Image

കെ.എം.സി.സി പബ്ലിക് ലൈബ്രറി: സമ്മേളന നഗറിൽ പുസ്തകം സ്വീകരിക്കും

Published on 10 December, 2019
കെ.എം.സി.സി പബ്ലിക് ലൈബ്രറി:  സമ്മേളന നഗറിൽ പുസ്തകം സ്വീകരിക്കും
ദുബായ്: കെ.എം.സി.സി ആരംഭിക്കുന്ന ലൈബ്രറിക്ക് "ഒരു വ്യക്തിയിൽ നിന്ന് ഒരു പുസ്തകംഒരു സ്ഥാപനത്തിൽ നിന്ന് ഒരു കിറ്റ് പുസ്തകം" എന്ന സന്ദേശവുമായി പൊതുജനങ്ങളിൽ നിന്ന് പുസ്തകം സ്വീകരിക്കുന്നതിന്  ഈ മാസം 13 ന് ദുബായ് കെ.എം.സി.സി സംഘടിപ്പിക്കുന്ന ദുബായ് പോലീസ് അക്കാദമി ഗ്രൗണ്ടിൽ നടക്കുന്ന  നാല്പത്തിയെട്ടാമത്‌ ദേശീയദിനാഘോഷ- നാലാപത്തിയഞ്ചാമത്‌ കെ.എം.സി.സി വാർഷികാഘോഷ  സമ്മേളനത്തിൽ കൗണ്ടർ തുറക്കും.ഇത് പ്രകാരം സമ്മേളനത്തിനെത്തുന്നവർക്കു പുസ്തകങ്ങൾ കൗണ്ടറിൽ നൽകാം.കൂടുതൽ വിവരങ്ങൾക്ക് 0568173642,0503767871 എന്നീ നമ്പറിൽ ബന്ധപ്പെടാം.ഇത് സംബന്ധിച്ചു ചേർന്ന യോഗം ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റിൽ ഉത്‌ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര പദ്ധതികൾ വിശദീകരിച്ചു. കാദർകുട്ടി നടുവണ്ണൂർ ചർച്ചക്ക് തുടക്കം കുറിച്ചു.  ലൈബ്രറി കമ്മിറ്റി ചെയർമാൻ അഷ്‌റഫ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.അസീസ് സബീൽ ഖിറാഅത് നടത്തി.ജനറൽ കൺവീനർ ഇ.ആർ അലിമാസ്റ്റർ സ്വാഗതവുംഅസീസ് പന്നിത്തടം നന്ദിയും പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക