോ.  ഞാന്‍ തടവറയിലാണ്. എന്നെ മോചിപ്പിക്കുമോ.  അനന്തേട്ടന്‍ ആ വെള്ളക്കുതിരയുടെ പുറത്ത് പടച്ചട്ടയും ഇട്ട്, കൈയ്യിലെ വാളും ചുഴറ്റി താഴെവന്നു മുന്നു പ്രാവശ്യം ചൂളമടിക്കണം. ഞാന്‍ ജനാലവഴി കുതിരപ്പുറത്തേക്ക് ചാടാം.  അല്ലെങ്കില്‍ ചൂളമടിക്കണ്ട . ആരെങ്കിലും കേള്‍ക്കും. ഞാന്‍ കുതിരçളമ്പടിക്കായി കാതോര്‍ത്തോളാം.  ആ കുതിരപ്പുറത്തിരുന്ന് നമുക്ക് മരുഭൂമിയില്‍ പച്ചപ്പുകള്‍ നടാം.  ഇവിടം പൂങ്കാവനമാക്കി നമുക്ക് രാധയും കൃഷ്ണനുമാകാം. എന്റെ കാറ്റും വയലും എനിക്ക് തിരിച്ചു തരൂ. അവള്‍ മയക്കത്തിലും സ്വപ്നത്തിലും ആയിരുന്നു. അപ്പോഴും ആരൊക്കയൊ വന്നുപൊíൊണ്ടേയിരുന്നു.

അറബിക്കും കുഞ്ഞുമുഹമ്മദിനും മോഹനന്‍ വിഹിതം കൃത്യമായി എത്തിച്ചു കൊടുത്തുകൊണ്ടിരുന്നു. മുടക്കിയാലുള്ള ഭവിഷത്ത് മോഹനന് നന്നായറിയാം. അറബി നല്ലവനാണ്.  പക്ഷേ ഇതായാളുടെ തൊഴിലാണ്. ഇതുപോലെ മറ്റനേകം ഒറ്റമുറികള്‍ അയാള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഏര്‍പ്പാടുകളൊക്കെ കുഞ്ഞുമുഹമ്മതില്‍ ഭദ്രം. കേരളത്തിന്റെ ഉള്‍ഗ്രാമങ്ങളിലെ വിശപ്പിനേയും, അജ്ഞതേയും ഒപ്പം അതിമോഹത്തേയും വിലക്കുവാങ്ങാന്‍ കുഞ്ഞുമുഹമ്മതിന്റെ ആള്‍ക്കാര്‍ തെക്കുവടക്ക് നടക്കുന്നു.  കുരുന്നു ശരീരങ്ങള്‍ ചരക്കുകളായി കയറ്റിയക്കപ്പെടുന്നു. അറബി സ്‌പോണ്‍സര്‍ എന്ന പദവിയില്‍ ധനികനാകുന്നു. ഇതിനിടയില്‍ നഷ്ടപ്പെടുന്ന ആത്മാക്കളുടെ നൊമ്പരവും കരച്ചിലും ആരറിയാന്‍.

മോഹനന്‍ മീനുവിനെ കാണാറില്ല. അവളുടെ മുറി എപ്പോഴും അടഞ്ഞു കിടന്നു. വല്ലപ്പോഴും അവരുടെ കണ്ണുകള്‍ കൂട്ടിമുട്ടാറുള്ളപ്പോള്‍ അവളില്‍ പുകയുന്ന അഗ്നിയുടെ ജാലകള്‍ അവന്‍ കാണും.  ഒരു ഭീരുവിനെപ്പോലെ അവന്‍ അവിടെനിന്നും തെന്നിമാറും. അടുക്കളില്‍ അവന്‍ വിരിവെച്ചു അവിടെ അവളുടെ മാംസത്തിനായി അവന്‍ ചീട്ടെഴുതി.  അവന്റെ പണിതീരാത്തവീട്. അതുമാത്രമായിരുന്നു അവന്റെ ചിന്ത.  അവന്‍ അവളുടെ മാംസത്തിന്റെ ഓഹരി സ്വരുക്കൂട്ടിക്കൊണ്ടേയരുന്നു. ഇനിയും തികഞ്ഞിട്ടില്ല. ഒരുനാള്‍ അവനെ അവള്‍ പിടികുടി. അവള്‍ അവനെ പിച്ചുകയും മാന്തുകയും ചെയ്തു. അവള്‍ അപസ്മാരം ബാധിച്ചവളെപ്പോലെ അലറുകയും വിറയ്ക്കുകയും ചെയ്തു. "എനിക്ക് പോകണം... എന്നെ തുറന്നു വിടു” അവള്‍ കെഞ്ചി.  അവന്‍ അവളുടേ വായില്‍ പഴംത്തുണി തിരുകി. “”മിണ്ടരുത്...കൊന്നുകളയും.” അവന്‍ ആക്രോശിച്ചു. മോഹനന്റെ മറുരൂപംകണ്ടവള്‍ ഭയന്നു. തനിക്കിനി ഒരു മോചനമില്ലന്നവള്‍ ഉറപ്പിച്ചു. ശരീരവും മനസ്സും ഒരുപോലെ കരയുന്നു. വിട്ടുമാറാത്ത പനി. മുന്നാം വയസ്സിലെ തന്റെ പനിയുടെ കഥ അമ്മ പറയാറുണ്ട്, അന്ന് കുറുപ്പു ഡോക്ടര്‍ രക്ഷകനായി. ഇന്ന് ആര് തന്റെ പനിക്ക് കാവലിരിക്കും. ശരീരം ചുട്ടുപൊള്ളുന്നു. അവള്‍ കണ്ണുകളടച്ചു.  അപ്പോഴും ആരൊക്കയൊ വന്നുപോകുന്നതൊരു സ്വപ്നം പോലെ അവളറിഞ്ഞു.

ഒരു നാള്‍ മോഹനനെ കാണാതായി. അടുക്കളയിലെ അവന്റെ സ്ഥാനം ഒഴിഞ്ഞുകിടന്നു. രണ്ടുനാള്‍ ഒരാചാരം പോലെ അതൊഴിഞ്ഞു തന്നെ കിടന്നു. പിന്നെ കുഞ്ഞുമുഹമ്മദ് ആ സ്ഥാനം ഏറ്റെടുത്തു. കുഞ്ഞുമുഹമ്മദ് നല്ലവനായിരുന്നു. അഞ്ചുനേരം നിസ്കരിക്കുന്നവന്‍.  അവന്‍ അവളെ മറ്റൊരു സ്ഥലത്തേç മാറ്റി. കൂടുതല്‍ സുരക്ഷിതം എന്നായിരുന്നു ന്യായം.  അയാള്‍ എന്തിയേ എന്നു ചോദിക്കാന്‍ അവള്‍ക്കാഗ്രഹമുണ്ടായിരുന്നെങ്കിലും, അയാള്‍ തന്നോടു കാണിച്ച അന്ന്യായത്തിനും വിശ്വാസവഞ്ചനയ്ക്കും അവളുടെ മനസ്സില്‍ അയാളോടു പകയായിരുന്നു. അതു കൊണ്ടു തന്നെ അവള്‍ ഒന്നും ചോദിച്ചില്ല. മോഹനനെ കാണാതാകുന്നതിന് രണ്ടുനാള്‍ മുമ്പ് കുഞ്ഞുമുഹമ്മദും മോഹനനും തമ്മില്‍ വാക്കേറ്റവും തര്‍ക്കങ്ങളും അടഞ്ഞമുറിക്കപ്പറത്തവള്‍കേട്ടിരുന്നു. പണം കുറയുന്നതും, പèവെയ്ക്കുന്നതും അവരുടെ കലഹകാരണമായിരുന്നു.

മീനു  വളരെ അവശയായിരിക്കുന്നു. ശരീരത്തിന്റെ  ക്ഷീണവും സന്ധിവേദനയും അവളെ വീര്‍പ്പുമുട്ടിച്ചു.  കൂടാതെ മാറാത്ത ഉള്‍പ്പനിയും, അരക്കെട്ടിലെ പഴുത്ത വൃണങ്ങളും.  അവള്‍ കാലുകള്‍ അകറ്റി കിടന്നു. വെളിച്ചമില്ലാത്ത മുറിയില്‍ അവളുടെ അവശതകള്‍ ആരും കണ്ടില്ല. അല്ലെങ്കില്‍ ആരുണ്ടവളെ ശ്രദ്ധിക്കാന്‍. എല്ലാവര്‍ക്കും വേണ്ടത് തണുത്ത നീര്‍ത്തടമായിരുന്നു. ഒരുനാള്‍ കുഞ്ഞുമുഹമ്മദ് അവളുടെ കട്ടിലില്‍ ഇരുന്ന് അവളുടെ മുടിയില്‍ തലോടി.  ആദ്യമായാണ് കുഞ്ഞുമുഹമ്മദ് അവളുടെ കട്ടിലില്‍. ആ തലോടല്‍ അവള്‍ക്ക് നല്ല ആശ്വസം കൊടുത്തു. അയാള്‍ പറഞ്ഞു. "രണ്ടു ദിവസം മുമ്പ് കടല്‍ക്കരയില്‍ ചീര്‍ത്ത ഒരു ശവം കണ്ടു.  ശരീരം ആകെ മുറുവുകളുണ്ട്.’’ അയാള്‍ ഒന്നു നിര്‍ത്തി മീനുവിനെ സൂക്ഷിച്ചു നോക്കി. അതാരാണെന്നു മീനു ചോദിക്കുമെന്നയാള്‍ പ്രതീക്ഷിച്ചു. മീനുവിന് പ്രതികരണമില്ലെന്നു കണ്ടപ്പോള്‍ അയാള്‍ക്കാശ്വാസമായി. അതയാളായാലും എനിക്കൊന്നുമില്ല.  അയാളെന്റെ ആരുമായിരുന്നില്ല. æറച്ചുനാള്‍ അയാള്‍ ഒരു കാവല്‍ക്കാരന്‍ മാത്രമായിരുന്നു അവകാശിയെന്നയാള്‍ അഭിമാനിച്ചു. തനിക്കവകാശികള്‍ ഇല്ലായിരുന്നു. ജിവിക്കാന്‍ അമ്മതുറന്ന വഴികളിലൂടെ തിരിച്ചറിവുകളില്ലാതെ കുറെനടì. അയാള്‍ തന്നെ ഇവിടെ എത്തിച്ചു. ഇനി അയാള്‍... മീനു ചിന്തിക്കുകയായിരുന്നു.

“”നി കുറച്ചുനാള്‍ ഇവിടെനിന്നു മാറി നില്‍ക്കുന്നതാ നല്ലത്. ഇനി പോലിസ്സൊമറ്റോ വന്നാല്‍,,,’’ അയാള്‍ പറഞ്ഞു. വാക്കുകളിലെ കെണി തിരിച്ചറിയാതെ മീനു അയാളെ തുറിച്ചു നോക്കി.”” മാത്രമല്ല നിനക്കിപ്പോള്‍ അന്ം വിശ്രമം ആവശ്യമാണ്.  നീ നല്ല ഒരു ഡോക്ടറെക്കാണണം.”” മിനുവിനയാള്‍ ടിക്കറ്റും, കുറെ പണവും നല്‍കി ഉദാരമതിയായപ്പോള്‍, അള്ളാഹു അയാളിലേക്ക് ഇറങ്ങിയതായി മീനുവിന് തോന്നി.  അത്രമാത്രം അവള്‍ അവശതയിലായിരുന്നു. കുഞ്ഞുമുഹമ്മതിന് ഒê പ്രശ്‌നംകൂടി ഒഴിഞ്ഞതിന്റെ ആശ്വാസവും. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ചോദിച്ചും പറഞ്ഞും അവള്‍ വീടെത്തി. അവളുടെ വീടും പരിസരവും അവളെ തിരിച്ചറിഞ്ഞില്ല. കാറ്റവളെ മാടിവിളിച്ചില്ല. അവളുടെ ഉള്ളുതേങ്ങി.
 
ദേവകി ചടച്ചുന്തിയ കവിളുകളും, ചീകിഒതുക്കാത്ത നരച്ചമുടിയുമായി, അന്നത്തെ അത്താഴത്തിനായി ഒരിരയേയും കാത്ത് തിണ്ണയില്‍ കാലും നീട്ടിയിരിക്കയായിരുന്നു. കടന്നു വന്ന മോളെക്കണ്ടു ദേവകി ഒന്നന്ധാളിച്ചു. പകപ്പൊന്നുമാറിയപ്പോള്‍ ചാടിയെഴുനേറ്റ്, മോളെ എന്നു നിലവിളിച്ച് കെട്ടിപ്പുണരാന്‍ മുന്നോട്ടാഞ്ഞു. “”തൊട്ടു പോകരുത്..’’ മീനു ചീറി. ഒരു പെണ്‍പുലിയെപ്പോലെയായിരുന്നു അവള്‍ അപ്പോള്‍. കൈയ്യിലിരുന്ന ബാഗവള്‍ അമ്മíുനേരെ വലിച്ചെറിഞ്ഞു. അവര്‍ പരസ്പരം നോക്കി. ഏറനേരം അവര്‍ പറയാതെ പറഞ്ഞു. ഒടുവില്‍ മഞ്ഞുരുകുമ്പോലെ മീനു പൊട്ടിക്കരഞ്ഞമ്മയുടെ മാറില്‍ ചേര്‍ന്നു വിതുമ്പി. ദേവകിയുടെ ക്ഷീണിച്ച കൈകള്‍ മീനുവിനെ തലോടി.
 
ആനച്ചെവിയുള്ള പതകരിപിടിച്ച ചെക്കന്‍ ആരോവന്നിരിക്കുന്നു എന്ന ഭാവത്തില്‍ തിണ്ണയുടെ ഒരു കോണിലിരുന്ന് ബീഡിവലിക്കുന്നു. അവന്‍ വലുതായിരിക്കുന്നു. മീനു ജീവിതത്തിലാദ്യമായി മകനെ കരുണയോടെ നോക്കി. പക്ഷേ അവന്‍ കണ്ട  ഭാവം നടിച്ചില്ല. അവന്‍ അവന്റെ ഏകാന്തതയിലും ഒറ്റപ്പെടലിലും ആയിരുന്നു. ദേവകി മീനുവിന്റെ വൃണങ്ങളില്‍ കോഴിനെയ്യ് പുരട്ടി, മഞ്ഞള്‍ വെള്ളത്തില്‍ കുളിപ്പിച്ച് ഇനിയും ഒരു വസന്തം സ്വപ്നം കണ്ടു.  രാത്രികാലങ്ങളില്‍ അവളുടെ സങ്കടങ്ങളും പീഡകളും അമ്മയോടു പറഞ്ഞവള്‍ കരഞ്ഞു.  വാസുവിന്റെ മകനെപ്പറ്റി അവര്‍ അധികമൊന്നും പറഞ്ഞില്ല. അവര്‍ അകപ്പെട്ട കെണി അവര്‍ തിരിച്ചറിയുകയായിരുന്നു. അവര്‍ വീണ്ടും വീണ്ടും കരഞ്ഞു. മകളുടെ  കഥ തീര്‍ന്നപ്പോള്‍ അമ്മ മറ്റൊരു കഥ അവളൊടു പറഞ്ഞു.
 
“”മോളെക്കാണാന്‍ കൊതിച്ച് മോളുടെ അച്ഛന്‍ ഇവിടെ വന്നിരുന്നു.  നിനക്ക് കാണാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ’’ ദേവകി ഒരു സ്വപ്നത്തിലെന്നപോലെ പറയുകയാണ്.”” എനിക്കുവേണ്ടി ഒത്തിരി സഹിച്ച മëഷ്യനാ... ഇടതുകാല്‍ നമുക്കുവേണ്ടി ഇല്ലാതായി. എന്നിട്ടും അയാള്‍ നമ്മെ മറന്നില്ലല്ലോ... മോളെക്കാണാന്‍ വല്ല്യ ആശയായിരുന്നു.  എല്ലാം വിധി.  ഇവിടെ നിന്നും പോയി വീടെത്തിയില്ല.  എല്ലാം കഴിഞ്ഞു.  ഹാര്‍ട്ടറ്റാക്കാരുന്നെന്നാ ഗോപാലേട്ടന്‍ പറഞ്ഞത്.’’ ദേവകി നെടുതായി നിശ്വസിച്ചു. മീനുവിന് സങ്കടമോ വേദനയോ തോന്നിയില്ല. ഒരിíലും കണ്ടിട്ടില്ലാത്ത അച്ഛനുവേണ്ടി അവളുടെ പക്കല്‍ കണ്ണിരില്ലായിരുന്നു.

നാട്ടുകാര്‍ ദേവകിയുടെ മകള്‍ വന്നതറിഞ്ഞു. വാസുന്റെ മകന്‍ എന്തിയേ ആവോ... അവര്‍ പരസ്പരം ചോദിച്ചു.  ചിലരൊക്കെ പറഞ്ഞു അവള്‍ അവന്റെയെല്ലാം അടിച്ചുമാറ്റിപ്പോന്നതാകാം.  ദേവകിയുടെയല്ലേ മോള്. പിന്നെ അവര്‍ ഒന്നുകൂടിപ്പറഞ്ഞു. എങ്ങനിരുന്ന പെണ്ണ. ഇപ്പം ഒന്നു കാണണം. ഒരമ്പതു വയസുകരിയെപ്പോലുണ്ട്.  പിന്നെ സ്വരം താഴ്ത്തിപ്പറയും. നടപ്പു രോഗമാന്നാ പറയുന്നെ. വാര്‍ത്ത നാവുകളില്‍ നിന്നും ചെവികളിലേക്കും പടര്‍ന്നു. മീനു ഒന്നിനും ചെവികൊടുത്തില്ല. അവള്‍ കണ്ണാടിയില്‍ നോക്കി. മറ്റാരെയോ കാണുന്നപോലെ അവള്‍ക്ക് തോന്നി. കാറ്റിനും, കാട്ടുകിളികളുടെ പാട്ടിനും ഒപ്പം വളര്‍ന്ന താന്‍ എവിടെ. അവള്‍ സ്വയം ചോദിച്ചു. അവള്‍ നഷ്ടങ്ങളുടെ ചിറകിലായിരുന്നു. അവള്‍ കിണറിന്റെ ചുറ്റുമതിലില്‍ ഇരുന്നു. ഒരു ഗള്‍ഫുകാരന്‍ കെട്ടിയ കിണര്‍ അവള്‍ ആലോചനയില്‍ ആണ്ടു.

പെട്ടന്ന് ആനച്ചെവിയുള്ള പതകരിപിടിച്ച ചെക്കന്‍ ഒരു ചാണ്ടുളിപൊലെ എങ്ങാണ്ടുനിന്നോ ഓടിവന്നു. മീനുവിനെ ഒê നിമിഷം തുറിച്ചുനോക്കി. വെറുപ്പുകൊണ്ടവന്റെ കണ്ണുകള്‍ ചുവന്നു. അവന്‍ മീനുവിന്റെ കാലുകള്‍ പിടിച്ചു പൊക്കി.  അവള്‍ പുറകിലേക്ക് മലച്ച് ആഴങ്ങളിലേക്ക്... വീഴ്ച്ചക്കിടയില്‍ ഓടിയകലുന്ന മകന്റെ ചുണ്ടിലെ പുഞ്ചിരി അവള്‍ കണ്ടു.  അവള്‍ ഇതുവരെ അനുഭവിക്കാത്ത സ്‌നേഹത്തോട് അവനെ വിളിച്ചു.  മോ..നേ..     

(അവസാനിച്ചു) 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക