Image

കിഡ്‌നി മാറ്റിവെച്ച ആളാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

Published on 10 December, 2019
കിഡ്‌നി മാറ്റിവെച്ച ആളാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
കിഡ്‌നി മാറ്റിവെച്ചവര്‍ക്ക് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം. മരുന്ന് ഒരു കാരണവശാലും നിര്‍ത്തരുത്.   ഒരു ദിവസം മുടക്കുക, നിര്‍ത്തുക ഇവ എന്തെങ്കിലും ഉണ്ടായാല്‍ വൃക്ക പ്രവര്‍ത്തനം തകരാറിലാകും.  മരുന്ന് തീരുന്നതുവരെ കാക്കാതെ ആവശ്യത്തിനു സ്റ്റോക്ക് ചെയ്യുക.  ഏതെങ്കിലും കുറിപ്പടിയോ മറ്റു മരുന്നുകളോ പരീക്ഷിക്കരുത്.  രക്തസമ്മര്‍ദം, മൂത്രത്തിന്‍റെ അളവ്, തൂക്കം, രക്തത്തിലെ പഞ്ചസാര ഇതെല്ലാം അളന്ന് രേഖപ്പെടുത്തുക.  ഡോക്ടറെ കാണുക, മൂത്ര  രക്തപരിശോധന നടത്തുക.  മറ്റൊരു ഡോക്ടറെ സമീപിക്കേണ്ടിവരുന്‌പോള്‍ ആദ്യംതന്നെ വൃക്കമാറ്റിവയ്ക്കലിനു വിധേയനായ വിവരം പറയുക.  ലാബ് റിപ്പോര്‍ട്ടുകള്‍ ശരിയല്ല എന്നു തോന്നിയാല്‍ മറ്റൊരു ലാബില്‍ കൂടി പരിശോധിക്കാം. 

3 ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം.  ഭക്ഷണനിയന്ത്രണം കുറവാണെങ്കിലും സമീകൃത ആഹാരം കഴിക്കുവാന്‍ ശ്രദ്ധിക്കുക.  അന്നജം, ഊര്‍ജം, എന്നിവ ഉള്‍പ്പെടുത്തി ഉപ്പും എണ്ണയും കുറഞ്ഞ ആഹാരം ആയിരിക്കണം.  നാര് അടങ്ങിയ ഭക്ഷണവും ഇതില്‍ ഉള്‍പ്പെടണം.  ഭാരം നിയന്ത്രിക്കാന്‍ ഇത് സഹായിക്കും.  വ്യായാമം നിര്‍ബന്ധമാക്കുക.  കഠിനമായ ശാരീരിക അധ്വാനം ഒഴിവാക്കുക.  ഉദാ. ബോക്‌സിംഗ്, ഫുട്‌ബോള്‍, പുകവലി, മദ്യപാനം എല്ലാം ഒഴിവാക്കുക.

വ്യായാമം ചെയ്യുക.  പ്രമേഹം നിയന്ത്രണത്തില്‍ ആയിരിക്കണം.  ഉയര്‍ന്ന രക്തസമ്മര്‍ദം നിയന്ത്രിക്കണം.  അമിതവണ്ണം ആകരുത്.  ആവശ്യത്തിനു വെള്ളം  കുടിക്കണം.  പുകവലിക്കരുത്.  വേദനസംഹാരികള്‍ അധികം ഉപയോഗിക്കരുത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക