Image

കാന്‍സര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാം, പുതിയ ചികിത്സാകണ്ടെത്തലുമായി ഐഐടി

Published on 16 December, 2019
കാന്‍സര്‍ പൂര്‍ണ്ണമായി ഇല്ലാതാക്കാം, പുതിയ ചികിത്സാകണ്ടെത്തലുമായി ഐഐടി
അര്‍ബുദം പൂര്‍ണമായി സുഖമാക്കുന്നതിനുള്ള പുതിയ ചികിത്സാകണ്ടെത്തലുമായി ബോംബെ ഐഐടി ശാസ്ത്രജ്ഞര്‍. സിഎആര്‍(കീമെറിക് ആന്റിജന്‍ റിസപ്‌റ്റേഴ്‌സ്) ടി കോശങ്ങള്‍ ഉപയോഗിച്ച് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്ന ഇമ്യൂണോതെറപ്പി ബയോ സയന്‍സസ് ആന്‍ഡ് ബയോ എന്‍ജിനീയറിങ് വിഭാഗത്തിലെ പ്രഫ. രാഹുല്‍ പുര്‍വാറും സംഘവുമാണ് വികസിപ്പിച്ചെടുത്തത്.

വിദേശത്ത് നാലു കോടി രൂപ ചെലവു വരുന്ന ഇമ്യൂണോതെറപ്പി ഇവിടെ 15 ലക്ഷത്തിനു ചെയ്യാനാവുമെന്നും ഇവര്‍ പറയുന്നു.

അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതിനായി പുതിയ പ്രതിരോധ കോശങ്ങള്‍ മനുഷ്യ ശരീരത്തില്‍ ഉണ്ടാക്കിയെടുക്കുന്ന രീതിയാണിത്. സര്‍ജറി, റേഡിയേഷന്‍, കീമോതെറപ്പി തുടങ്ങിയവയെക്കാള്‍ സൗകര്യപ്രദം. രക്താര്‍ബുദത്തിന് ഏറെ ഫലപ്രദമെന്നും കണ്ടെത്തിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക