Image

അമിത സ്റ്റിറോയ്ഡ് ലേപനങ്ങളുടെ ഉപയോഗം വള്ളപ്പാണ്ടിനും കാരണം

Published on 14 December, 2019
അമിത സ്റ്റിറോയ്ഡ് ലേപനങ്ങളുടെ ഉപയോഗം വള്ളപ്പാണ്ടിനും കാരണം
ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ ദുരുപയോഗം ചെയ്യുന്ന ഒന്നാണ്  ഈ ലേപനങ്ങള്‍.  നമ്മുടെ നാട്ടുകാര്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ  സുഹൃത്തിന്‍റെയോ അയല്‍വാസിയുടേയോ  ഉപദേശത്തില്‍ വഴങ്ങി സ്റ്റിറോയ്ഡ് ലേപനങ്ങള്‍ ദീര്‍ഘകാലം ഉപയോഗിക്കുകയും അവ മൂലമുള്ള പാര്‍ശ്വഫലങ്ങള്‍  അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നു.
  
വെളുക്കാന്‍ തേച്ചത് പാണ്ടായി മാറുന്ന  സംഭവങ്ങള്‍ നിരവധിയുണ്ട്. ഡോക്ടറെ കാണാതെ സ്റ്റിറോയ്ഡ്  ലേപനങ്ങള്‍ ഉപയോഗിച്ച് രോഗമുക്തി നേടാന്‍ ശ്രമിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും എന്ന് പറയാതെ വയ്യ.
     
ഇവ ശരീരത്തില്‍ സ്ഥിരമായി പുരട്ടുമ്പോള്‍  നമ്മുടെ ചര്‍മത്തിലെ  മെലാനോസൈറ്റുകള്‍ ഉത്പാദിപ്പിക്കുന്ന മെലാനില്‍ എന്ന വര്‍ണ വസ്തുവിന്‍റെ ഉത്പാദനം ഗണ്യമായി കുറയുന്നു. തന്മൂലം ആ ഭാഗം വെള്ളപ്പാണ്ടിനെ അനുസ്മരിപ്പിക്കുന്ന വിധമായി മാറുന്നു. അതുപോലെ ചര്‍മത്തിലെ പ്രധാന  പ്രൊട്ടീനുകളായ  ഇലാസ്റ്റിന്‍, കൊളാജന്‍ എന്നിവയുടെ നിര്‍മാണം  നിലയ്ക്കുന്നു. തത്ഫലമായി  പുരട്ടിയ ഭാഗങ്ങളില്‍ നിന്ന് രക്തം പൊടിയുകയും ചര്‍മം വൃദ്ധരുടേതിന് സമാനമായ വിധത്തില്‍  ചുക്കിച്ചുളുങ്ങി പോവുകയും ചെയ്യുന്നു.
  
അമിതമായ രോമവളര്‍ച്ച, ചര്‍മത്തില്‍ ബാക്ടീരിയ, ഫംഗസ്  എന്നിവ മൂലമുള്ള അണുബാധ എന്നിവയ്ക്കു കാരണമാവുന്നു.   ചില വ്യക്തികള്‍ സ്റ്റിറോയിഡുകളോട് അമിതമായ പ്രതിപത്തി കാണിക്കുന്നുണ്ട്. എന്നാല്‍, മറ്റു ചിലരാകട്ടെ അവയെ ഭയക്കുന്നവരുമാണ്. ഇതിന്  അടിസ്ഥാനമില്ല. 
 
വളരെ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടവയാണ് സ്റ്റിറോയ്ഡ് ലേപനങ്ങള്‍. ഒരു വിദഗ്ധന്‍റെ  നിര്‍ദേശാനുസരണം  മാത്രം ഇവ ഉപയോഗിക്കുകയാണെങ്കില്‍
ഭയക്കേണ്ടതില്ല.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക