Image

മലപ്പുറത്തിന് വേണ്ടി 6 തവണയും കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടി എടരിക്കോട് ടീം

Published on 09 December, 2019
മലപ്പുറത്തിന് വേണ്ടി 6 തവണയും കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടി എടരിക്കോട് ടീം
ദുബൈ: 48-മത് യുഎഇ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദുബൈ കെ.എം.സി.സി സംഘടിപ്പിച്ച സർഗോത്സവത്തിൽ കോൽക്കളിയിൽ മലപ്പുറം ജില്ലയ്ക്ക് വേണ്ടി എടരിക്കോട് ടീം ആറാം തവണയും ഒന്നാം സ്ഥാനം നേടി.മഹാകവി മോയിൻ കുട്ടി വൈദ്യരുടെയും,കോൽക്കളി ആചാര്യൻ ടി.പി ആലിക്കുട്ടി ഗുരുക്കളുടെയും,വരികൾക്ക് ചുവടുവെച്ചാണ് ഇവർ ഒന്നാം സ്ഥാനം നേടിയത്.വട്ടക്കോലിൽ തുടങ്ങി മുന്നോട്ട് ഒഴിക്കൽ മൂന്നിന്‍റെയുംഒഴിച്ചടിമുട്ട് മൂന്നിന്‍റെയും ചെറുകളിയുംകോർക്കലും കളിച്ച് ചുവടുകൾ പിഴക്കാതെയാണ് വിജയം നേടിയത്.

ഷബീബ്  എടരിക്കോടിന്‍റെ നേതൃത്വലുള്ള ടീമാണ് മലപ്പുറം ജില്ലയ്ക്ക് വേണ്ടി ചുവടുവെച്ചത്.ആലിക്കുട്ടി ഗുരുക്കളുടെ പ്രധാന ശിഷ്യൻ അസീസ്‌ മണമ്മലാണ് പരിശീലകൻകോൽക്കളി എന്ന കലാരൂപത്തെ കേരളത്തിന് അകത്തുംപുറത്തും ജനകീയമാക്കിയവരാണ് എടരിക്കോട്ടുക്കാർ.സാംസ്കാരിക കേരളത്തിൽ ഈ ഗ്രാമം അറിയപ്പെടുന്നത് തന്നെ കോൽക്കളിയുടെ ഗ്രാമം എന്ന പേരിലാണ്.അന്തരിച്ച കോൽക്കളി ആചാര്യൻ ഉസ്താദ് ടി.പി ആലിക്കുട്ടി ഗുരുക്കളാണ് കോൽക്കളി ഗ്രാമം എന്ന കീർത്തി ചാർത്തി കൊടുത്തത്.സംസ്ഥാന സ്‌കൂൾ യുവജനോത്സവ ത്തിൽ 18 വർഷക്കാലം ഒന്നാം സ്ഥാനം നേടിയത് ഇവരുടെ ഗ്രാമത്തിൽ നിന്നുള്ള സ്‌കൂളായിരുന്നു.

അന്ന് സംസ്ഥാന തലത്തിൽ മികവ് തെളിയിച്ചവരാണ് ടീമിലെ മിക്ക പേരും.തനത് മാപ്പിള കലാരൂപങ്ങളെ തനിമയേടെ വേദിയിൽ എത്തിക്കുക എന്ന  ഉദ്ദേശത്തേടെ ഒരു പതിറ്റാണ്ടുകാലമായി ഇവരുടെ സംഘം കോൽക്കളിദഫ്മുട്ട്വട്ടപ്പാട്ട്എന്നീ കലാരൂപങ്ങൾ പ്രവാസ ലോകത്ത്‌ അവതരിപ്പിച്ചുവരുന്നുണ്ട്
മലപ്പുറത്തിന് വേണ്ടി 6 തവണയും കോൽക്കളിയിൽ ഒന്നാം സ്ഥാനം നേടി എടരിക്കോട് ടീം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക