Image

മിസ്സ് സൗത്ത് ആഫ്രിക്ക സൊസിബിനി ടുണ്‍സിന് മിസ്സ് യൂണിവേഴ്‌സ് കിരീടം

പി പി ചെറിയാന്‍ Published on 09 December, 2019
മിസ്സ് സൗത്ത് ആഫ്രിക്ക സൊസിബിനി ടുണ്‍സിന് മിസ്സ് യൂണിവേഴ്‌സ് കിരീടം
അറ്റ്‌ലാന്റാ: ഡിസംബര്‍ 8 ന് അറ്റ്‌ലാന്റാ ടെയ്!ലര്‍ പെറി സ്റ്റുഡിയോയില്‍ നടന്ന മിസ്സ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ സൊസിബിനി ടുണ്‍സി (ദഛദകആകചക ഠഡചദക) മിസ്സ് സൗത്ത് ആഫ്രിക്ക (26) വിജയ കിരീടം ചൂടി. ആദ്യ റണ്ണര്‍ അപ്പായി റിക്കൊ മാഡിസണ്‍ (മിസ്സ് പ്യുര്‍ട്ടിക്കൊ)യേയും രണ്ടാമത് റണ്ണര്‍ അപ്പായി സോഫിയാ ആറഗണ്‍ (മിസ്സ് മെക്‌സിക്കൊ)യേയും തിരഞ്ഞെടുത്തു. ഞായറാഴ്ച വൈകിട്ടാണ് ഫലപ്രഖ്യാപനം ഉണ്ടായത്.

മിസ് യൂണിവേഴ്‌സ് സൗന്ദര്യ മത്സരത്തില്‍ മൂന്നാം തവണയാണ് മിസ്സ് സൗത്ത് ആഫ്രിക്ക വിജയ കിരീടം ചൂടുന്നത്. (1978, 2017) ക്ലൈമറ്റ് ചെയ്ഞ്ചിനെതിരെ പ്രധാന അഞ്ചു ചോദ്യങ്ങള്‍ക്ക് ഉചിതമായ മറുപടി നല്‍കിയാണ് ഇവരെ വിജയിയായി പ്രഖ്യാപിച്ചത്. 

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചു നേതാക്കന്മാര്‍ കൂട്ടമായും, ഓരോ വ്യക്തിയായും ചിന്തിച്ചു പ്രവര്‍ത്തിക്കണമെന്നാണ് ഇവര്‍ അഭിപ്രായപ്പെട്ടത്. 

ഞാന്‍ ജനിച്ചു വളര്‍ന്ന രാജ്യത്ത് സ്ത്രീകളുടെ സൗന്ദര്യം ദര്‍ശിക്കുക എന്നതു അസാധാരണമാണ് എന്നാല്‍ ആ ചിന്താഗതി തിരുത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു  മിസ്സ് സൗത്ത് ആഫ്രിക്ക പറഞ്ഞു. 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 90 മത്സരാര്‍ത്ഥികളാണ് മിസ്സ് യൂണിവേഴ്‌സിനു വേണ്ടി മത്സരിച്ചത്.
മിസ്സ് സൗത്ത് ആഫ്രിക്ക സൊസിബിനി ടുണ്‍സിന് മിസ്സ് യൂണിവേഴ്‌സ് കിരീടംമിസ്സ് സൗത്ത് ആഫ്രിക്ക സൊസിബിനി ടുണ്‍സിന് മിസ്സ് യൂണിവേഴ്‌സ് കിരീടം
Join WhatsApp News
കറുത്തമ്മ 2019-12-09 08:57:38
ഒബാമയെ അമേരിക്കൻ പ്രസിഡണ്ടായി അംഗീകരിക്കാൻ കഴിയാത്ത ട്രംപിന്റെ ശിങ്കിടികൾക്ക് , ഈ കറുത്ത സുന്ദരിയെ അംഗീകരിക്കാൻ കഴിയുമോ ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക